തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര വകുപ്പ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. ‘പ്രോജക്റ്റ് സീറോ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതിക്ക് ഇന്ന് തുടക്കമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്ക്തമാക്കി .
ലഹരി മാഫിയക്കെതിരെ പോലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ എത്രത്തോളം വിജയകരമായിരുന്നുവെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കുക യായിരുന്നു അദ്ദേഹം .
"കേരളത്തിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുത്തുകൊണ്ടി രിക്കു കയാണ് കേരള പോലീസ്. ഈ ദൗത്യം നൂറ് ശതമാനവും വിജയകരമാണ്. ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെയാണ് പോലീസ് ഈ മുന്നേറ്റം സാധ്യമാക്കുന്നത്," എന്ന് അദ്ദേഹം വ്യക്തമാക്കി.
ലഹരി മാഫിയയുടെ വിപത്ത് പൂർണ്ണമായും തുടച്ചുനീക്കാൻ പോലീസും ഭരണസംവിധാനങ്ങളും ശക്തമായ നടപടികളുമായി മുന്നോട്ടുപോകു മെന്നും, പ്രോജക്റ്റ് സീറോയിലൂടെ സർക്കാർ ഓഫീസുകളിലെ അഴിമതിക്ക് തടയിടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































