ആത്മപരിശോധനയുടെ സമയമാണ് ഗുരുപൂർണ്ണിമ ;ആത്മആത്മാന്വേഷകൻറെ നവവത്സര ദിനം .ജനുവരി ഒന്നാം തീയതിപോലെ ഓരോ ആത്മീയ സാധകൻറെയും ന്യു ഇയർ ആണ് ഗുരുപൂർണ്ണിമ .നമ്മുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തി ബാലൻസ്ഷീറ്റ് നോക്കുന്ന ദിവസമാണിത് .പോയവർഷത്തിൽ നമുക്കുലഭിച്ചതിനോടെ ല്ലാത്തിനോടും കൃതജ്ഞതയുള്ളവരാകുന്നതിനോടോപ്പം വരും വർഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുന്നതും ഈ ദിവസം തന്നെ . ഇതാണ് ഗുരുപൂർണ്ണിമയുടെ സത്ത .
അതുകൊണ്ട് നിങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃതജ്ഞതയു ള്ളവരാകൂ .ആ ജ്ഞാനം നിങ്ങളിലുണ്ടാക്കിയ പരിവർത്തനത്തെ നിരീക്ഷി ക്കൂ .ജ്ഞാനമില്ലായിരുന്നെങ്കിൽ നമ്മൾ എവിടെയും എത്തുകയില്ലായിരുന്നു .ഇത് തിരിച്ചറിഞ്ഞു കിട്ടിയതോടെ നാമെല്ലാം കൃതജ്ഞതയുള്ളവരായി
ആഘോഷിക്കൂ ...കാലാകാലങ്ങളായി ഈ ജ്ഞാനം കാത്തുസൂക്ഷിച്ച് നമുക്കെത്തിച്ചുതരുന്ന ഗുരുപരമ്പരയോട് കൃതജ്ഞതയുള്ളവരാകൂ .ഇത് വളരെ പ്രധാനമാണ് .
നമ്മുടെ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങളുണ്ട് .ഓരോ കോശത്തനും അതിന്റേതായ ജീവനുമുണ്ട് .നിരവധി കോശങ്ങൾ എല്ലാദിവസവും ജനിക്കുന്നു .നിരവധി കോശങ്ങൾ ദിവസവും മരിക്കുന്നു .നിങ്ങൾ ചലിക്കുന്ന ഒരു ചെറു പട്ടണമാണെന്നർത്ഥം .ഭൂമിയിൽ നിരവധി നഗരങ്ങളുണ്ട് .ഭൂമിയാകട്ടെ സൂര്യനുചുറ്റും ഭ്രമണം ചെയ്യുകയുമാണ് .അതുപോലെ നിങ്ങളുടെ ഉള്ളിലും നിരവധികോശങ്ങളും ജീവികളുമുണ്ട് .നിങ്ങളാകട്ടെ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.അതുകൊണ്ട് നിങ്ങൾ ഒരു ചെറുപട്ടണം തന്നെയാണ് .
ഒരു തേനീച്ചക്കൂട്ടിൽ നിരവധി തേനീച്ചകൾ വന്നിരിക്കുന്നു .തേനീച്ചകളുടെ റാണിയുടെ സാന്നിദ്ധ്യം കൂട്ടിൽ ഉള്ളതുകൊണ്ടാണ് തേനീച്ചകൾ കൂട്ടിലക്ക് വരുന്നത് .റാണി പോയാൽ കൂട് മുഴുവൻ കാലിയാകും .അതുപോലെ നമ്മുടെ ഉള്ളിലുമുണ്ട് ഒരു റാണി . അതാണ് ആത്മാവ് .അത് ശരീരത്തിനിന്ന് വിട്ടുപോയാൽ എല്ലാം അപ്രത്യക്ഷമാകും .എവിടെയാണ് ഈ ആത്മാവ് ? അല്ലെങ്കിൽ ചേതന ? അത് എവിടെയുമില്ല .എന്നാൽ എല്ലായിടത്തുമുണ്ട് . അതാണ് നിങ്ങൾ !.
പിതൃത്വം , മാതൃത്വം എന്നിവപോലെ ഗുരുത്വവുമുണ്ട് . നിങ്ങൾക്കെല്ലാവർക്കും ആരുടെയെങ്കിലും ഗുരുവാകാതിരിക്കാൻ പറ്റുകയില്ല .എന്തായാലും അത് അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആരുടെയൊക്കെയോ ഗുരുവാണ്. ആരെയെങ്കിലുമൊക്കെ നിങ്ങൾ ഉപദേശിക്കുകയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട് .ഇനിമുതൽ ഇത് ബോധപൂർവ്വം നിങ്ങളുടെ നൂറു ശതമാനം ചെയ്യൂ ...തിരിച്ചൊമെന്നും പ്രതീക്ഷിക്കാതെ .
ഇതാണ് ഗുരുത്വത്തിൽ ജീവിക്കുക എന്നത് . നിങ്ങളും ഈശ്വരനും ഗുരുത്വവും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് അറിയൂ .ധ്യാനമാകട്ടെ ആത്മാവിന്റെ വിശ്രാന്തിയാണ് .ഇന്ന് നിങ്ങൾക്ക് ആവശ്യമുള്ളതെന്താണോ അത് ചോദിക്കൂ ..അത് ലഭിച്ചിരിക്കും .ഏറ്റവും പരമമായത് ആഗ്രഹിക്കൂ ..ജ്ഞാനത്തിനും മുക്തിക്കും വേണ്ടി ആഗ്രഹിക്കുന്നതാണ് ഏറ്റവും മഹനീയമായത്. നിങ്ങൾക്ക് കൃതജ്ഞരാകാനുള്ള കാര്യത്തെപ്പറ്റിയും ആലോചിച്ച് ഭാവിയിലേക്ക് വേണ്ടത് ആവശ്യപ്പെടൂ ...മറ്റുള്ളവരെഅനുഗ്രഹിക്കൂ. അനുഗ്രഹിക്കാൻ പറ്റിയ സമയമാണിത് .ലഭിക്കുന്നത് കൊണ്ട് മാത്രം തൃപ്‌തിപ്പെടരുത് .ആവശ്യമുള്ളവരെ അനുഗ്രഹിക്കുകയും വേണം ....
ജീവിതത്തിലെ ഗുരു
ബൾബിബിൽ ഫിലമെന്റുണ്ടാകും .ബബൾബ് കത്താൻ അതിനക ത്ത് ഒഴുകുന്ന വിദ്യുച്ഛക്തിമാത്രമേ പിന്നെ ആവശ്യമുള്ളൂ. അതുപോലെ പൂവായിത്തീരാനുള്ള എല്ലാംതന്നെ പൂമൊ ട്ടിൽ അടങ്ങിയിട്ടുണ്ട്. എന്നാലും മൊട്ടിന് അല്പം പരിപാലനം ആവശ്യമാണ്. കുറച്ചുകൂടി വെള്ളവും സൂര്യപ്രകാശവും വേണം. അപ്പോൾ അത് വിടരും. അതു പോലെ ഉണർവ് കാത്തിരിക്കുന്ന, ഓരോ മനുഷ്യന്റെ യുള്ളിലും ഉണർവിലേക്ക് എത്താനുള്ള അനന്തസാധ്യതകൾ അടങ്ങിയിട്ടുണ്ട്. വേണ്ടവിധത്തിലുള്ള മാർ ഗദർശനവും ഉണർവിലേക്കെത്താനു ള്ള ശരിയായ അന്തരീക്ഷവും മുൻപേ തന്നെ ഉള്ളിലുള്ളതിനെ ഉണർത്തുന്നു. വൈദ്യുതിയില്ലെങ്കിൽ ബൾബിന് തനതായ മൂല്യമില്ല. ബൾബ് ബാഹ്യരൂപംമാ ത്രമാണ്. ബൾബിനകത്തെ വൈദ്യുതിയാ ണ് ശരിയായ സത്ത. നിങ്ങളും ബാഹ്യരൂപമല്ല. നിങ്ങൾ വൈദ്യുതി യാണെന്ന് തിരിച്ചറിയണം. നിങ്ങൾ അന്വേഷിക്കുന്ന ജ്ഞാനം നിങ്ങളിൽത്തന്നെ യുണ്ട്. ഗുരുവിന്റെ സാന്നി ധ്യമാണ് തന്നെക്കുറിച്ചുള്ള ഈ സത്യം തിരിച്ചറിയാൻ ഒരാളെ സഹായിക്കുന്നത്.
ദൃശ്യമായ എല്ലാകാര്യവും മനസ്സിലാക്കാനുള്ള മാർഗ നിർദേശങ്ങൾ നമ്മൾ സ്വീകരിക്കും. കാറോടിക്കാൻ പഠിക്കുന്നതിന് പരിശീലകൻ്റെ ആവശ്യമുണ്ട്. സ്കൂ ളിൽ എന്തെങ്കിലും വിഷയത്തിൽ മോശമാണെങ്കിൽ ട്യൂഷൻ ആവ ശ്യമാണ്. ദൃശ്യമായ കാര്യങ്ങൾ പഠിക്കാൻ മാർഗദർശി വേണമെങ്കിൽ ജീവിതത്തിൽ കാണാൻ പറ്റാത്ത, രൂപമില്ലാത്ത, ഒരു തരത്തിലും പ്രകടമല്ലാത്ത, കാര്യങ്ങളെപ്പറ്റി എന്താണ് പറയേണ്ടത്?
ഗുരുവില്ലാതെ ആ സാക്ഷാത്കാരം അസാധ്യ മാണെന്നുതോന്നും. ഗുരുവില്ലാതെ ധ്യാനവും ബു ദ്ധിമുട്ടാണ്. ഭഗവാൻ ശ്രീകൃ ഷ്ണൻതന്നെ സാന്ദീപനിമുനിയുടെകീഴിലാണ് വിദ്യ അഭ്യസിച്ചത്.
ശ്രീരാമന് വസിഷ്ഠ മഹർഷിയിൽനിന്ന് ഒരുപാട് ജ്ഞാനം ലഭിച്ചു. അതുപോ ലെ, ജീവിതത്തിൽ ഔന്ന ത്യം പ്രാപിക്കണമെങ്കിൽ, ഗുരുവിന്റെ ആവശ്യമുണ്ട്. ഗുരുവില്ലാതെ പുരോഗതി സാധ്യമല്ല. ഗുരു-ശിഷ്യ പാരമ്പര്യം വിസ്മ യകരമാണ്.
നിങ്ങളുടെ പ്രശ്നങ്ങളും വേദനകളും ദുരിതങ്ങളും മറികടക്കാൻ ഗുരു സഹായിക്കും. ഗുരു നിങ്ങൾക്ക് മനശ്ശാന്തിതന്ന് പുരോഗതി വരുത്തുന്നു. മനശ്ശാന്തു തന്ന് പുരോഗതിയിൽ സഹായിക്കുനത് ഗുരുവാണ്. ഗുരുവിന് മൂന്ന് ശരീരങ്ങളാണുള്ളത്...
ഒന്ന് സ്ഥൂലശരീരമാണ്. രണ്ടാമത്തേ സൂക്ഷ്മശരീരവും, മൂന്നാമത്തേത് കാരണശരീരം അഥവാഅദൃശ്യഗുരുവുമാണ് . കരുണയിലൂടെ അദൃശ്യമായ ഈ സാന്നി ധ്യം, സൂക്ഷ്മമായ ഊർജമായി രൂപ പമെടുക്കുന്നു. പിന്നീട് ക്രമേണ മനുഷ്യരൂപമാവുകയും മാർഗദർശിയാകുകയും ചെയ്യുന്നു. ഗുരുവിൻറെ സാന്നി ന്നിധ്യം ജീവിതത്തി ലെ പിറുപിറുക്കലുകൾക്കും പരാതികൾക്കും നിങ്ങൾക്ക് കൃതജ്ഞതയുള്ള ങ്ങൾക്കുപോലും അപ്പുറമാണ് .എനിയ്ക്ക് കൃതജ്ഞതയുണ്ട് എന്നു നിങ്ങൾ പറയു മ്പോൾ, അത് അകൽച്ചയെ സൂചിപ്പിക്കുന്നു. ഗുരുവെന്നാൽ എറ്റവും മഹത്തായതാണ് .നിങ്ങളുടെ ഉണ്മയുടെ ഉന്നതാവസ്ഥവസ്ഥയാണ്.
ഗുരുപൂർണിമ ദിനത്തിൽ ഗുരുവിൻ്റെ കൃപാകടാക്ഷം !
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































