"പ്രിയപ്പെട്ട കള്ളാ... സൈക്കിൾ തിരികെ താ; 5 ലക്ഷം റെഡിയാണ്!" — ബോചെയുടെ 'ഓഫർ ലെറ്റർ' വൈറൽ

"പ്രിയപ്പെട്ട കള്ളാ... സൈക്കിൾ തിരികെ താ; 5 ലക്ഷം റെഡിയാണ്!" — ബോചെയുടെ 'ഓഫർ ലെറ്റർ' വൈറൽ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 28, 05:57 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

 കൊച്ചി: 'കള്ളന് കഞ്ഞിവെച്ചുകൊടുത്തവൻ 'എന്ന പ്രയോഗം ഭാഷയിലുണ്ട് .എന്നാൽ കള്ളന് പായസം വെച്ചുകൊടുക്കാൻ വേറിട്ട മനസ്സുള്ള മലയാളി തയ്യാറായിരിക്കുന്നു ഒപ്പം കള്ളന് ജോലി ഓഫർ നൽകുന്ന വാർത്തകൾ ജീവിതത്തിൽ ആദ്യമായാണ് കേൾക്കുന്നത് .ഇത്തരം രസകരമായ ദൃശ്യങ്ങൾ സാധാരണ സിനിമകളിലാകും കാണുക. എന്നാൽ ജീവിതത്തിൽ അതും സംഭവിച്ചിരിക്കുകയാണ്. ലോകപ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂർ (ബോചെ) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു വേറിട്ട പ്രഖ്യാപനത്തിലൂടെയാണ്.


ഇടപ്പള്ളി ടോളിന് സമീപത്ത് നിന്ന് 80-കാരനായ എം.ബി. പ്രകാശന്റെ 70 വർഷം പഴക്കമുള്ള റാലി സൈക്കിൾ മോഷണം പോയ വാർത്ത കണ്ട ബോചെയുടെ മനസ്സാണ് ആദ്യം 'മോഷണം' പോയത്. പിന്നാലെ അദ്ദേഹം നേരെ കള്ളനോടൊരു സന്ദേശം:

"പ്രിയപ്പെട്ട കള്ളാ... സൈക്കിൾ തിരികെ തരൂ. അഞ്ച് ലക്ഷം രൂപ ഞാൻ തരാം!"

അതുമാത്രമല്ല, മനസാന്തരപ്പെട്ട് ഇനി മോഷണം ചെയ്യാതെ ജീവിക്കാമെന്ന് തീരുമാനിച്ചാൽ ഒരു നല്ല ജോലിയും ഒരുക്കിത്തരാമെന്നാണ് ബോചെയുടെ വാഗ്ദാനം.

ഇതിലും രസകരമായത് മറ്റൊന്നുണ്ട്. സൈക്കിൾ നേരിട്ട് തന്റെ കൈയിൽ ഏൽപ്പിച്ചാൽ

"ഇക്കാര്യം ആരോടും പറയില്ല"

 എന്ന ഉറപ്പും ബോചെ നൽകുന്നു. കള്ളന് ഇത് കേട്ടപ്പോൾ ചിരി വന്നോ, ചിന്ത വന്നോ എന്നത് മാത്രം അറിയാനുണ്ട്!

പ്രകാശൻ ചേട്ടന് ഈ സൈക്കിൾ ഒരു വാഹനം മാത്രമായിരുന്നില്ല. പത്താം വയസ്സിൽ അച്ഛൻ സമ്മാനിച്ച ഓർമ്മയുടെ അമൂല്യ നിധി. ആ സ്നേഹസമ്മാനം പേരക്കുട്ടിക്ക് കൈമാറണമെന്ന ആഗ്രഹത്തിനിടെയാണ് മോഷണം നടന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച മറ്റൊന്നാണ്...

"കേരളത്തിലെ ഏറ്റവും ഭാഗ്യമുള്ള കള്ളൻ ആരാണെന്ന് ചോദിച്ചാൽ... ഈ സൈക്കിൾ എടുത്ത ആളായിരിക്കും!"

കാരണം, സൈക്കിൾ തിരികെ നൽകിയാൽ അഞ്ച് ലക്ഷം രൂപയും, ഒരു ജോലിയും, കൂടാതെ ഒരു പുതിയ ജീവിതത്തിനുള്ള അവസരവും കാത്തിരിക്കുകയാണ്! 

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലിവിംഗ് ടുഗദറിൽ ചൂഷണ സാധ്യത അഡ്വ. എൻ.എസ്. ലാൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n