നാടിന് മാതൃകയായി സേവാഭാരതി പ്രവർത്തകർ; പട്ട്യാട്ട് അണ്ടർബ്രിഡ്ജ് റോഡും പരിസരവും ശുചീകരിച്ചു

നാടിന് മാതൃകയായി സേവാഭാരതി പ്രവർത്തകർ; പട്ട്യാട്ട് അണ്ടർബ്രിഡ്ജ് റോഡും പരിസരവും ശുചീകരിച്ചു
നാടിന് മാതൃകയായി സേവാഭാരതി പ്രവർത്തകർ; പട്ട്യാട്ട് അണ്ടർബ്രിഡ്ജ് റോഡും പരിസരവും ശുചീകരിച്ചു
Share  
എഴുത്ത്

News desk

2026 Jul 27, 10:28 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല : ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി നാട്ടുകാർക്ക് ഏറെ ഉപകാരപ്രദമായ ശുചീകരണ പ്രവർത്തനങ്ങളുമായി സേവാഭാരതി പ്രവർത്തകർ. ഏറാമല ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽപ്പെട്ട പട്ട്യാട്ട് അണ്ടർബ്രിഡ്ജ് മുതൽ ശ്രീനാരായണ ഗുരുമഠം വരെയുള്ള റോഡും പരിസരവുമാണ് സന്നദ്ധ പ്രവർത്തകർ ചേർന്ന് മനോഹരമാക്കിയത്.


രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നീണ്ടുനിന്ന തീവ്ര ശുചീകരണ ദൗത്യത്തിൽ റോഡിലെ കാടുകൾ വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കി. വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡിൽ കെട്ടിക്കിടന്നിരുന്ന മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കുകയും കുഴികൾ അടയ്ക്കുകയും ചെയ്തു. കൂടാതെ, പരിസരത്ത് കുന്നുകൂടിയ പ്ലാസ്റ്റിക്, ബോട്ടിലുകൾ, കുപ്പികൾ എന്നിവ തരംതിരിച്ച് ശേഖരിച്ച് സുരക്ഷിതമായി സംഭരിക്കുകയും ചെയ്തു.


ചെറിയാണ്ടി തോട് മുതൽ പാനവയൽ തോടു വരെ നീരൊഴുക്കിന് തടസ്സമായി നിന്ന കാടുകളും പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും പൂർണ്ണമായും നീക്കം ചെയ്ത് തോട്ടിലൂടെയുള്ള ജലമൊഴുക്ക് സുഗമമാക്കി.


കെ.പി. ജയകുമാറിന്റെ നേതൃത്വത്തിൽ സനീഷ് കൂറ്റേരി, കെ.കെ. ഉദയകുമാർ, വിപിൻ ബാല, സന്ദീപ് ചെറിയാണ്ടി, ജിതേഷ് നാപ്പള്ളി, ശിവാനന്ദൻ, അനീഷ്, റെന്നി എന്നിവരുൾപ്പെടെ ഇരുപതോളം സേവാഭാരതി പ്രവർത്തകരാണ് ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളികളായത്.


രണ്ടാഴ്ച മുൻപും പട്ട്യാട്ട് അണ്ടർബ്രിഡ്ജിലെ രൂക്ഷമായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കണ്ടെത്തി ജനങ്ങൾക്ക് ആശ്വാസമേകാൻ സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകർക്ക് സാധിച്ചിരുന്നു. നാടിന്റെ നന്മയ്ക്കായുള്ള ഇവരുടെ നിരന്തരമായ സേവനപ്രവർത്തനങ്ങൾക്ക് വലിയ ജനശ്രദ്ധയും പ്രശംസയുമാണ് ലഭിക്കുന്നത്.


VIDEO

https://www.youtube.com/shorts/8ga_pkYzISc


MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലിവിംഗ് ടുഗദറിൽ ചൂഷണ സാധ്യത അഡ്വ. എൻ.എസ്. ലാൽ
കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n