ലിവിംഗ് ടുഗദറിൽ ചൂഷണ സാധ്യത
അഡ്വ. എൻ.എസ്. ലാൽ
'ലിവിംഗ് ടുഗദർ' എന്നൊരു പ്രതിഭാസം നമ്മുടെ നാട്ടിലും പടർന്നു പിടിക്കുകയാണ്. ഭാര്യയും ഭർത്താവുമല്ലാതെ പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരേ വീട്ടിൽ ദമ്പതിമാരെപ്പോലെ ജീവിക്കുക, അല്ലെങ്കിൽ വിവാഹിതനായ പുരുഷൻ അയാളുടെ വിവാഹബന്ധം നിയമപ്രകാരം വേർപെടുത്താതെ മറ്റൊരു സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുക, അല്ലെങ്കിൽ വിവാഹിതയായ സ്ത്രീ അവരുടെ വിവാഹബന്ധം നിയമപ്രകാരം വേർപെടുത്താതെ മറ്റൊരു പുരുഷനോടൊപ്പം ജീവിക്കുക ഈ അവസ്ഥകളെയാണ് ലിവിംഗ് ടുഗദർ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
ഇങ്ങനെയുള്ള ജീവിതരീതി മാറിവരുന്ന കാലഘട്ടത്തിന്റെയും പരിഷ്കാരത്തിന്റെയും ലക്ഷണമായി വാദിക്കുന്നവരുണ്ട്. ഇതിന് നിയമതടസമില്ലെന്നത് അഭിപ്രായപ്പെടുന്നവരുമുണ്ട്. അത് ശരിയുമാണ്. വികസിത രാജ്യങ്ങളിൽ ലിവിംഗ് ടുഗദർ സമ്പ്രദായം സാധാരണമാണ്. അങ്ങനെ ജീവിച്ച് കുട്ടികൾ ജനിച്ചശേഷം നിയമപരവും ഔപചാരികവുമായി വിവാഹിതരാകുന്നതും സാധാരണമാണ്. ഇത്തരത്തിലുള്ള ജീവിതരീതിയെ അവിടെ ആരും വിമർശിക്കാറില്ല. കാരണം അതെല്ലാം പുരോഗതി പ്രാപിച്ച രാജ്യങ്ങളാണ്.
എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കാൻ അഹോരാത്രം ശ്രമിക്കുന്ന രാജ്യമാണ്. നമ്മുടെ ജീവിതരീതിയും സംസ്കാരവും ഏറെ വ്യത്യസ്തതയുള്ളതുമാണ്. അതുകൊണ്ടുതന്നെ ലിവിംഗ് ടുഗദർ എന്ന രീതി, അതിൽ ഏർപ്പെടുന്ന വ്യക്തികളുടെ ജീവിതം തകർക്കാനും, സമൂഹത്തിൽ അസന്തുലിതാവസ്ഥയും അസന്തുഷ്ടിയും സൃഷ്ടിക്കപ്പെടുവാൻ ഏറെ സാധ്യതയുള്ളതുമാണ്.
പുരുഷനും സ്ത്രീക്കും ലിവിംഗ് ടുഗദറിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും, പരസ്പരം ഉത്തരവാദിത്വം ഇല്ലായെന്നും ആവുന്നത്ര നാൾ എപ്പോൾ വേണമെങ്കിലും പിരിയാൻ സാധ്യമാകുമെന്നാണ് ഇതിൽ ഏർപ്പെടുന്ന പലരുടെയും വാദം. എന്നാൽ, എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന ന്യായം ജീവിതത്തെ ഗൗരവതരായി കാണാൻ കഴിയാത്തവരുടെയും തകർന്ന ന്യായം ആണ്.
പരസ്പരം കൃത്രിമസ സ്നേഹം കാണിക്കുക, സ്വാതന്ത്ര്യമെന്ന പേരിൽ സമൂഹത്തിന്റെയോ ജാതിയുടെയോ പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണതയിലേക്ക് വഴുതി വീഴുക, കൂടാതെ കുടുംബജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടവും ഭയവും, കുടുംബമായി ജീവിച്ച് സമൂഹത്തിന്റെ ഭാഗമാകാനുള്ള മടി, ലൈംഗിക സ്വാതന്ത്ര്യം ഇവയൊക്കെ ആകാം ലിവിംഗ് ടുഗദർ കാതുടെ പ്രത്യാകർഷണീയ വസ്തുതകൾ. ഇവയെല്ലാം തന്നെ അനുഭവിച്ചുതീരുമ്പോൾ ലിവിംഗ് ടുഗദർ സിദ്ധാന്ത പാപചിന്തകൾ അപാകവിഷമങ്ങളുമായി മാറിവരുന്നു.
ഇന്ന് സമൂഹത്തിൽ കാണുന്ന മാനസിക തകർച്ചക്കും അസ്വസ്ഥതകൾ ക്കുമുള്ള പ്രധാന കാരണങ്ങളിലൊന്ന് കുടുംബങ്ങളിലുണ്ടാകുന്ന അസ്വസ്ഥ തകളാണ്.
സാമ്പത്തിക ക്ലേശങ്ങൾ, പരസ്പരം വിട്ടുവീഴ്ചയില്ലായ്മ, വിവാഹ മോചനങ്ങൾ, പരിധിവിട്ട ലൈംഗിക രീതികൾ തുടങ്ങിയവയെല്ലാം സമൂഹത്തിൽ ശൈഥില്യവും അസന്തുഷ്ടിയും സംജാതമാകുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
ഈ അസ്വസ്ഥതകൾക്ക് ആക്കം കൂട്ടുവാൻ മാത്രമേ ലിവിംഗ് ടുഗദർ താല്പര്യങ്ങൾ സഹായിക്കൂ. മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രകൃതി നൽകിയിട്ടുള്ള ദൈവത്വവും സാമൂഹിക നിബന്ധനകൾക്ക് വിധേയമായിട്ടുള്ളതുമായ പരിപാവനമായ ഒത്തുചേരലാണ് സ്ത്രീ-പുരുഷ വിവാഹബന്ധം. ഇങ്ങനെയുള്ള ബന്ധങ്ങൾ സമൂഹത്തിനും നീതിക്കും ധർമ്മത്തിനും വിലകല്പിച്ചിരുന്നു. എന്നാൽ തക്കതായ കാലത്തായി അതിൽ ചില വ്യതിയാനങ്ങൾ ഒക്കെ അനുഭവപ്പെടുന്നുണ്ട്. ആത്മാർത്ഥതയായ സ്നേഹമില്ലായ്മ, പരസ്പര ധാരണയില്ലായ്മ, വിട്ടുവീഴ്ചയില്ലായ്മ, അവിശ്വാസമില്ലായ്മ, അമിതമായ ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ നിരവധി കാരണങ്ങളാണ് വിവാഹബന്ധങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്നത്. എന്നതുകൊണ്ട് വിവാഹബന്ധത്തിന്റെ ശോഭ കെടുകയോ പ്രാധാന്യം കുറയുകയോ ചെയ്തിട്ടില്ല.
ഒരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ് അവരുടെ വിവാഹം. ദൈവികമായ ഒരു വിശുദ്ധ കർമ്മമായാണ് വിവാഹത്തെ വിഭാവനം ചെയ്യുന്നത്.
പരിഹാരം അകലെ
ലിവിംഗ് ടുഗദർ ബന്ധങ്ങളിൽ സ്ത്രീകൾ സാമ്പത്തികവും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാകുകയോ, വഞ്ചിക്കപ്പെടുകയോ ചെയ്യാം. ചില സന്ദർഭങ്ങളിൽ ആവശ്യം കഴിഞ്ഞപ്പോൾ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ വഴിയാധാരമാകുന്ന അവസ്ഥയുണ്ട്. ഇങ്ങനെയുള്ള ബന്ധത്തിൽ കുട്ടികളുണ്ടായാൽ അവരുടെ അവസ്ഥ പരമദയനീയമാണ്.
ലൈംഗിക സ്വാതന്ത്ര്യമുണ്ടെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ, കുട്ടികളുണ്ടായാൽ അതിന്റെ പിതൃത്വത്തെച്ചൊല്ലി കലഹിക്കാനുള്ള സാധ്യതയും ഏറെയാണ്. നിയമപരമായി വിവാഹിതരാകാത്തതുകൊണ്ട് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും പരിഹാരത്തിന് വേണ്ടി നീതിന്യായ സംവിധാനങ്ങളെ സമീപിക്കാനും സാധ്യമല്ല.
courtesy:Kerala Kaumudi
ദാമ്പത്യം രാവിലെ മുതൽ രാത്രിവരെ
:ഷർമിള പനോളി
രാവിലെ നടക്കാനിറങ്ങിയപ്പോൾ അയാളൊരു സുന്ദരിയെ കണ്ടു.
അയാൾ അവളുടെ കൈപിടിച്ചു അടുത്തുള്ള പാർക്കിലേക്ക് നടന്നു. ഉച്ചയോടെ റജിസ്റ്ററാപ്പീസിൽ കൊണ്ടുപോയി താലികെട്ടി. വൈകുന്നേരം അയാൾ അവളെയുംകൊണ്ട് മധുവിധുവിന് പോയി.
ഒരു രാത്രിയിലെ ദാമ്പത്യത്തിന് ശേഷം രാവിലത്തെ തീവണ്ടിക്ക് അയാളവളെ നാട്ടിലേക്ക് കയറ്റിവിട്ടു.
ശേഷം നേരെ കോടതിയിലേക്ക് പോയി വിവാഹ മോചനം കഴിഞ്ഞു സ്വസ്ഥമായ മനസ്സോടെ നേരെ ബാറിലേക്ക് വെച്ചുപിടിച്ചു.
പ്രണയതീർത്ഥം
:ഷർമിള പനോളി
ഇത്ര കാലവും
കാത്തുവെച്ചു ഞാൻ
എൻ പ്രണയമേ ....
തീർത്ഥ കുംഭത്തിൽ
അടച്ചുവെച്ചു ഞാൻ
എൻ പ്രണയമേ....
നിന്നെ തീർത്ഥമായ് പൊഴിയിക്കാൻ...
ഇനിയും എത്രകാതം
നടന്നു തീർക്കണം ഞാൻ,
എൻ പ്രണയമേ ...
എത്രകാലം കാത്തു വെക്കണം ഞാൻ
എൻ പ്രണയമേ ....
ശിവഭഗവാന്റെ
തിരുജടയിലെ
ഗംഗയായ് നീ
എന്നിൽ പെയ്തിറങ്ങാൻ..
എന്നിൽ നിറഞ്ഞൊഴുകാൻ..
എൻ പ്രണയമേ ....
എഴുത്ത് :ഷർമിള പനോളി
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ
ഓൺലൈനിൽ...........................
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































