കോക്രോച്ച് ജനതാ പാർട്ടി നീതി ഉപയോഗിച്ച് മുഖ്യധാരാരാഷ്ട്രീയത്തെ അപനിർമ്മിച്ചിരിക്കുന്നു:എം .എൻ .കാരശ്ശേരി

കോക്രോച്ച് ജനതാ പാർട്ടി നീതി ഉപയോഗിച്ച് മുഖ്യധാരാരാഷ്ട്രീയത്തെ അപനിർമ്മിച്ചിരിക്കുന്നു:എം .എൻ .കാരശ്ശേരി
കോക്രോച്ച് ജനതാ പാർട്ടി നീതി ഉപയോഗിച്ച് മുഖ്യധാരാരാഷ്ട്രീയത്തെ അപനിർമ്മിച്ചിരിക്കുന്നു:എം .എൻ .കാരശ്ശേരി
Share  
എം. എൻ. കാരശ്ശേരി എഴുത്ത്

എം. എൻ. കാരശ്ശേരി

2026 Jul 27, 11:31 AM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നീതിക്കുവേണ്ടി ദാഹിക്കുന്നവർ

ഭാഗ്യവാന്മാർ -യേശുക്രിസ്തു

നമ്മുടെ ബോധത്തിലും വർത്തമാനത്തിലും അഴുക്കിനോട് ബന്ധപ്പെടുത്തി മാത്രംവരുന്ന 'കോക്രോച്ച്' ജപ്പാൻകാരുടെ പുരാവൃത്തങ്ങളിൽ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കരളുറപ്പുള്ള കഥാ പാത്രത്തിന്റെ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാളികൾക്ക് ചിലേടത്തത് കൂറയാണ്, ചിലേടത്ത് പാറ്റയും.


ജപ്പാൻകാർ സങ്കല്പിക്കുന്നത് സത്യമാണ് എന്ന് പുതിയ സാഹചര്യത്തിൽ ഉയർന്നുവ ന്ന 'കോക്രോച്ച് ജനതാപാർട്ടി' ഡൽഹിയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൻ്റെ ഗംഭീരമായ വിജയം തെളിയിച്ചെഴുതിയിരിക്കുന്നു -കഠി നമായ സാഹചര്യങ്ങളെ ഇന്ത്യൻ ജനാധിപ ത്യം അതിജീവിക്കുകതന്നെ ചെയ്യും.


നീറ്റ് പരീക്ഷാക്രമക്കേടുകളിൽ ദുരിതം അനുഭവിച്ച വിദ്യാർഥികൾ രൂപംകൊടുത്ത കോക്രോച്ച് ജനതാപാർട്ടി (സി.ജെ.പി) നടത്തിയ പ്രതിഷേധസമരത്തിന് മുൻപിൽ കേന്ദ്ര ഗവൺമെൻ്റ് പരിപൂർണമായും തോറ്റു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അവർ പിടിച്ചുവാങ്ങി.

നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടി നടത്തുന്ന ക്രമക്കേടുകൾക്കെതിരായ പ്രതിരോ ധം അഴിമതിക്കെതിരായ ചെറുത്തുനിൽപ്പാണ്. വിദ്യാഭ്യാസത്തിൻ്റെ അന്തസ്സും വിദ്യാർഥികളുടെ ഭാവിയും നശിപ്പിച്ചതിന്റെ ശിക്ഷ യാണ് ധർമേന്ദ്ര പ്രധാൻ ഏറ്റുവാങ്ങിയത്.


1952-ൽ കിഴക്കൻ പാകിസ്താനിൽ വിദ്യാർ ഥികൾ മാതൃഭാഷയ്ക്കുവേണ്ടി നടത്തിയ സമരം പടർന്നുപിടിച്ചാണ് അവിടെ മതേതരജനാ ധിപത്യത്തിനുവേണ്ടിയുള്ള മുന്നേറ്റമായി പരിണമിച്ചത്. 19 കൊല്ലം കഴിഞ്ഞ് ബംഗ്ലാ ദേശ് എന്ന രാഷ്ട്രത്തിൻ്റെ പിറവിയിലേ അത് ചെന്നുനിന്നുള്ളൂ (ഡിസംബർ 1971).

നമ്മുടെ കുട്ടികൾ ഇതാ ഇന്ത്യൻ ജനാധി പത്യത്തെ കുലുക്കിയുണർത്തിയിരിക്കുന്നു!

കോക്രോച്ച് ജനതാപാർട്ടി നമ്മൾ മനസ്സി ലാക്കിപ്പോരുന്ന അർഥത്തിൽ അതൊരു പാർട്ടിയല്ല. അതൊരു വേദിയാണ് -ജനകീയപ്രശ്നങ്ങൾ സമൂഹമധ്യത്തിൽ അവതരിപ്പിക്കാനും അതിന്റെ പരിഹാരത്തിനുവേണ്ടി രംഗത്തിറങ്ങാൻ ജനങ്ങളെ ബോധവത്കരിക്കാനുമുള്ള മാധ്യമം. അതിന് ആപ്പീസും കൊടിയുമില്ല, ചി ഹ്നവും മുദ്രാവാക്യവുമില്ല, നോട്ടീസും വാൾപോസ്റ്റുമില്ല. ഇതിനൊക്കെ ബദലായുള്ളത് നേരും നെറിയുമാണ്, നീതിയും ബോധവുമാണ്, ആത്മാർഥതയും നിസ്വാർഥതയുമാണ്. എന്തും സഹിച്ച് സ്വന്തം ലക്ഷ്യത്തിൽ ഉറച്ചുനിൽക്കാനുള്ള കരളുറപ്പാണ്.


അതുകൊണ്ടാണ് ദേശവിരുദ്ധർ, ഭീകരവാദികൾ, വിദേശഫണ്ട് തുടങ്ങിയ ചാപ്പകളിലൂടെ അവരുടെ വീര്യംകെടുത്താൻ കേന്ദ്രഗവൺമെന്റിന് നേതൃത്വം കൊടുക്കുന്ന ബി .ജെ.പി.ക്ക് പ്രാപ്തിയില്ലാതെ പോയത്. സത്യം ജയിച്ചു. നമ്മുടെ രാഷ്ട്രത്തിൻ്റെ മുദ്രാവചനം സത്യം മാത്രം ജയിക്കുന്നു. സത്യമേവ ജയതേ എന്നാണ്!


ഇപ്പോഴത്തെ യുവാക്കൾക്ക് രാഷ്ട്രീയ ബോധമില്ല എന്ന് ഇനിയെങ്കിലും പറയരുത്. രാഷ്ട്രീയം എന്നത് ഏതെങ്കിലും ഒരു പാർട്ടിയിലെ അംഗത്വമോ ഒരു കൊടിപിടിക്കലോ, ഒരു മുദ്രാവാക്യം ഏറ്റുവിളിക്കലോ, ഒരു ചിഹ്നത്തിന് വോട്ടു ചെയ്യലോ ഒന്നുമ ല്ല. നീതിബോധത്തിന്റെ പേരാണ് രാഷ്ട്രീയം. പാർട്ടിക്കൂറ് എന്നത് മിക്ക വാറും അടിമത്തമാണ്. ആര് അനീ തികാട്ടിയാലും എതിർക്കുന്നതാണ് രാഷ്ട്രീയം.

എൻ.വി. കൃഷ്ണവാരിയർപാടി -

എങ്ങു മനുഷ്യനു ചങ്ങല കൈകളിൽ

അങ്ങെൻ കയ്യുകൾ നൊന്തീടുകയാ-

ണെങ്ങോ മർദനമവിടെ പ്രഹരം

വീഴുവതെന്റെ പുറത്താകുന്നു

(ആഫ്രിക്ക)


കോക്രോച്ച് ജനതാ പാർട്ടി നീതി ഉപയോഗിച്ച് 

മുഖ്യധാരാരാഷ്ട്രീയത്തെ അപനിർമ്മിച്ചിരിക്കുന്നു

പോലീസുകാരൻ സമരംചെയ്യുന്ന പെൺകുട്ടിയുടെ മുഖത്തടിക്കുമ്പോൾ കൊണ്ടത് എന്റെ മുഖത്താണ് എന്ന് അനുഭവപ്പെടുന്ന തന്മയീഭാവത്തിന് പറയുന്ന പേരാണ് രാഷ്ട്രീയം. ഈ വിദ്യാർഥികൾക്ക് ഉള്ളത് ഉയർന്ന അളവിലുള്ള ആ മനുഷ്യ സ്നേഹമാണ്. ഒരിക്കലും തോൽക്കാത്ത ആ സഹജീവിസ്നേഹത്തിലുള്ള അഗാധമായ വി ശ്വാസമാണ് ജനാധിപത്യത്തിൻ്റെ അടിത്തറ. അതു പ്രവർത്തിക്കുന്നത് യുക്തികൊണ്ടോ ഭക്തികൊണ്ടോ സാമർഥ്യംകൊണ്ടോ ഒന്നുമല്ല. നീതിബോധത്തിലൂന്നിയ ഏഴാമിന്ദ്രി യംകൊണ്ടാണ്.


ഇപ്പോൾ സാമ്പ്രദായികരാഷ്ട്രീയക്കാരും അനുഭാവികളും ഉയർത്താനിടയുള്ള ഒരു ചോദ്യം. കോക്രോച്ചുകളുടെ പ്രത്യയശാസ്ത്രം (ഐഡിയോളജി) എന്താണ്? എന്താണവരുടെ രീതിശാസ്ത്രം (മെത്തഡോളജി)?

കുറച്ചുകാലം മുൻപുവരെ തെരുവുക ളിൽ നീളേ കേട്ടിരുന്ന മുദ്രാവാക്യം ഇപ്പോൾ ഓർമ്മയാവുന്നു:

ആരാ നിങ്ങടെ നേതാവ്?

എന്താ നിങ്ങടെ പരിപാടി!

പ്രശസ്തരും പ്രഗല്‌ഭരും ആയ നേതാക്ക ന്മാരില്ലാതെ, ഘോരഘോരമായ പ്രഭാഷണങ്ങളില്ലാതെ, തലനാരിഴകീറി വിശകലനം നടത്തുന്ന പ്രബന്ധങ്ങളില്ലാതെ, ആഹ്വാനങ്ങളും താക്കീതുകളുമില്ലാതെയാണ് സി.ജെ.പി യുടെ സമരം ആരംഭിച്ചതും മുന്നേറിയതു വിജയിച്ചതും. കാര്യം: ഒരു പ്രത്യേക സാഹചര്യത്തിൽ യുവജനങ്ങൾക്കിടയിൽനിന്നു സ്വാഭാവികമായി ഉണ്ടായിവന്ന ഒന്നാണ ഈ ജനകീയപ്രക്ഷോഭം. ആ പ്രബുദ്ധതയ്ക്ക് സാധാരണ പാർട്ടിക്കാർ ചെയ്യും പോലെ താത്‌പര്യങ്ങൾ ഒളിച്ചുപിടിക്കാൻ അറിയി ല്ല. സമരം വിജയിപ്പിച്ചെടുത്ത് അതിന്റെ തിളക്കത്തിൽ അടുത്ത തിരഞ്ഞെടുപ്പോടെ കൈക്കലാക്കാവുന്ന സ്ഥാനമാനങ്ങൾ കിനാവുകാണുന്ന പരിപാടി ആ കുട്ടികൾ ആലോചിച്ചിട്ടില്ല .


പതിനായിരക്കണക്കായ സമരക്കാർ ക്ക് തീനും കുടിയും എത്തിയ രീതി നോക്കൂ -എവിടെയോ ഇരുന്ന് ഓർഡറും പൈസയും അയച്ച് ,ആരൊക്കെയോ ഹോട്ടൽകാരോട് അവർക്ക് എത്തിക്കാൻ ആവശ്യപ്പെട്ടതൊക്കെ കൃത്യസമയത്തെത്തി .പുതിയ സാങ്കേതികതയുടെ സാധ്യത .

എവിടെയിരുന്നും എങ്ങനെയും നിങ്ങൾക്ക് സമരത്തിൽ പങ്കാളിയാകാം . ജാതിയും മതവും പറഞ്ഞ് ഈ യുവത്വത്തെ ഭിന്നിപ്പിക്കാൻ ഭരണാധികാരികൾ ക്ക് ആവുകയില്ല. ക്ഷേത്രരാഷ്ട്രീയം കളിച്ചും പശുപാലനം പറഞ്ഞും വന്ദേമാതരം പാടിയും നിങ്ങൾക്ക് അവരെ വികാരം കൊള്ളിക്കാനാവുകയില്ല .

അവർക്ക് വഴികാട്ടുന്നത് ഗീതയോ ബൈബിളോ ഖുർആനോ അല്ല പകരം നമ്മുടെ ഭരണഘടനയാണ്.


 ആ ഭരണഘടന തുടങ്ങുന്നത് 'നാം ഇന്ത്യൻ ജനത' എന്നു പറഞ്ഞുകൊ ണ്ടാണ് . ഈ മതേതര രാഷ്ട്രത്തെ മതരാഷ്ട്രമാക്കാൻ നടത്തുന്ന കരു നീക്കങ്ങൾക്കെതിരായ ശക്തമായ മുന്നറിയിപ്പാണിത്.ഭക്തി കാട്ടി ജനങ്ങളെ പാട്ടിൽ നിർത്തുന്നവരെയെല്ലാം ഞെട്ടിക്കുന്നതാണ് യുവാക്കളുടെ മതേതരജനാധിപത്യമുന്നേറ്റം. ഈ പ്രക്ഷോ കം വിജയിപ്പിച്ചതിൽ നവമാധ്യമങ്ങൾക്കും പുതിയ സാങ്കേതിക സാമർഥ്യത്തിനും 2119 പങ്ക് എടുത്തുപറയണം.

യോഗങ്ങൾ ചേരാതെ ,ജാഥകൾ നടത്താതെ മുദ്രാവാക്യങ്ങൾ വിളിക്കാതെ, പത്ര സമ്മേളനങ്ങൾ നടത്താതെ ആണ് എല്ലാം ഒരുക്കിയതും ഒരുങ്ങിയതും .നേതാക്കന്മാർക്കും മാധ്യമങ്ങൾക്കും പിടികിട്ടാത്തമട്ടിലള്ള ആശയവിനിമയമാണ് നടന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ട് (1881) ഏറെച്ചെല്ലും മുൻപേ നമ്മുടെ നാട്ടിൽ വിദ്യാർഥിരാഷ്ട്രിയം മുളപൊട്ടി യിരുന്നു.


എങ്കിലും വിദ്യാർഥികളുടെ ഊർജ സാധ്യത കണ്ടെത്തി അത് ദേശീയപ്രസ്ഥാനത്തിൽ ഫലപ്രദമായി ഉപയോഗിക്കുന്നത് ഗാന്ധിജിയാണ് -നിസ്സഹകരണ പ്രസ്ഥാനം 1920നിയമലംഘനപ്രസ്ഥാനം )1030( ക്വി റ്റിന്ത്യാപ്രസ്ഥാനം (1942) എന്നീ സാഹചര്യങ്ങളിൽ അത് അടയാളപ്പെടുകയുണ്ടായി.

 മുഹമ്മദലി ജിന്ന അതിനെതിരായിരു ന്നു - ചെറുപ്പക്കാർക്കിടയിൽ അരാജക് ആം പടർന്നുപിടിക്കാൻ ഇടയാക്കും. എന്നായിരുന്നു വാദം .

'പാറ്റസംഘം' നിരായുധമായിട്ടാണ് സമ രത്തിനിറങ്ങിയത്. ഈ വിജയത്തിന്റെ മുഖ്യകാരണം അതിന്റെ അഹിംസാനിഷ്ഠയാണ് .ഗാന്ധിമാർഗത്തിന്റെ പ്രയോഗിക്തത ഒരിക്കൽകൂടി തെളിഞ്ഞു


പുതിയകാലത്തെ ചിന്തകരിൽ പ്രമുഖ ദെരിദ എന്നു പേരായ ഫ്രഞ്ചുകാരന്റെ 1990 ലെ ഒരു കണ്ടെത്തൽ ഞാൻ എന്നേക്കുമായി ഓർത്തുവെച്ചിരിക്കുന്നു .എന്തും ഏതും എപ്പോഴും അപനിർമ്മിക്കാം (ഡീകൺസ്ട്രക്ഷൻ )പക്ഷേ, നീതിയെ അപനിർമിക്കാൻപറ്റില്ല. കാരണം നാം എല്ലാം അപനിർമിക്കുന്നത് നിതി ഉപയോഗിച്ചാണ് .

കോക്രോച്ച് ജനതാ പാർട്ടി നീതി ഉപയോഗിച്ച് മുഖ്യധാരാരാഷ്ട്രീയത്തെ അപനിർമിച്ചിരിക്കുന്നു. courtesy:mathrubhumi


(ചിത്രം .പ്രതീകാത്മകം )

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n