ചോമ്പാലയിൽ കേറ്റിൽ അണ്ടർപാസിനായി ജനകീയ പ്രക്ഷോഭം; സമരസമിതി രൂപീകരിച്ചു

ചോമ്പാലയിൽ കേറ്റിൽ അണ്ടർപാസിനായി ജനകീയ പ്രക്ഷോഭം; സമരസമിതി രൂപീകരിച്ചു
ചോമ്പാലയിൽ കേറ്റിൽ അണ്ടർപാസിനായി ജനകീയ പ്രക്ഷോഭം; സമരസമിതി രൂപീകരിച്ചു
Share  
എഴുത്ത്

News desk

2026 Jul 26, 10:37 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല: ദേശീയപാതയിൽ ചോമ്പാലയിൽ കേറ്റിൽ അണ്ടർപാസേജ് (CUP) സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ശക്തമാക്കി പ്രക്ഷോഭ സമിതി രൂപീകരിച്ചു. 

അഴിയൂർ, ഒഞ്ചിയം, ഏറാമല, ചോറോട്, മാഹി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കന്നുകാലികളും മറ്റ് വളർത്തുമൃഗങ്ങളും വളർത്തുപക്ഷികളുമായി നിരവധി ആളുകൾ ചോമ്പാൽ ബ്ലോക്ക് ഓഫീസിനോട് ചേർന്നുള്ള മൃഗാശുപത്രിയിലെത്തുന്ന സാഹചര്യത്തിൽ, ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുന്ന തോടെ മൃഗാശുപത്രിയിലേക്കും ചോമ്പാൽ മിനി സ്റ്റേഡിയത്തിലേക്കുമുള്ള സഞ്ചാരപാത തടസ്സപ്പെടുമെന്ന ആശങ്കയാണ് നാട്ടുകാർ ഉയർത്തുന്നത്.


ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബ്ലോക്ക് ഓഫീസിന് സമീപം കേറ്റിൽ അണ്ടർപാസേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികളുടെയും വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്ന് പ്രക്ഷോഭ സമിതി രൂപീകരിച്ചത്.

പ്രക്ഷോഭത്തിന് തുടക്കമെന്ന നിലയിൽ ജൂലൈ 28-ന് ചൊവ്വാഴ്ച വൈകിട്ട് 4

മണിക്ക് ചോമ്പാൽ മിനി സ്റ്റേഡിയം പരിസരത്ത് സമരപ്പന്തൽ ഉയർത്തും.


വി. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ദേശീയപാത കർമസമിതി മലബാർ മേഖല കൺവീനർ എ. ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. പി. ബാബുരാജ്, എം. പി. ബാബു, പ്രദീപ് ചോമ്പാല, ടി. ടി. പത്മനാഭൻ, വി. എൻ. ശ്രീകല, കവിത അനിൽകുമാർ, കെ. കെ. ജയചന്ദ്രൻ, വി. പി. പ്രകാശൻ, സി. കെ. സുജിത്ത്, അജയ് മാളിയേക്കൽ, ടി. ടി. രജനി, പുരുഷു രാമത്ത് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: വി. പി. അനിൽകുമാർ (ചെയർമാൻ), വി. കെ. അനിൽകുമാർ (ജനറൽ കൺവീനർ), സുജിത്ത് പുതിയോട്ടിൽ (ട്രഷറർ).


ചിത്രവിവരണം: ചോമ്പാലയിൽ കേറ്റിൽ അണ്ടർപാസേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച പ്രക്ഷോഭ സമിതി യോഗം ദേശീയപാത കർമസമിതി മലബാർ മേഖല കൺവീനർ എ. ടി. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.

448890589_1927267324376548_101993916435350027_n_1785085410
capture_1785085478
neethi-lab-mukkali_1785085497
ayur-mantra_1785085526
ayurmantra
mannan--jpg
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n