തോളിലൊരു കുഞ്ഞിക്കൈ, കയ്യിലൊരു സ്വപ്നം! പഠനം ഉപേക്ഷിച്ചവർക്ക് 'മടക്കയാത്ര

തോളിലൊരു കുഞ്ഞിക്കൈ, കയ്യിലൊരു സ്വപ്നം! പഠനം ഉപേക്ഷിച്ചവർക്ക് 'മടക്കയാത്ര
തോളിലൊരു കുഞ്ഞിക്കൈ, കയ്യിലൊരു സ്വപ്നം! പഠനം ഉപേക്ഷിച്ചവർക്ക് 'മടക്കയാത്ര
Share  
എഴുത്ത്

News desk

2026 Jul 25, 08:48 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നാദാപുരം: കാൽനൂറ്റാണ്ട് മുൻപ് കോഴിക്കോട് സർവകലാശാല എടുത്ത ചരിത്രപരമായ ഒരു തീരുമാനം, വർഷങ്ങൾക്കിപ്പുറം ഒരു അമ്മയുടെയും കുഞ്ഞിന്റെയും പുഞ്ചിരിയായി ചെക്കിയാട് പുലിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ വേദിയിൽ പുനർജനിച്ചു.പഠനം ഉപേക്ഷിച്ചവർക്ക് 'മടക്കയാത്ര'യൊരുക്കിയ കുറുപ്പ് സാറിന് മുന്നിൽ ബിരുദവുമായി അമ്മ; പുലിയാവ് കോളേജിൽ ഹൃദയസ്പർശിയായ നിമിഷം


വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയ പെൺകുട്ടികൾക്ക് വീണ്ടും വന്ന് കോഴ്സ് പൂർത്തിയാക്കാൻ അവസരമൊരുക്കിയത് ഡോ. കെ.കെ.എൻ. കുറുപ്പ് കോഴിക്കോട് സർവകലാശാലാ വൈസ് ചാൻസലറായിരുന്ന കാലത്തായിരുന്നു. വർഷങ്ങൾക്കിപ്പുറം നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ (ചെക്കിയാട്) നടന്ന എം.കോം. ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം എത്തിയപ്പോൾ, കണ്ടത് തന്റെ ആ വിപ്ലവാത്മക തീരുമാനത്തി ന്റെ മനോഹരമായ ഫലപ്രാപ്തിയാണ്.


തോളിൽ കൈക്കുഞ്ഞുമായി ബിരുദം സ്വീകരിക്കാൻ വേദിയിലേക്ക് എത്തിയ മുൻവിറ പി.കെ. എന്ന അമ്മയെ ഡോ. കെ.കെ.എൻ. കുറുപ്പ് ആദരവോടെയും വാത്സല്യത്തോടെയുമാണ് സ്വീകരിച്ചത്. ബിരുദദാനത്തോടൊപ്പം, തോളിൽ ചേർത്തുവെച്ച ആ കുഞ്ഞുമകളെ ഓമനിക്കാനും അദ്ദേഹം മറന്നില്ല. ലൈലനെഫൂഫ് എന്നാണ് ആ കുരുന്നിന്റെ പേര്.


കുടുംബജീവിതത്തിനും മാതൃത്വത്തിനുമിടയിലും തങ്ങളുടെ പഠനസ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടതില്ലെന്നും, അതിന് പ്രായമോ സാഹചര്യങ്ങളോ തടസ്സമല്ലെന്നും തെളിയിക്കുന്നതായിരുന്നു ബിരുദദാന വേദിയിലെ ഈ കാഴ്ച. താൻ പടുത്തുയർത്തിയ നയം ഒരുതലമുറയുടെ ജീവിതത്തെ എങ്ങനെ പ്രകാശപൂർണ്ണമാക്കുന്നു എന്നതിന്റെ നേരനുഭവമായി ഈ നിമിഷം മാറി

12345

ചെക്കിയാട് പുലിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ വേദിയിൽ എം.കോം. ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായിഎത്തിയ കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ,കെ കെ എൻ കുറുപ്പിൽ നിന്നും നിരവധി വിദ്യാർത്ഥി വ്ദ്യാർത്ഥിനികൾ ബിരുദം സ്വീകരിച്ചു 

nhu
736621688_1505762291566462_3818225892384651264_n
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
n