മാഹി: സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ ദാസൻമാരാണെന്ന ബോധ്യത്തോടെ സേവനമനുഷ്ഠിക്കണമെന്ന് മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ പറഞ്ഞു.
ജനകീയ സമീപനത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർക്കാണ് സമൂഹത്തിന്റെ അംഗീകാരവും ആദരവും ലഭിക്കുകയെന്നും, ജനങ്ങളോടുള്ള ഉത്തരവാദിത്വം മറന്ന് പ്രവർത്തിക്കുന്നവർ ഒടുവിൽ ജനങ്ങളാൽ തന്നെ തിരസ്കരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെഡറേഷൻ ഓഫ് സർവീസ് അസോസിയേഷൻസ് (FSA) മാഹി സംഘടിപ്പിച്ച സ്വീകരണ-സ്നേഹാദര ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം.എൽ.എ.
മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുൻ എഫ്.എസ്.എ പ്രസിഡന്റ് എൻ. ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.എ പ്രസിഡന്റ് സി.എച്ച്. സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതവും ജോയിന്റ് സെക്രട്ടറി സൻജീവ് എ.കെ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ 2022-ന് ശേഷം സർക്കാർ സർവീസിൽ നിന്ന് വിരമിച്ച എഫ്.എസ്.എ അംഗങ്ങളായ ജീവനക്കാർക്ക് എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്ത് ആദരിച്ചു.
മുൻ എഫ്.എസ്.എ പ്രസിഡന്റുമാരായ ടി.കെ. ഗംഗാധരൻ, സുരേഷ് ബാബു, എഫ്.എസ്.എ ഹോണററി പ്രസിഡന്റ് ഇ.വി. രാമചന്ദ്രൻ, ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ പ്രതിനിധി അരവിന്ദാക്ഷൻ, ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രതിനിധി പി.എം. ഹരീന്ദ്രൻ, ഗവൺമെന്റ് ടീച്ചേഴ്സ് അസോസി യേഷൻ പ്രതിനിധി പി. യതീന്ദ്രൻ, വൈദ്യുത വകുപ്പ് ഐ.ടി.ഐ ഹോൾ ഡേഴ്സ് പ്രതിനിധി രൂപേഷ് എ.കെ, വൈദ്യുത വകുപ്പ് സി.ഐ.ടി.യു യൂണി യൻ പ്രതിനിധി സുജേഷ് വാസുദേവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ പ്രതിനിധികൾ എം.എൽ.എയെ പൊന്നാട അണിയിച്ച് ആദരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































