ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു കൊടുത്താൽ മെഡിക്കൽ ഷോപ്പുകൾ അടപ്പിക്കും :ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് നായ്ക്കൾക്ക് മയക്കുമരുന്ന് മണത്ത് കണ്ട് പിടിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ജനങ്ങൾ പദ്ധതി ഏറ്റെടുത്തുവെന്നും ചെന്നിത്തല പറഞ്ഞു. ഇതുവരെ 7600 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 70 കോടി വില മതിപ്പുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വരുന്നു ‘ഓപ്പറേഷൻ തൂഫാൻ 2’; ‘തൂഫാൻ കെയർ’ പദ്ധതിയും
ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കളെയും മറ്റുള്ളവരെയും മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ‘തൂഫാൻ കെയർ’ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു.
ലഹരി വ്യാപനം തടയുന്നതിനൊപ്പം ലഹരിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ, കൗൺസലിങ്, പുനരധിവാസം എന്നിവയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് വിവരം.
ലഹരിക്കെതിരായ നടപടികളുടെ അടുത്ത ഘട്ടമായി ‘ഓപ്പറേഷൻ തൂഫാൻ 2’ വരുന്നതായും റിപ്പോർട്ടുകളുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































