ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളും യുവാക്കളും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും യുവജന ഉത്സാഹം നിർണ്ണായക ഘടകമാണ് ഇന്ത്യൻ ജനാധിപത്യത്തിലെന്ന ഓർമ്മപ്പെടുത്തലാകുന്നു. നിരായുധരായി ഗാന്ധിമാർഗത്തിലൂടെയുള്ള സമരം ഭാവി ഇന്ത്യയിലെ യുവ പ്രതികരണം എങ്ങനെയാണെന്ന ചിന്ത കൂടി ഉണർത്തുന്നു. സമാധാന സമരം ബലപ്രയോഗം കൊണ്ട് നേരിടുന്ന രീതി ജനാധിപത്യത്തിന് നിരക്കുന്നതല്ല. കൊക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി ) യുടെ ഭാവി എന്തുമാകട്ടെ ജനാധിപത്യത്തിലെ അഭിപ്രായസ്വാതന്ത്യമാണ് പ്രധാന വിഷയം. ഇതിനൊപ്പം രാഹുൽ ഗാന്ധിയും മറ്റു നേതാക്കളും അണിചേർന്നതോടെ സമര സ്വഭാവം തന്നെ മാറി. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിപക്ഷ നേതാവ് ധർണ്ണയിരുന്നത്. അതുകൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ ഈ വിഷയം എത്തുകയും സർക്കാർ അടിയന്തിര നടപടിക്ക് ഉത്തരവിടുകയും ചെയ്തു. വിദ്യാർത്ഥി പ്രക്ഷോഭത്തിന് ദേശീയ മാനം കൂടി ലഭിച്ചത് ഈ സമരത്തിന്റെ പ്രത്യേകതയാകുന്നു. പരീക്ഷ ക്രമക്കേട് വിദ്യാർത്ഥികളുടെ ഭാവിയിലേക്കുള്ള പഠനത്തിനാണ് തടയിടുന്നത്. അതിനെ തിരെ പ്രതികരിക്കുന്ന യൗവ്വന തീഷ്ണത അവഗണിക്കാൻ രക്ഷിതാക്കൾക്കോ ജനാധിപത്യ പാർട്ടികൾക്കോ കഴിയില്ലെന്നിടത്ത് സമരം എത്തിയിരിക്കുന്നു. അങ്ങനെ ഇന്ത്യൻ പാർലിമെന്റിന് യുവാക്കളുടെ ഭാവി ചർച്ച ചെയ്യേണ്ടി വന്നിരിക്കുന്നു. മാനവികത എക്കാലത്തും ജനാധിപത്യ വിരുദ്ധതയ്ക്കെതിരെയാണ് ഉണർന്നു പ്രവർത്തിച്ചത്. സമരത്തിനുള്ള പിന്തുണ, ഐക്യദാർഢ്യം അതിനുള്ള സൂചനയാകുന്നു. രാഷ്ട്രീയ പോരാട്ടം തെരഞ്ഞെടുപ്പു രംഗത്തു മാത്രം പോരാ ഉപസമരത്തിലൂടെയും നിറവേറ്റണമെന്ന ജാഗ്രത ശുഭപ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. ഇതിൽ രാജ്യമെങ്ങുനിന്നുമുള്ള യുവാക്കളാണ് അണിചേർന്നത്. അസാധാരണമായ യുവജന ഒത്തുകൂടൽ ഭാവിക്ക് ദുർബലമായിപ്പോകാത്ത പുതുവീര്യം നല്കുന്നു. നൈസർഗ്ഗികമായ ജന സമാഹാരണം പുതു പാർട്ടിയായ സി.ജെ.പിക്ക് ഒരുക്കാൻ കഴിഞ്ഞതിലുള്ള ആദർശ വ്യക്തത രാഷ്ടീയക്കാർക്ക് പുതു വിചാരം പ്രധാനം ചെയ്യുന്നു. ഇതിനെ സർവ്വകലാശാല ക്കുമുന്നിൽ സമരം ചെയ്തവരെ അർബൻ നക്സലുകൾ എന്ന് വിളിച്ചത് പോലെ തള്ളിക്കളയാനാവില്ല. പാറ്റകളെന്നു സ്വയം വിശേഷിപ്പിച്ചു വ്യവസ്ഥയിലെ അന്യായത്തിൽ പൊരുതുന്ന യുവതീഷ് തചെറുതായി കണ്ടു കൂടാ. വ്യവസ്ഥാപിത പ്രതിപക്ഷം അവ്യവസ്ഥാപിതമായ യുവ ഏകോപനം ആശയ പ്രത്യയ ശാസ്ത്ര ഇടപെടലായി ഇനിയെങ്കിലും മനസ്സിലക്കണം. അവർക്ക് രാഷ്ട്രീയ പക്വതയും ദിശാബോധവും കൂടി നല്കിയാൽ ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ പങ്കാളികളാക്കിത്തീ ർക്കാനാവും. ഒരു രാഷ്ട്രീയ സ്ഥാനവും ഇല്ലാതിരുന്നിട്ടും സി.ജെ.പി. ഇന്ത്യൻ രാഷ്ടീയത്തിൽ നിർണ്ണായക ഘടകമാണെന്ന പ്രതിഷേധ സമരക്കാഴ്ച തത്ത്വങ്ങൾക്കപ്പുറം പ്രായോഗികത സാമാന്യ ജീവിതത്തിനുണ്ടെന്ന നിർണ്ണായകത വെളിപ്പെടുത്തുന്നു. പ്രതിഷേധച്ചൂടിൽ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ജനാധിപത്യം നിലനിർത്താൻ നമുക്കും ഐക്യപ്പെടാം. അവരുയർത്തിയ മുദ്രാവാക്യം ഭാവി തലമുറയെ ബാധിക്കുന്നതായതിനാൽ മൗനം വെടിഞ്ഞു ഉണർന്നിരിക്കാം.
. Photo: PTI.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































