ലഹരിയുടെ വിപത്തിനെതിരെ കേരളത്തിന്റെ വഴികളിൽ കാവൽ ക്കാരായി മാറാൻ പ്രിയപ്പെട്ട ഓട്ടോത്തൊഴിലാളികൾ മുന്നോട്ടുവന്ന ഈ ഒത്തുചേരൽ ഓപ്പറേഷൻ തൂഫാന് വലിയ ശക്തിയാണ് പകരുന്നത്.
പോലീസും നിങ്ങളും ധരിക്കുന്നത് കാക്കിയാണ്; ഒരേ കർമ്മധീരതയുടെ അടയാളമാണത്. അതുകൊണ്ടുതന്നെ പോലീസിനെ സുഹൃത്തായി കാണാനും നാടിന്റെ സുരക്ഷയ്ക്കായി ആവശ്യമായ വിവരങ്ങൾ പരസ്പരം കൈമാറാനും തയ്യാറാകണം.
ഓട്ടോറിക്ഷകളിൽ പതിച്ച ഓരോ 'തൂഫാൻ' സ്റ്റിക്കറും നമ്മുടെ നാടിന്റെ കുരുന്നുകളെ രക്ഷിക്കാനുള്ള പ്രതിജ്ഞയുടെയും കാവലിന്റെയും പ്രഖ്യാപനമാണ്.
ഈ മഹത്തായ ദൗത്യത്തിന്റെ ഭാഗമായി ഒപ്പം നിന്ന ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ ഓരോരുത്തരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ നാടിനുവേണ്ടി നിങ്ങൾ കാട്ടുന്ന സന്മനസിന് നന്ദി രേഖപ്പെടുത്തുന്നു.
ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ വിപത്തിനെ തുരത്തിയോടിക്കാം, നമ്മുടെ നാടിന്റെ സമാധാനവും സുരക്ഷയും ഒരുമിച്ച് ഉറപ്പാക്കാം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































