ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ നടന്ന ശക്തമായ പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. മൂന്നു മണിക്കൂറിലേറെ നീണ്ട ധർണയ്ക്കൊടുവിലാണ് പോലീസിന്റെ അസാധാരണമായ ഇടപെടലുണ്ടായത്. പോലീസ് നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
രാഹുൽ ഗാന്ധിക്കു പുറമെ പ്രിയങ്കാ ഗാന്ധി, അഖിലേഷ് യാദവ്, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളെയും പോലീസ് തടങ്കലിലാക്കി. വനിതാ എം.പിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും വൻതോതിൽ എത്തിയ പാർട്ടി പ്രവർത്തകരെയും പോലീസ് ബലംപ്രയോഗിച്ചാണ് സമരസ്ഥലത്തുനിന്ന് നീക്കിയത്.
ഈ പിടിവലിക്കിടെ നിരവധി എം.പിമാർക്കും പരിക്കേറ്റിട്ടുണ്ട്.
നേരത്തെ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരസ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ നിലപാടിൽ ഉറച്ചുനിന്നു. മന്ത്രി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് വൻ പോലീസ് സംഘമെത്തി നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കിയത്.
സി.ജെ.പി പ്രവർത്തകർക്കുനേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധം സംഘടിപ്പിച്ചത്. സംഭവത്തിൽ ഉത്തരവാദികളായ പ്രധാനമന്ത്രിയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ഡി.കെ. ശിവകുമാർ, വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































