കൊച്ചി : വയനാട്ടിൽ ട്രൈബൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് വഴിയൊരുക്കിയ വയനാട് എം.പി. ശ്രീമതി പ്രിയങ്ക ഗാന്ധിയെ അഭിനന്ദിച്ച് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് കത്തയച്ചു.
താൻ ഏറെക്കാലമായി ആഗ്രഹിക്കുകയും മുൻപ് ഇലക്ഷൻ മാനിഫെസ്റ്റോ യിലൂടെ മുന്നോട്ടുവെക്കുകയും ചെയ്ത പ്രധാന ആവശ്യങ്ങളിലൊന്നായിരു ന്നു വയനാട്ടിലെ ഗോത്രവർഗ്ഗ ജനവിഭാഗങ്ങൾക്കായി ഒരു സർവകലാ ശാല എന്നത്. ഈ ആവശ്യം പ്രിയങ്ക ഗാന്ധി എം.പി. സ്വയം ഏറ്റെടുക്കുക യാ യിരുന്നു.
'ബജറ്റ് പ്രഖ്യാപനത്തിലേക്ക് നയിച്ച ഇടപെടൽ
ട്രൈബൽ യൂണിവേഴ്‌സിറ്റി എന്ന വിഷയം പ്രിയങ്ക ഗാന്ധി തന്റെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തുകയും വടക്കേത്തറയിൽ നടന്ന തെര ഞ്ഞെടുപ്പ് പൊതുയോഗ പ്രസംഗത്തിൽ ഇത് പരസ്യമായി ഏറ്റെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.
ബജറ്റിലെ പ്രഖ്യാപനം: എം.പി.യുടെ ശക്തമായ ഇടപെടലിന്റെയും തുടർച്ചയായ ആവശ്യങ്ങളുടെയും ഫലമായാണ് കഴിഞ്ഞ 19-ന് കേരള സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ വയനാട് ട്രൈബൽ യൂണിവേഴ്‌സിറ്റി പദ്ധതി ഉൾക്കൊള്ളിച്ചത്.
പ്രദേശത്തിന്റെ വിദ്യാഭ്യാസ രംഗത്തും സാമൂഹിക പുരോഗതിയിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ കാണിച്ച താല്പര്യത്തിന് ഡോ. കെ.കെ.എൻ. കുറുപ്പ് കത്തിലൂടെ നന്ദിയും അഭിനന്ദനവും അറിയിച്ചു.ഒപ്പം ബഹു.മുഖ്യമന്ത്രി വി ഡി സതീശനെയും ഡോ .കുറുപ്പ് അഭിനന്ദിക്കുകയുണ്ടായി .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































