കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്ദർ മന്ദറിൽ നടക്കുന്ന ജനാധിപത്യ രീതിയിലുള്ള സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടി ഫാസിസത്തിലേക്കുള്ള ചുവടുവെപ്പാണെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇപ്പോൾ രാജ്യത്ത് നടക്കുന്ന 'പാറ്റാ സമരം' വരാനിരിക്കുന്ന ഒരു വലിയ കൊടുങ്കാറ്റിന്റെ ആരംഭം മാത്രമാണ്. പട്ടിണി കിടക്കുന്ന ജനങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ഭരണകൂടത്തിന്റെ ഇന്നത്തെ പോക്ക്."പട്ടിണി സമരം കണ്ട് 'അവർക്ക് കേക്ക് തിന്നുകൂടെ' എന്ന് ചോദിച്ച ഫ്രഞ്ച് ഭരണാധികാരി ലൂയി പതിനാറാമന്റെ ഭാര്യ മേരി അന്റോണറ്റിന്റെ മാനസികാവസ്ഥയിലേക്ക് നമ്മുടെ ഭരണകൂടം മാറരുത്. ചരിത്രം നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠം അതാണ്." - ഡോ. കെ.കെ.എൻ. കുറുപ്പ് ഓർമ്മിപ്പിച്ചു.
ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമർത്താൻ നോക്കിയാൽ ചരിത്രത്തിൽ മുൻപുണ്ടായിട്ടുള്ളതുപോലെയുള്ള ജനകീയ പ്രതിരോധങ്ങൾ ഭരണാധികാരികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് ആവശ്യപ്പെട്ടു.
photo:Jantar Mantar protest New Delhi. Source: questionofcities.org
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































