പൊതിച്ചോറിൽ മണ്ണിടരുതേ: ഡോ. കെ.കെ.എൻ. കുറുപ്പ്

പൊതിച്ചോറിൽ മണ്ണിടരുതേ: ഡോ. കെ.കെ.എൻ. കുറുപ്പ്
പൊതിച്ചോറിൽ മണ്ണിടരുതേ: ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). എഴുത്ത്

ഡോ. കെ.കെ.എൻ. കുറുപ്പ് (മുൻ വൈസ് ചാൻസെലർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി).

2026 Jul 19, 09:10 PM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, വിശപ്പകറ്റാൻ പൊതിച്ചോറി നായി ക്യൂ നിൽക്കുന്നത് സമൂഹത്തിലെ ഏറ്റവും നിർധനരായ മനുഷ്യരാ ണെന്നും അവരുടെ വയറ്റത്തടിക്കുന്ന സമീപനം ഉണ്ടാകരുതെന്നും പ്രമുഖ ചരിത്രകാരനും മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു അദ്ദേഹം.

വിശക്കുന്നവർക്ക് ആഹാരം നൽകുന്നതിനായി ഏതെങ്കിലും സംഘടനകൾ ദിവസവും ഒരു നിശ്ചിത സ്ഥലം ഉപയോഗിക്കുകയും അവിടെ തങ്ങളുടെ കൊടി സ്ഥാപിക്കുകയും ചെയ്താൽ, അതിനെ ഒരു കയ്യേറ്റമായി (Encroachment) വ്യാഖ്യാനിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫ്ലാറ്റുകളിലെ വളർത്തുമൃഗ നിരോധനവും ഹൈക്കോടതി വിധിയും

കൊച്ചിയിലെ ഫ്ലാറ്റുകളിൽ നായകളെ വളർത്തുന്നത് നിരോധിച്ചു കൊണ്ടു ള്ള ചട്ടങ്ങൾ ഹൈക്കോടതി റദ്ദാക്കിയ ചരിത്രപരമായ വിധി ഡോ. കുറുപ്പ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. താല്പര്യമുള്ളവർക്ക് വളർത്തുമൃഗങ്ങ ളെ വളർത്താമെന്നായിരുന്നു കോടതി വിധി."കുട്ടികളുടെ മനസ്സിൽ സ്നേഹവും വാത്സല്യവും വളർത്താൻ മാത്രമല്ല, ജീവജാലങ്ങളെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഒരവസരം കൂടിയാണിത് എന്നാണ് അന്ന് ബഹുമാനപ്പെട്ട ജഡ്ജി വിധിന്യായത്തിൽ വ്യക്തമാക്കിയത്. ആ ഒരു കാരുണ്യത്തിന്റെ കാഴ്ചപ്പാട് ഈ വിഷയത്തിലും പ്രസക്തമാണ്," അദ്ദേഹം ഓർമ്മിപ്പിച്ചു.

ഗാന്ധിയൻ സിദ്ധാന്തവും പൊതിച്ചോറും

ഇത്തരം പൊതിച്ചോറ് വിതരണം കേവലം ഒരു ആഹാരം നൽകൽ മാത്രമല്ല, മറിച്ച് അത് പരസ്പരമുള്ള സാമൂഹ്യ സ്നേഹത്തിന്റെ പ്രതീകമാണെന്ന് ഡോ. കുറുപ്പ് വ്യക്തമാക്കി. ഗാന്ധിയൻ സിദ്ധാന്തത്തിലൂടെയും മൂല്യങ്ങളിലൂടെയും വളർന്നു വന്ന പൊതുസമൂഹത്തിന് ഒരിക്കലും ഇത് വിസ്മരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാകാൻ തന്റെ ഗ്രാമത്തിലും താൻ സാമ്പത്തികമായി പങ്കാളിയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം കൂട്ടായ്മകൾ ചെയ്യുന്ന സേവനം, തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്ന ബോധം ജനങ്ങളിൽ വളർത്തുന്നതാണെന്നും അത് ഏറെ ആദരണീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമീകരണങ്ങൾ ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, അതിനായി പുതിയ ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കി നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാതെ, പാവപ്പെട്ടവന്റെ പൊതിച്ചോറിൽ മണ്ണിടുന്ന രീതിയിലുള്ള നടപടികളല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് വ്യക്തമാക്കി.


ചിത്രം:പ്രതീകാത്മകം 

do-anjana-kuttamatth
MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും സുപ്രീംകോടതിയുടെ നിലപാടും മയ്യഴിയുടെ മാതൃകയും
കാഴ്ച്ചയും കാഴ്ച്ചപ്പാടും ജനനായകന്റെ പുഞ്ചിരി മാതൃകയാക്കണം: ഡോ. കെ.കെ.എൻ. കുറുപ്പ്
N
NIS
N