ചോമ്പാല : സംസ്ഥാനത്ത് മയക്കുമരുന്നിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന 'തൂഫാൻ' ക്യാമ്പയിൻ സമൂഹത്തിൽ വലിയ സാന്നിധ്യവും ചലനവും സൃഷ്ടിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുൻ കെ.പി.സി.സി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലിലെ വസതി സന്ദർശിച്ച ശേഷം മാധ്യമ
ങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം മുല്ലപ്പള്ളിയുടെ വസതിയിൽ എത്തിയത്. മുതിർന്ന നേതാവിന്റെ അനുഗ്രഹം തേടിയെത്തിയ മന്ത്രിക്ക് ചോമ്പാലിൽ ഊഷ്മളമായ സ്വീകരണമാണ് നാട്ടുക്കാരും യു.ഡി.എഫ് പ്രവർത്തകരും ചേർന്ന് നൽകിയത്.
"കേന്ദ്ര ആഭ്യന്തര സഹമന്ത്രിയെന്ന നിലയിലുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രവർത്തന പരിചയവും അനുഭവസമ്പത്തും വരുംദിവസങ്ങളിൽ ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തുപകരും.".... രമേശ് ചെന്നിത്തല വ്യക്തമാക്കി
ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചോമ്പാലിലെത്തിയ മന്ത്രി, അവിടെ തടിച്ചുകൂടിയ നാട്ടുകാരുമായും യു.ഡി.എഫ് പ്രവർത്തകരുമായും സൗഹൃദം പങ്കുവെക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
മന്ത്രിക്കൊപ്പം കെ. പ്രവീൺ കുമാർ എം.എൽ.എ, യു.ഡി.എഫ് നേതാക്കളായ എൻ. സുബ്രമണ്യൻ, അഡ്വ. ഐ. മൂസ്സ, മോഹൻ പാറക്കടവ്, കാവിൽ രാധാകൃഷ്ണൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കെ.പി. കരുണൻ, പി.കെ. രാഗേഷ്, യാസർ അറഫാത്ത്, സി.കെ. വിശ്വൻ, കെ.പി. രാജൻ, സുനിൽ മടപ്പള്ളി, മനോജ് എടാണി, പി.കെ. ദാമു, കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, സുബിൻ മടപ്പള്ളി തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










































