അനാഥമായിരുന്ന ചെറിയാണ്ടി തോട്ടിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണം

അനാഥമായിരുന്ന ചെറിയാണ്ടി തോട്ടിൽ  സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണം
അനാഥമായിരുന്ന ചെറിയാണ്ടി തോട്ടിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ ശുചീകരണം
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 13, 02:13 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല :ചെറുകൈത്തോടുകളും നീരരുവികളും പ്രകൃതി കനിഞ്ഞു നൽകിയ നാട്ടുമ്പുറത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതി ചോമ്പാലിൽ ജനകീയ മാതൃക.

ശുചീകരണ പ്രവർത്തനങ്ങൾ നടക്കാതെ, കരയേത് തോടേത് എന്നറിയാത്ത വിധം ഓവുചാലായി മാറിയ ചോമ്പാലിലെ ചെറിയാണ്ടി തോടിനാണ് സേവാഭാരതി വളണ്ടിയർമാരുടെ നേതൃത്വത്തിൽ ശുചീകരണം  പകരുന്നത്.

preeth-uday

മുക്കാളി പട്ടിയാട്ട് റെയിൽവേ അണ്ടർപാസ്സിന് കിഴക്കുവശത്ത്, റെയിലിന് സമാന്തരമായി വടക്കോട്ട് പതഞ്ഞൊഴുകിയിരുന്ന ഈ തോട് നാളുകളായി നാശത്തിന്റെ വക്കിലായിരുന്നു.

ആവശ്യമില്ലാത്ത എന്തും ആർക്കും വലിച്ചെറിയാനുള്ള ഒരിടമായി മാറിയ തോടെ പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങളും ചെളിയും പായലും നിറഞ്ഞ് തോട് ചീഞ്ഞുനാറുന്ന അവസ്ഥയിലായി. ഒരു ചെറിയ മഴ പെയ്താൽ പോലും തൊട്ടടുത്ത റെയിൽവേ അണ്ടർപാസ്സിനുള്ളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെടുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്യുന്നത് ഇവിടെ പതിവായിരുന്നു. ഈ ദുരിതക്കാഴ്ചയ്ക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.



bjp

തോട്ടിലെ ഒഴുക്ക് പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സേവാഭാരതിയുടെ വനിതാ വളണ്ടിയർമാർ അടങ്ങുന്ന നിരവധി പ്രവർത്തകരാണ് അതിരാവിലെ മുതൽ, പെയ്യുന്ന മഴയെപ്പോലും വകവെക്കാതെ രംഗത്തിറങ്ങിയത്. തോട്ടിൽ വീണുകിടന്ന വലിയ മരങ്ങളും തെങ്ങിൻ തടികളും യന്ത്രവാൾ ഉപയോഗിച്ച് മുറിച്ചുമാറ്റി പ്രാഥമിക ശുചീകരണത്തിന് തുടക്കം കുറിച്ചു. ചീഞ്ഞുനാറുന്ന ചെളി വെള്ളത്തിലേക്കിറങ്ങി മാലിന്യങ്ങൾ വാരിക്കൂട്ടിയ പ്രവർത്തകരുടെ സമർപ്പണം നാട്ടുകാർക്ക് നന്മയുടെ നേർക്കാഴ്ചയായി.


സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഇന്നലെ ശുചീകരണ യജ്ഞം ആരംഭിച്ചതെങ്കിലും, നാടിന്റെ ഉണർവ്വിനായുള്ള ഈ വലിയ സൽപ്രവർത്തി കണ്ടതോടെ നിരവധി നാട്ടുകാരും ഇവർക്കൊപ്പം കൈകോർത്തു. തോട്ടിലെ തടസ്സങ്ങൾ നീങ്ങുന്നതോടെ അണ്ടർപാസ്സിലെ വെള്ളക്കെട്ടിന് പൂർണ്ണ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kklkkl

പ്രദേശത്തെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരായ പി.കെ. പ്രകാശൻ, കെ.കെ. ഉദയകുമാർ, എന്നിവരും വി.എൻ. ശ്രീകല, പ്രീത പി.കെ, സനീഷ് കൂറ്റിയേരി തുടങ്ങിയവരും നിരവധി സേവാഭാരതി പ്രവർത്തകർക്ക് ഈ ജനകീയ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകി. അനാഥമായിക്കിടന്ന ഒരു ജലസ്രോതസ്സിനെ വീണ്ടെടുക്കാൻ .നാട്ടുകാരിൽ പലരും കൈകോർത്ത ഈ പ്രവർത്തനം ചോമ്പാലിൽ പുതിയൊരു കാർഷിക-പരിസ്ഥിതി ഉണർവ്വിനാണ് വഴിതുറന്നിരിക്കുന്നത്.

പോയ കാലങ്ങളിൽ ഈ തോട്ടിലെ വെള്ളക്കെട്ടുകാരണം റയിൽവേ അടിപ്പാതയിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ അടുപ്പിച്ചിട്ട് നടപ്പാലമൊരുക്കി വഴിയൊരുക്കിയ യുവധാര പ്രവർത്തകർ .യുവജനത ,സിത്താര ,യൂണിറ്റി തുടങ്ങിയ സംഘടനകളു സേവനവും നാട്ടുകാർ മറന്നിട്ടില്ല .ചെങ്കല്ല് നൽകിയ കരിപ്പാലിൽ കൃഷ്ണേട്ടനെപ്പോലുള്ളവരെയും കൃതജ്ഞതയോടെയാണ് നാട്ടുകാർ ഇപ്പോഴും ഓർക്കുന്നത് 

:ദിവാകരൻ ചോമ്പാല:



ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും 

https://www.youtube.com/watch?v=-Ek6I93NEzo

mfk-cover

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N