കോഴിക്കോട്: കേരള ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ലഹരിവിരുദ്ധ ജനകീയ മുന്നേറ്റമായ ‘ഓപ്പറേഷൻ തുഫാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് പ്രസ്താവിച്ചു.
ലഹരിമുക്ത സമൂഹമെന്ന ഈ മഹത്തായ ലക്ഷ്യത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ‘ഓപ്പറേഷൻ തുഫാൻപദ്ധതിയുടെ ഓണററി അംബാസഡറായി പ്രവർത്തിക്കാനുള്ള കർത്തവ്യം അദ്ദേഹം സ്വയം ഏറ്റെടുക്കാനും സന്നദ്ധത പകടിപ്പിക്കുന്നു .
മലബാറിലെ വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളുടെ പ്രവർത്തനപരിചയമുള്ള ഡോ. കെ.കെ.എൻ. കുറുപ്പ്, വരുംതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് രക്ഷിക്കാനുള്ള ഈ ദൗത്യത്തിൽ സജീവമായി പങ്കാളിത്വമുറപ്പാക്കും .
മലബാറിലെ വിവിധ കോളേജുകൾ,സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളും പരിപാടികളും നയിക്കാൻ നാടിൻ്റെ നന്മക്കായി താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു
. തികച്ചും സൗജന്യമായിട്ടായിരിക്കും ഈ സേവനം. എന്നാൽ, പരിപാടി സംഘടിപ്പിക്കുന്ന അതാത് കേന്ദ്രങ്ങൾ അദ്ദേഹത്തിൻ്റെ യാത്രാ-വാഹന ചെലവുകൾ മാത്രം വഹിക്കേണ്ടതാണ്.
ക്ലാസുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കാൻ താല്പര്യമുള്ള മലബാറിലെ കോളേജുകളും സംഘടനകളും ബന്ധപ്പെടുക: സെക്രട്ടറി .ഫോൺ - 9496844625. 9747002929
ചിത്രം :പ്രതീകാത്മകം
🏡 വാസ്തു ശാസ്ത്രം പഠിക്കൂ... സമൃദ്ധിയിൽ ജീവിക്കൂ! ✨
പ്രപഞ്ച താളവുമായി പൊരുത്തപ്പെടാതെ പോകുന്നത് സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും കൈവരിക്കാൻ വാസ്തു ശാസ്ത്രത്തെക്കുറിച്ചുള്ള ശരിയായ അറിവ് നേടേണ്ടത് ഇന്നത്തെ കാലത്ത് ഏറെ അത്യാവശ്യമാണ്.
കേരള ജനതയ്ക്കായി ഇതാ ഒരു സുവർണ്ണാവസരം! ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനായ ഡോ. നിശാന്ത് തോപ്പിൽ (M.Phil, Ph.D) നയിക്കുന്ന മൂന്ന് ദിവസത്തെ 'വാസ്തു ഭാരതി' ഓൺലൈൻ പഠനപരിശീലനം.
📅 കോഴ്സ് വിവരങ്ങൾ:
- തീയതി: 2026 ജൂലൈ 24, 25, 26 (3 ദിവസങ്ങൾ)
- രീതി: ഓൺലൈൻ (WhatsApp & Zoom ക്ലാസ്സുകൾ)
📚 പരിശീലനം എങ്ങനെ?
- ജൂലൈ 24 രാവിലെ മുതൽ വാട്സ്ആപ്പിലൂടെ പഠനവിഷയങ്ങൾ ലഭിച്ചുതുടങ്ങും.
- എല്ലാ ദിവസവും വൈകിട്ട് ഡോ. നിശാന്ത് തോപ്പിൽ നേരിട്ട് Zoom വഴി സംശയനിവാരണം നടത്തുന്നതാണ്.
🛑 എങ്ങനെ ജോയിൻ ചെയ്യാം?
കേവലം 9/- രൂപ മാത്രം അടച്ച് ഈ കോഴ്സിന്റെ ഭാഗമാകാം!
- 8547969788 എന്ന നമ്പറിലേക്ക് 9/- രൂപ ഫീസ് അടയ്ക്കുക.
- പെയ്മെന്റ് ചെയ്ത സ്ക്രീൻഷോട്ട്, നിങ്ങളുടെ പേര്, കോഴ്സിൽ ചേർക്കേണ്ട വാട്സ്ആപ്പ് നമ്പർ എന്നിവ ഇതേ നമ്പറിലേക്ക് (
8547969788) വാട്സ്ആപ്പ് ചെയ്യുക.
👇 കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾത്തന്നെ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ: 👇 🔗 ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
📞 ബന്ധപ്പെടേണ്ട നമ്പറുകൾ: 8547969788, 7034207999
പൂനെയില്‍നിന്നും പ്രാഗിലെത്തി കൈലാഖ്; താണ്ടിയത് 19,351 കിലോമീറ്റര്‍ ദൂരം
തിരുവനന്തപുരം: സ്‌കോഡ ഓട്ടോയുടെ ഇന്ത്യന്‍ നിര്‍മ്മിത കോമ്പാക്ട് എസ് യു വിയായ കൈലാഖ് പൂനെയില്‍ നിന്നും 19,351 കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെത്തി. ഒരു ഇന്ത്യന്‍ നിര്‍മ്മിത പാസഞ്ചര്‍ വാഹനം നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിത്.
പൂനെയിലെ സ്‌കോഡ വാഹന നിര്‍മ്മാണ യൂണിറ്റില്‍നിന്നും യാത്ര തിരിച്ച കൈലാഖ് 70 ദിവസം കൊണ്ടാണ് ചെക്കിലെ പ്രാഗില്‍ എത്തിയത്. സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും പുതിയ എസ് യു വിയായ കൈലാഖ് ജന്മരാജ്യത്തുന്നും ആഗോള ബ്രാന്‍ഡിന്റെ മാതൃരാജ്യത്തിലേക്ക് നടത്തിയ യാത്രയാണിത്.
ആഗോള വേദിയില്‍ ഇന്ത്യന്‍ എഞ്ചിനീയറിങ്ങും മാനുഫാക്ചറിങ്ങും നടത്തിയ ശക്തിപ്രകടനമാണിതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടറായ ആശിഷ് ഗുപ്ത കൈലാഖിന്റെ യാത്രയെക്കുറിച്ച് പറഞ്ഞു.
കൈലാഖ് ഈ 19,351 കിലോമീറ്റര്‍ യാത്രയില്‍ 13 രാജ്യങ്ങളിലെ എണ്ണമറ്റ ഡ്രൈവിങ് അവസ്ഥകളിലൂടെ യാത്ര ചെയ്തു. ഇന്ത്യന്‍ നിര്‍മ്മിത കൈലാഖ് അതിന്റെ എഞ്ചിനീയറിങ് മികവ് യഥാര്‍ത്ഥ-ലോകത്തിലെ അനുഭവങ്ങളിലൂടെ പ്രകടമാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ യാത്ര സ്‌കോഡ ഓട്ടോയുടെ ആഗോള ഭാവിയെ രൂപീകരിക്കുന്നതില്‍ ഇന്ത്യയുടെ വളരുന്ന പങ്കിനെ വീണ്ടും ഉറപ്പിക്കുക മാത്രമല്ല ഇന്ത്യയില്‍ ലോകോത്തര ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലുള്ള തങ്ങളുടെ ആത്മവിശ്വാസത്തേയും അത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂനെയില്‍ നിന്നും മുംബൈ, വഡോദര, ഉദയ്പൂര്‍, ജയ്പൂര്‍, ആഗ്ര, ലഖ്‌നൗ വഴി എസ് യു വി ഗൊരഖ്പൂരില്‍ വച്ച് ഇന്ത്യയുടെ അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് പ്രവേശിച്ചു.
പര്‍വ്വത റോഡുകളും കടന്ന് എസ് യു വി ഉയര്‍ന്ന പ്രദേശങ്ങളിലെ പീഠഭൂമികളിലൂടെ യാത്ര തുടര്‍ന്നു. നേപ്പാളും ടിബറ്റന്‍ പീഠഭൂമിയും പിന്നിട്ട് പുരാതന സില്‍ക്ക് പാതയിലൂടെ കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്താന്‍, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലും കൈലാഖ് സഞ്ചരിച്ചു. തുര്‍ക്കി വഴി യൂറോപ്പിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ബള്‍ഗേറിയ, റൊമാനിയ, ഹംഗറി, സ്ലോവാക്യ രാജ്യങ്ങളും കടന്ന് പ്രാഗിലെത്തി. രണ്ട് ഭൂഖണ്ഡങ്ങളിലൂടെ 70 ദിവസം കൊണ്ട് 13 രാജ്യങ്ങളില്‍ കൈലാഖ് യാത്ര നടത്തി. സ്‌കോഡ ഓട്ടോയുടെ അന്തസത്തയായ ലെറ്റ്‌സ് എക്‌സ്‌പ്ലോര്‍ എന്ന വരികള്‍ക്ക് സാധൂകരണം നല്‍കുന്ന യാത്രയായിരുന്നു അത്.
കൈലാഖ് സമുദ്രനിരപ്പില്‍നിന്നും താഴെ 154 മീറ്റര്‍ മുതല്‍ സമുദ്രനിരപ്പിനും മുകളില്‍ 5,364 മീറ്റര്‍ ഉയരം വരെയും താപനില മൈനസ് 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള പ്രദേശങ്ങളിലും യാത്ര ചെയ്തു. അസാധാരണമായ വൈവിധ്യമാര്‍ന്ന റോഡുകളും കാലാവസ്ഥകളും സംസ്‌കാരങ്ങളും ഭാഷകളും കൈലാഖ് അഭിമുഖീകരിച്ചു.
വാഹനത്തിന്റെ ശേഷിക്കൊപ്പം സ്ഥിരതയും ആവശ്യമായ യാത്രയായിരുന്നു അത്. വ്യത്യസ്തമായ യാത്ര സാഹചര്യങ്ങളില്‍ ഓരോ കിലോമീറ്ററും കൈലാഖിന്റെ എഞ്ചിനീയറിങ്, ഡ്യൂറബിലിറ്റി, ഓരോ ദിനവും ആശ്രയിക്കാവുന്നത് പോലെയുള്ള ശേഷികള്‍ തെളിയിക്കപ്പെട്ടു.
ഇന്ത്യയിലേയും ചെക്ക് റിപ്പബ്ലിക്കിലേയും വിദഗ്ദ്ധര്‍ ചേര്‍ന്ന് ഇന്ത്യയ്ക്കായി വികസിപ്പിച്ച, സ്‌കോഡ ഓട്ടോയുടെ നാല് മീറ്ററില്‍ താഴെയുള്ള ആദ്യത്തെ എസ് യു വിയാണ് കൈലാഖ്.
video
https://www.youtube.com/watch?v=pODEselzJWs&t=1s
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








































