"ലഹരി വിരുദ്ധ പോരാട്ടങ്ങൾ കേവലം നിയമപാലനത്തിന്റെയോ ലഹരിപദാർത്ഥങ്ങൾ പിടിച്ചെടുക്കുന്നതിന്റെയോ മാത്രം ചുമതലയല്ല; അത് നമ്മുടെ കുട്ടികളുടെ മനസ്സിനെ തിരിച്ചുപിടിക്കാനുള്ള വലിയൊരു ആത്മീയ-സാമൂഹിക ദൗത്യമാണ്."
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യയും ആർട്ട് ഓഫ് ലിവിങ് സീനിയർ പരിശീലകയുമായ ശ്രീമതി .ശാലിനി രാകേഷ് തന്റെ പുതിയ ദൗത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കാഴ്ചപ്പാടുകൾ വ്യക്തമാണ്. 'ഓപ്പറേഷൻ തൂഫാൻ' എന്ന വിപുലമായ ലഹരിവിരുദ്ധ ക്യാമ്പെയ്നുമായി കൈകോർക്കുമ്പോൾ, ലഹരിക്കെതിരെ തികച്ചും വ്യത്യസ്തവും പ്രായോഗി കവുമായ ഒരു പ്രതിരോധ ശൈലിയാണ് അവർ മുന്നോട്ട് വെക്കുന്നത്.
കേരളത്തിലെ യുവതലമുറയെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാൻ 'ഓപ്പറേഷൻ തൂഫാൻ' എന്ന വിപ്ലവകരമായ കർമ്മപദ്ധതിക്ക് രൂപം നൽകു കയും, അതിന്റെ അമരക്കാരനായി നിന്ന് ഈ വലിയ പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്യുന്ന ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയുടെ ദീർഘവീക്ഷണത്തോടെയുള്ള ഈ ചുവടുവെപ്പ് ഏറെ അഭിനന്ദനാർഹമാണ്.
എന്തുകൊണ്ട് 'ഓപ്പറേഷൻ തൂഫാൻ'?
ലഹരിയുടെ കൊടുങ്കാറ്റിൽ പെട്ടുപോകുന്ന യുവത്വത്തെ, സ്നേഹത്തിന്റെയും ബോധവൽക്കരണത്തിന്റെയും ശക്തമായ മറ്റൊരു കൊടുങ്കാറ്റ് (തൂഫാൻ) കൊണ്ട് മാത്രമേ നമുക്ക് രക്ഷിച്ചെടുക്കാൻ സാധിക്കൂ. കേവലമൊരു താക്കീതിലപ്പുറം, കുട്ടികളുടെ മാനസികാവസ്ഥയെ മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടേണ്ടത് )
ലഹരിക്കെതിരെ പുതിയൊരു കാഴ്ചപ്പാട്
അകമേയുള്ള ശൂന്യതയ്ക്ക് ലഹരിയല്ല പരിഹാരം:
പലപ്പോഴും കുട്ടികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നത് മാനസികമായ ഒറ്റപ്പെടൽ, സമ്മർദ്ദം, അല്ലെങ്കിൽ താല്ക്കാലികമായ ഒരു രസത്തിനു വേണ്ടിയാണ്. യോഗ, ധ്യാനം, ശ്വസനപ്രക്രിയകൾ (സുദർശൻ ക്രിയ) എന്നിവയിലൂടെ മനസ്സിനെ ശാന്തമാക്കാനും ആന്തരിക സന്തോഷം കണ്ടെത്താനും സാധിക്കുമെന്ന് ശാലിനി രാകേഷ് സാക്ഷ്യപ്പെടുത്തുന്നു.. യഥാർത്ഥ 'ആനന്ദം' പുറത്തുള്ള വസ്തുക്കളിലല്ല, അത് നമുക്കുള്ളിൽ തന്നെയാണ്.
മാതാപിതാക്കളുടെയും സമൂഹത്തിന്റെയും പങ്ക്:
കുറ്റപ്പെടുത്തലുകളല്ല, മറിച്ച് ചേർത്തുപിടിക്കലുകളാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. നമ്മുടെ വീടുകളിൽ കുട്ടികൾക്ക് സുരക്ഷിതത്വവും സ്നേഹവും നിറഞ്ഞ അന്തരീക്ഷം ഉറപ്പാക്കണം. അവരുടെ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും വേണം.
ആർട്ട് ഓഫ് ലിവിംഗിൻ്റെ പിന്തുണ:
വ്യക്തിത്വ വികാസത്തിലൂടെയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിലൂടെയും മാത്രമേ ലഹരിയുടെ ഉപയോഗം വേരോടെ പിഴുതെറിയാൻ സാധിക്കൂ. യുവാക്കളുടെ ഊർജ്ജത്തെ ക്രിയാത്മകമായ വഴികളിലേക്ക് തിരിച്ചുവിടാൻ 'ഓപ്പറേഷൻ തൂഫാൻ' വഴിയൊരുക്കും.
നമുക്ക് ഒരുമിച്ച് നിൽക്കാം..കൈകോർക്കാം
ലഹരിമുക്ത കേരളം എന്നത് ഒരു മുദ്രാവാക്യമല്ല, മറിച്ച് നമ്മുടെ വരുംതലമുറയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. ഈ മഹത്തായ ദൗത്യത്തിൽ പങ്കാളികളാകാൻ, മക്കളെയോർത്ത് ആശങ്കപ്പെടുന്ന ഓരോ മാതാപിതാക്കളെയും അധ്യാപകരെയും പൊതുപ്രവർത്തകരെയും ഞാൻ സഹർഷം സ്വാഗതം ചെയ്യുന്നു. നമുക്ക് ഒന്നിച്ച് നമ്മുടെ കുട്ടികൾക്ക് കരുത്തുപകരാം . നാളത്തെ കേരളത്തെ ലഹരിയുടെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ ലഹരിവിമുക്ത കേരളം കർമ്മപദ്ധതിക്കൊപ്പം അണിചേരാം .
(ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖ ശിഷ്യയും
ആർട് ഓഫ് ലിവിംഗ് ഇന്റർ നേഷണൽ ഓർഗനൈസേഷൻറെ
സീനിയർ പരിശീലകയുമാണ് ലേഖിക)
ഓൺലൈൻ വാസ്തു ശാസ്ത്ര പഠനപരിശീലനം 24 മുതൽ;
'വാസ്തു ഭാരതി' കോഴ്‌സിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു
ചോമ്പാല: ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമൃദ്ധിയും കൈവരിക്കുന്നതിനായി വാസ്തു ശാസ്ത്രത്തെക്കുറിച്ച് ശരിയായ അറിവ് പകർന്നുനൽകുന്ന 'വാസ്തു ഭാരതി' മൂന്ന് ദിവസത്തെ ഓൺലൈൻ പഠനപരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 24, 25, 26 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് പരിശീലനം. ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനായ ഡോ. നിശാന്ത് തോപ്പിൽ (M.Phil, Ph.D) ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.
പ്രപഞ്ച താളവുമായി പൊരുത്തപ്പെടാത്ത നിർമ്മിതികൾ സാമ്പത്തികവും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം എന്ന തിരിച്ചറിവോടെ, നിത്യജീവിതത്തിൽ വാസ്തു നിയമങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ലളിതമായി മനസ്സിലാക്കിക്കൊടുക്കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.
WhatsApp, Zoom എന്നീ ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 24-ന് രാവിലെ മുതൽ വാട്സ്ആപ്പിലൂടെ പഠനവിഷയങ്ങൾ ലഭ്യമാകും. തുടർന്ന് എല്ലാ ദിവസവും വൈകിട്ട് ഡോ. നിശാന്ത് തോപ്പിൽ നേരിട്ട് സൂം (Zoom) വഴി സംശയനിവാരണ ക്ലാസ്സുകൾ നയിക്കും.
കേവലം 9/- രൂപ ഫീസ് അടച്ച് താല്പര്യമുള്ളവർക്ക് ഈ കോഴ്‌സിന്റെ ഭാഗമാകാം. 8547969788 എന്ന നമ്പറിലേക്ക് ഫീസ് അടച്ച ശേഷം, പെയ്മെന്റ് സ്ക്രീൻഷോട്ട്, പേര്, ക്ലാസ്സിൽ പങ്കെടുക്കേണ്ട വാട്സ്ആപ്പ് നമ്പർ എന്നിവ ഇതേ നമ്പറിലേക്ക് അയച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 8547969788, 7034207999.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







































