ചുംബനങ്ങളിലെ ചതിയും കാറ്റത്ത് കത്തിച്ചുവെച്ച മൺവിളക്കും :ദിവാകരൻ ചോമ്പാല

ചുംബനങ്ങളിലെ ചതിയും കാറ്റത്ത് കത്തിച്ചുവെച്ച മൺവിളക്കും  :ദിവാകരൻ ചോമ്പാല
ചുംബനങ്ങളിലെ ചതിയും കാറ്റത്ത് കത്തിച്ചുവെച്ച മൺവിളക്കും :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 07, 09:47 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

ചരിത്രത്തിൻ്റെ താളുകളിൽ മുപ്പത് വെള്ളിക്കാശിന് കൈമാറ്റം ചെയ്യപ്പെട്ടത് ഒരു ജീവൻ മാത്രമായിരുന്നില്ല, മറിച്ച് 'വിശ്വാസം' എന്ന വാക്കിന്റെ പവിത്രത കൂടിയായിരുന്നു. കൂടെയുണ്ടെന്ന് വിശ്വസിപ്പിച്ച്, ഒപ്പം നടന്ന്, ഒടുവിൽ ഒരു ചുംബനത്തിലൂടെ വിധി നിർണ്ണയിച്ച ആ പഴയ അധ്യായം ഇന്നും പ്രസക്തമാണ്. കാരണം, രൂപത്തിലും ഭാവത്തിലും മാറ്റം വന്നെങ്കി ലും യൂദാസിന്റെ ആത്മാക്കൾ ഇന്നും നമുക്കിടയിൽ ജീവിക്കു ന്നുണ്ട്.


ഇന്നത്തെ സമൂഹത്തിൽ പരസ്പരവിശ്വാസം എന്നത് കാറ്റത്ത് കത്തിച്ചുവെച്ച ഒരുമൺ വിളക്ക് പോലെയാണ്. ഏതു നിമിഷവും ആഞ്ഞടിക്കാവുന്ന സ്വാർത്ഥതയുടെ കാറ്റിൽ അത് അണഞ്ഞുപോയേക്കാം. വ്യക്തിജീവിതത്തിലും കുടുംബത്തിലും ഈ പ്രവണത ഇന്ന് ഭയപ്പെടുത്തു ന്ന രീതിയിൽ വർദ്ധിച്ചുവരികയാണ്. പുറമേ ചിരിക്കുകയും ഉള്ളിൽ കെണികൾ ഒരുക്കുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ ആർക്കാണ് ആരെ വിശ്വസിക്കാൻ കഴിയുക?


നിഗൂഢമായ ലക്ഷ്യങ്ങളും അദൃശ്യമായ സംഭാഷണങ്ങളും

ബന്ധങ്ങളുടെ  ഉള്ളറകളിലേക്ക് നോക്കിയാൽ നമുക്ക് കാണാൻ കഴിയുന്നത് നിഗൂഢമായ ലക്ഷ്യങ്ങളാണ്.

രണ്ട് വ്യക്തികൾ തമ്മിൽ നടത്തുന്ന ഒരു സാധാരണ സംസാരം പോലും ചുമരുകൾക്ക് ചെവിയുണ്ടെന്ന് നിലയിൽ ചിലപ്പോൾ വലിയൊരു കെണിയുടെ തുടക്കമാകാം. പ്രകൃതിയുടെ ശ്വേതഭാവം പോലെ നിഷ്കളങ്കമെന്ന് തോന്നിക്കുന്ന വാക്കുകൾക്ക് പിന്നിൽ വിഷം ഒളിപ്പിച്ചുവെച്ച ചതിയുടെ അജണ്ടകൾ ഒരുപക്ഷെ ഉണ്ടാകാം.

"വാക്കുകൾ കൊണ്ട് കോട്ടകൾ പണിയുകയും പ്രവൃത്തികൾ കൊണ്ട് അവ തകർക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ ചില ബന്ധങ്ങളുടെ രീതി."

ഒരു ഭാഗത്ത് വലിയ ആദർശങ്ങളും സ്നേഹവും പ്രകടിപ്പിക്കുകയും, മറുഭാഗത്ത് സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി മാത്രം കരുക്കൾ നീക്കുകയും ചെയ്യുന്ന അവസ്ഥ. എങ്ങും തൊടാത്ത, കൃത്യമായ തെളിവുകൾ അവശേഷിപ്പിക്കാത്ത തരത്തിലുള്ള ഇത്തരം നിഗൂഢമായ ഇടപെടലുകൾ കുടുംബങ്ങളെയും പൊതുസമൂഹത്തെയും ഒരുപോലെ തകർച്ചയിലേക്ക് നയിക്കുന്നു.

ശരികേടുകൾ ശരികളാകുമ്പോൾ

നന്മയും തിന്മയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കാഴ്ചയാണ് നാം കാണുന്നത്. ചതി എന്നത് ഒരു മിടുക്കായും, സ്വാർത്ഥത എന്നത് അതിജീവനത്തിനുള്ള മാർഗ്ഗമായും വ്യാഖ്യാനിക്കപ്പെടുന്നു. ഈ ശരികേടുകൾ സമൂഹത്തിൽ ശരാശരിക്കും മുകളിലെത്തുമ്പോൾ നഷ്ടപ്പെടുന്നത് മനുഷ്യത്വത്തിന്റെ ആഴമാണ്.

കാറ്റത്ത് കത്തുന്ന ആ വിളക്ക് അണയാതെ സൂക്ഷിക്കേണ്ടത് ഓരോരുത്ത രുടെയും ഉത്തരവാദിത്തമാണ്. വഞ്ചനയുടെ വെള്ളിക്കാശു കൾക്ക് മുന്നിൽ സ്വന്തം മനസ്സാക്ഷിയെ പണയം വെക്കാതിരിക്കാൻ മനുഷ്യൻ ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.വെറുതെ ചില പൊതു കാര്യം ഓർത്തപോയെന്ന് മാത്രം 


MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്.
BHK