കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്.

കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്.
കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണ്.
Share  
ടി .ശ്രീനിവാസൻ  ( ജനറൽ സെക്രട്ടറി , ഭക്ഷ്യശ്രീ ബഹുജന സംഘടന ) എഴുത്ത്

ടി .ശ്രീനിവാസൻ ( ജനറൽ സെക്രട്ടറി , ഭക്ഷ്യശ്രീ ബഹുജന സംഘടന )

2026 Jul 06, 04:26 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

മുപ്പത് വർഷം മുമ്പ് എന്റെ പിതാവ് താനിയുള്ളതിൽ ഗോവിന്ദൻ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലും തൃശൂർ കണിമംഗലത്തുള്ള കൃഷ്ണൻകുട്ടി വൈദ്യരുടെ

യടുത്തും കോഴിക്കോട് മെഡിക്കൽ കോളജിലെ സാവിത്രിസാബു മെമ്മോറിയൽ വാർഡിലെയും ചികിത്സയുടെയും തുടർന്നുള്ള അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ബോദ്ധ്യപ്പെട്ടതിനാലാണ് കാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണെന്ന വെളിപ്പെടുത്തൽ നടത്തുന്നത്.

 2008ജൂൺ മാസത്തിൽ സ്ഥാപിതമായ മഹാത്മ ദേശസേവ എഡ്യുക്കേഷണൽ& ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിൽ ചികിത്സക്കായി വന്ന രോഗികളുടെ അനുഭവങ്ങൾ വിലയിരുത്തിയാലും കാൻസർ രോഗം ഭേദമാവാൻ വിഷഭക്ഷണം ഉപേക്ഷിക്കലാണ് ഉത്തമം എന്ന് ബോദ്ധ്യമാകും.

പലവിധ ചികിത്സാ നടപടികളിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുകയും ക്രയശേഷി നഷ്ടമാവുകയും ചെയ്ത കാൻസർ രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വിഭവങ്ങൾ തേങ്ങ,തേങ്ങയിൽ നിന്നുള്ള വെളിച്ചെണ്ണ, ശുദ്ധമായ മഞ്ഞൾ, കുരുമുളക്മണികൾ, എന്നിവയും നാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ചക്ക,മാങ്ങ, പപ്പായ, ചേന, ചേമ്പ്, വാഴക്കുലകൾ,കാച്ചിൽ,കുമ്പളം,വെള്ളരി,ചീര കിഴങ്ങ് തുടങ്ങിയവ പാകം ചെയ്തു രോഗികൾക്ക് നൽകുവാൻ സാധിക്കണം.നാടൻ ഇളനീർ നൽകുവാൻ സാധിച്ചാൽ വളരെയധികം പ്രയോജനം ചെയ്യും.


ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. ആവശ്യമായ കാൽസ്യം ശരീരത്തിന് സ്വീകരിക്കുവാൻ വിറ്റാമിൻ ഡി നിർബന്ധമാണ്. 

വിറ്റാമിൻ ഡി യുടെ കുറവുണ്ടായാൽ കാൽസ്യം ഡപ്പോസിറ്റ് ആവുന്നത് മൂലം കല്ലുകളും ബ്ളോക്കുകളും ഉണ്ടാവും എന്ന് മാത്രമല്ല കാൽസ്യത്തിന്റെ കുറവ് മൂലമുള്ള രോഗങ്ങൾ മൂർച്ചിക്കുകയും ചെയ്യും.ഇത് പലപ്പോഴും കാൻസർ രോഗികൾക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.


മറ്റൊരു പ്രധാനവിഷയമാണ് രോഗം മാറുമെന്ന വിശ്വാസവും മാറണമെന്ന ആഗ്രഹവും. രോഗിയുടെ മനസ്സിൽ രോഗം മാറും എന്ന ഉറച്ച വിശ്വാസം സൃഷ്ടിക്കുവാൻ സാധിച്ചാൽ മാത്രമേ ഭക്ഷണം കഴിക്കുവാനും മരുന്നുകൾ കഴിക്കുവാനുമുള്ള താൽപ്പര്യം രോഗിയിൽ വർദ്ധിക്കുകയുള്ളൂ.

ഏതൊരു രോഗിയുടെയും ആശ്വാസം ബന്ധുക്കളുടെയും സൗഹൃദങ്ങളുടെയും സമർപ്പണത്തോടെയുള്ള ശുശ്രൂഷയാണ്. രോഗിക്കാവശ്യമായ വിഷമില്ലാത്ത ഭക്ഷണം പ്രധാനമായും ഇളനീരും മറ്റും ശേഖരിച്ച് എത്തിക്കാൻ എല്ലാവരുടെയും പരിശ്രമങ്ങൾ ഉണ്ടാവണം.


കാൻസർ ചികിത്സയിൽ വിഷഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ സാധിച്ചാൽ ശരീരത്തിലേക്ക് വിഷം പ്രവേശിക്കുകയില്ല.രോഗികൾക്ക് ബുദ്ധിമുട്ടുകൾ പരിഹരിച്ച് സാവധാനം പൂർവ്വസ്ഥിതിയിലേക്ക് വരുവാൻ സാധിക്കും. എല്ലാ ചികിത്സാശാഖകളും ഈയൊരു രീതി അവലംബിക്കണമെന്നാണ് എന്റെ അഭിപ്രായം. ആന്തരിക അവയവങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും ലളിതമായ ചികിത്സയിലൂടെ ശുദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം നൽകി ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സാധിച്ചാൽ രോഗം മൂർച്ചിച്ചാലുണ്ടാകുന്ന ദുരിതങ്ങൾ കുറക്കുവാൻ സാധിക്കും. 


പ്രകൃതിചികിത്സ ആചാര്യൻ ഡോ: സി.ആർ.ആർ.വർമ്മ

വളരെ വർഷങ്ങൾക്ക് മുമ്പ് തിയോസഫിക്കൽ സൊസൈറ്റിയുടെ വടകര ടി.എസ് ഹാളിൽ വെച്ച് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞ കാര്യമാണ് എനിക്കോർമ്മ വരുന്നത്. നമ്മുടെ ശരീരത്തിൽ നിമിഷനേരങ്ങൾക്കുള്ളിൽ കോടാനുകോടി കോശങ്ങളുടെ ജനനവും മരണവും സംഭവിക്കും. ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗാതുരമായ കോശങ്ങൾ മരിച്ചു പോകും. അവ മലത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. അതേസമയം പുതുതായി ജനിക്കുന്ന കോശങ്ങൾ പ്രതിരോധ ശേഷിയുള്ളതാക്കാൻ കഴിയുന്ന തരത്തിലുള്ള വിഷരഹിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം നൽകുവാൻ സാധിച്ചാൽ തീർച്ചയായും രോഗം ഭേദമാവും.


 ഇതേപോലെ സവിശേഷ ശ്രദ്ധ ആകർഷിക്കേണ്ടുന്ന കാര്യങ്ങളാണ് നമ്മുടെ മുത്തശ്ശിമാരുടെ വാക്കുകൾ. അന്നത്തെ കാലത്ത് എവിടെയെങ്കിലും പുറപ്പെട്ടു പോകുമ്പോൾ അവർ പറയും എന്തേങ്കിലും കഴിച്ചിട്ടു പൊയ്ക്കോ അല്ലെങ്കിൽ പള്ളേല പാമ്പന് പയിക്കും. ദീർഘകാലത്തേക്കുള്ള ദൂരയാത്രക്കാണ് പോകുന്നതെങ്കിൽ പറയും എടാ അവിടുന്നു കണ്ട അതുമിതുമൊന്നും വാങ്ങിച്ചു കഴിക്കരുത്. പള്ളേല പാമ്പൻ ചത്ത് പോകും. അതാണ് പള്ളേല പാമ്പൻമാരുടെ വിശപ്പിനെ പറ്റിയും അവർക്ക് സുരക്ഷിതമായ വിഷമില്ലാത്ത ഭക്ഷണം നൽകേണ്ടതിനെ പറ്റിയും പോയതലമുറയിലെ ആളുകൾക്ക് നല്ല അറിവുണ്ടായിരുന്നു. അത് കൊണ്ടുതന്നെയാണ് അവർ കൃഷിക്ക് മുഖ്യ പരിഗണന നല്കിയത്. 


ശരിക്കു പറഞ്ഞാൽ നമ്മുടെ ശരീരവും മണ്ണും കടലും ഒരുപോലെയാണ്. മണ്ണിന്റെ ഉള്ളറകളിലേക്ക് നോക്കിയാൽ നിലത്തിരകളെയും സൂക്ഷ്മ ജീവികളെയും കടലിൽ തിമിംഗലം മുതൽ നത്തോലി വരെയുളള ജീവജാലങ്ങളുടെയും നീണ്ടനിര കാണുവാൻ കഴിയും. ഇതേപോലെ നമ്മുടെ ശരീരത്തിലും വൈറസുകളും ബാക്ടീരിയകളും കൃമികളും വിരകളും അടക്കം പരശ്ശതം ജീവജാലങ്ങൾ അധിവസിക്കുന്നുണ്ട്. അതുകൊണ്ടാണ് പാരമ്പര്യ വൈദ്യം പ്രധാനമായും പഥ്യം നിഷ്കർഷിക്കുന്നത്. വിഷമില്ലാത്ത ഭക്ഷണം നിർബന്ധമാണെന്ന് പറയുന്നത്. രോഗശമനത്തിനും ആരോഗ്യത്തിനും എല്ലാവരും ഒറ്റക്കെട്ടായി കൃഷിയിലിടപെടണം. 


സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ആരംഭിച്ച കാലത്ത് പതിനാറ് വർഷം മുമ്പ് ആചാര്യ ഗോപാലകൃഷ്ണൻ ചികിത്സിച്ച സർക്കാർ ജീവനക്കാരനായ രോഗി സർവ്വീസ് പൂർത്തിയാക്കി പെൻഷൻപറ്റി ഈയടുത്ത് വീണ്ടും വിവാഹിതനായി. അദ്ദേഹത്തിന്റെ ഭാര്യക്ക് ആർ.സി.സി.തിരുവനന്തപുരത്ത് കാൻസർ ചികിത്സ നടന്നു കൊണ്ടിരിക്കുന്ന അവസരത്തിലാണ് കാലിൽ തെരുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ആർ.സി.സിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിൽ മുഴ കണ്ടെത്തിയത്


കൂടാതെ കഴിഞ്ഞ പതിനാല് വർഷമായി സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചികിത്സകനായ കെ.തങ്കച്ചൻ വൈദ്യരുടെ നിരവധി രോഗികളുടെ അനുഭവസാക്ഷ്യങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബയോപ്സി ടെസ്റ്റ് നടത്തി സ്പ്രെഡ് ആയതിന് ശേഷം കീമോയും റേഡിയേഷനും സർജറിയും മറ്റും കഴിഞ്ഞതിന് ശേഷം ഇനി ചികിത്സയില്ല എന്ന് പറഞ്ഞ് പുറന്തള്ളിയ രോഗികൾക്ക് പോലും ആശ്വാസം പകരുവാൻ തങ്കച്ചൻ വൈദ്യർക്ക് സാധിച്ചിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ വീട്ടുവളപ്പുകളിൽ അഞ്ചോ പത്തോ ഔഷധച്ചെടികളും പ്ളാവ് മാവ് പപ്പായ പേരക്ക വാഴ തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളും നട്ടു വളർത്തുകയും അവയെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്താൽ കാൻസർ പോലെയുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന് എല്ലാ ക്ളാസുകളിലും തങ്കച്ചൻവൈദ്യർ ആവർത്തിച്ചു വ്യക്തമാക്കാറുണ്ട്. ഡങ്കിപ്പനിബാധിച്ച രോഗികൾക്ക് പപ്പായ ഇലയുടെ ജ്യൂസിൽ അല്പം തേൻ ചേർത്ത് നൽകിയാൽ ജീവൻരക്ഷിക്കാൻ കഴിയുമെന്ന മുത്തശ്ശിവൈദ്യം പഠനക്ളാസിലെ തങ്കച്ചൻ വൈദ്യരുടെ പ്രഖ്യാപനം നെഞ്ചേറ്റിയതിനാൽ ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞവരുടെ അനുഭവസാക്ഷ്യങ്ങൾ നിരവധിയാണ്. കാൻസർ ചികിത്സയുമായും പരമ്പരാഗത ചികിത്സയുമായും ശുദ്ധമായ ഭക്ഷണത്തിന്റെയും വായുവിന്റെയും ജലത്തിന്റെയും പ്രാധാന്യത്തെപറ്റിയും വിശദമായ ഒരു പഠനം ഉണ്ടാവണം. വിഷമില്ലാത്ത

ഭക്ഷണം കഴിച്ച് സ്വയം പ്രതിരോധശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കാനാവണം ആരോഗ്യരംഗത്തുള്ളവർ ശ്രമിക്കേണ്ടത്. 

For More Info Call Us : 9539157337,


:ടി.ശ്രീനിവാസൻ ,ജനറൽ സെക്രട്ടറി 

ഭക്ഷ്യശ്രീ ബഹുജന സംഘടന

      



bhakshyasree-large

ശുദ്ധമായ ഭക്ഷണം ജന്മാവകാശം 

lahari-sreeni_1783335655
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

BHK