മുക്കാളിയിൽ തുടരെ തുടരെ മണ്ണിടിച്ചിൽ ; ഭീതിയിലായി തീരദേശവാസികൾ; അടിയന്തര കളക്ടറേറ്റ് യോഗം വിളിച്ച് ഷാഫി പറമ്പിൽ എം.പി.

മുക്കാളിയിൽ തുടരെ തുടരെ മണ്ണിടിച്ചിൽ ; ഭീതിയിലായി തീരദേശവാസികൾ; അടിയന്തര കളക്ടറേറ്റ് യോഗം വിളിച്ച് ഷാഫി പറമ്പിൽ എം.പി.
മുക്കാളിയിൽ തുടരെ തുടരെ മണ്ണിടിച്ചിൽ ; ഭീതിയിലായി തീരദേശവാസികൾ; അടിയന്തര കളക്ടറേറ്റ് യോഗം വിളിച്ച് ഷാഫി പറമ്പിൽ എം.പി.
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jul 05, 03:45 PM
kkn
S
RUBI
mn
sh
ash
m
KKN
NANU
REMA
RM
dr
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
MN

വടകര: ദേശീയപാത നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന വടകര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ജനങ്ങളെ വൻ ഭീതിയിലാ ഴ്ത്തുന്നു. ഒന്നിനുപിറകെ ഒന്നായി വിവിധയിടങ്ങളിൽ മണ്ണ് ഇടിഞ്ഞുവീഴു ന്നത് ദേശീയപാതയോരത്തെ വീടുകൾക്കും യാത്രക്കാർക്കും കടുത്ത സുര ക്ഷാഭീഷണിയാണ് ഉയർത്തുന്നത്. ശനിയാഴ്ച പുലർച്ചെയോടെ മുക്കാളിയി ലുണ്ടായ വൻ മണ്ണിടിച്ചിലാണ് പ്രദേശത്തെ വീണ്ടും നിശ്ചലമാക്കിയത്.


മാത്രമല്ല, ഈ വർഷത്തെ മഴ തുടങ്ങിയതിനു ശേഷം മൂന്നുതവണ  പാലോളിപ്പാലം, മൂരാട് റിച്ചിലെ അരവിന്ദ് ഘോഷ് റോഡ്, പാലയാട് നട തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയ തോതിൽ മണ്ണ് ഇടിഞ്ഞിട്ടുണ്ട്. ഇതിൽ അരവിന്ദ് ഘോഷ് റോഡിലെ ഒരു വീട് നിലവിൽ കടുത്ത അപകടഭീഷണിയിലാണ്.


മുക്കാളിയിൽ 15 മീറ്റർ ഉയരത്തിൽ മണ്ണിടിച്ചിൽ; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മുക്കാളിയിൽ മുൻപ് പലതവണ മണ്ണിടിച്ചിലുണ്ടായ പ്രദേശത്താണ് ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീണ്ടും ദുരന്തമുണ്ടായത്. ഏകദേശം 15 മീറ്റർ ഉയരത്തിലും 20 മീറ്റർ നീളത്തിലുമാണ് ഇവിടെ മണ്ണ് ഇടിഞ്ഞു വീണത്. രണ്ടു വർഷം മുൻപ് മണ്ണിടിച്ചിലുണ്ടായതിന് തൊട്ടടുത്തുള്ള, മുൻപ് തകരാതെ അവശേഷിച്ച ഭാഗമാണ് ഇപ്പോൾ പൂർണ്ണമായും പൊട്ടി വീണിട്ടുള്ളത്.


വടക്കേപുനത്തിൽ അഭിലാഷ്, ഭാസ്കരൻ, കൈതവളപ്പിൽ സുധീഷ്, കൈതവളപ്പിൽ ദേവരാജ് എന്നിവരുടെ നാല് വീടുകളാണ് ഇവിടെ അപകടഭീഷണിയിലായത്. ഇതിൽ നിർമാണത്തിലിരിക്കുന്ന അഭിലാഷിന്റെ വീടിന്റെ അരികുവരെ മണ്ണ് ഇടിഞ്ഞുപോയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ദേവരാജിന്റെ കുടുംബത്തെ ശനിയാഴ്ച തന്നെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. മൂന്ന് കുടുംബങ്ങൾ മുൻപേ തന്നെ ഇവിടെ നിന്നും മാറിത്താമസിച്ചവരാണ്. നിലവിൽ ഒഞ്ചിയം പഞ്ചായത്ത് ഇടപെട്ട് ഇവർക്ക് വാടകവീട് ഏർപ്പാടാക്കുമെന്നും വീട്ടുവാടക ദേശീയപാതാ നിർമാണ കമ്പനിയായ വാഗഡ് നൽകുമെന്നും അധികൃതർ അറിയിച്ചു.


vijay_1783247509

ശാസ്ത്രീയതയില്ലാത്ത 'സോയിൽ നെയ്‌ലിംഗ്' വിനയായി

ദേശീയപാതയോരത്തെ കുന്നിടിച്ച ഭാഗങ്ങൾ സംരക്ഷിക്കാൻ നടപ്പാക്കിയ 'സോയിൽ നെയ്‌ലിംഗ്' സാങ്കേതികവിദ്യ പൂർണ്ണമായും പരാജയപ്പെട്ടതാണ് ഈ തുടർച്ചയായ തകർച്ചയ്ക്ക് കാരണമെന്ന് രോഷാകുലരായ നാട്ടുകാർ ആരോപിക്കുന്നു.

പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോ മണ്ണിന്റെ ഘടനയോ ഒട്ടും കണക്കിലെടുക്കാതെ, ചെലവ് കുറഞ്ഞ രീതി എന്ന നിലയ്ക്കാണ് നിർമാണ കമ്പനി ഇത് നടപ്പിലാക്കിയതെന്നും .ആക്ഷേപമുയരുന്നു .


2024 ജൂൺ അവസാന വാരം മൂരാടിൽ സോയിൽ നെയ്‌ലിംഗ് പ്രവൃത്തി നടക്കുന്നതിനിടെ വൻ മണ്ണിടിച്ചിലുണ്ടായിരുന്നു. തൊട്ടുപിന്നാലെ ജൂലൈ ആദ്യവാരം മുക്കാളിയിലും ഈ ഭിത്തി പാടെ തകർന്നു. അന്ന് വൻ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണ്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മുക്കാളിയിലും മടപ്പള്ളിയിലും പിന്നീട് കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ തുടങ്ങിയത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ ഇത്രയൊക്കെ തകർച്ചകൾ ഉണ്ടായിട്ടും മൂരാട് ഉൾപ്പെടെയുള്ള മറ്റ് അപകടമേഖലകളിൽ ഇതേ സാങ്കേതികവിദ്യ തന്നെയാണ് വീണ്ടും പ്രയോഗിച്ചത്. മൂരാടിൽ ഇനിയും സുരക്ഷാ പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ലാത്തത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.


ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

ശനിയാഴ്ച മുക്കാളിയിൽ മണ്ണിടിഞ്ഞ സ്ഥലം വടകര ആർ.ഡി.ഒ. കെ.കെ. പ്രസീത, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കോട്ടക്കാട്ട്, തഹസിൽദാർ ലതേഷ് കുമാർ, ഷാഫി പറമ്പിൽ എം.പി.യുടെ സെക്രട്ടറി കെ. പ്രദീപ് എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.


പ്രശ്നപരിഹാരത്തിനായി തിങ്കളാഴ്ച കളക്ടറേറ്റിൽ പ്രത്യേക യോഗം

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്നു വന്ന ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എം.പി. കളക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെയോടെ നടക്കുന്ന യോഗത്തിൽ എം.എൽ.എമാർ, മുൻസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

യോഗത്തിലെ പ്രധാന അജണ്ടകൾ:

മണ്ണിടിച്ചിൽ പ്രതിരോധം: മുക്കാളി, മൂരാട്, പാലോളിപ്പാലം തുടങ്ങിയ ഇടങ്ങളിലെ തുടർച്ചയായ മണ്ണിടിച്ചിലിന് ശാശ്വതമായ സുരക്ഷാ സംവിധാനമൊരുക്കുക.

വെള്ളക്കെട്ട് നിർമ്മാർജ്ജനം: നിർമ്മാണ പ്രവർത്തനങ്ങൾ കാരണം വിവിധയിടങ്ങളിൽ രൂപപ്പെട്ടിട്ടുള്ള വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ ശാസ്ത്രീയമായ ഓവുചാലുകൾ നിർമ്മിക്കുക.



vijayan-cover

യാത്രാക്ലേശം പരിഹരിക്കൽ: തകർന്ന സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുകയും സുഗമമായ ഗതാഗതം ഉറപ്പാക്കുകയും ചെയ്യുക.

ജനകീയ ആവശ്യങ്ങൾ: നാട്ടുകാർ ആവശ്യപ്പെടുന്ന പ്രധാന കവലകളിലെ പുതിയ അടിപ്പാതകൾ (Underpass), ഫൂട്ട് ഓവർ ബ്രിഡ്ജുകൾ എന്നിവ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ദേശീയപാത നിർമാണം ജനങ്ങളെ ദുരിതത്തിലാഴ്ത്തി ക്കൊണ്ടാ കരുതെന്നും , ജനങ്ങളുടെ ആശങ്കകൾക്ക് ഈ യോഗത്തിലൂടെ വേഗത്തിൽ പരിഹാരം കാണുമെന്നും ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കിയിട്ടുണ്ട്.


മുക്കാളിയിൽ തുടരെ തുടരെ മണ്ണിടിച്ചിൽ VIDEO

https://www.youtube.com/watch?v=fB3gkNLAGtc

media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

samudra
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കേരളത്തില്‍ ചക്ക ഗ്രാമങ്ങള്‍ വേണം :കുമ്മനം രാജശേഖരന്‍
കാഴ്ച്ചയും കാഴ്ച്ചപ്പാടും പിറന്നാൾ മരം; എന്റെ ഒരു അപേക്ഷ: എം. എൻ. കാരശ്ശേരി
BHK