പച്ച ചക്കയുടെ ഔഷധ ഗുണങ്ങള്‍ പുതിയ ഗവേഷണ കണ്ടെത്തലുകളും സാധ്യതകളും എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു.
ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉദ്ഘാടനം കൃഷിമന്ത്രി ടി സിദ്ദിഖ് നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. സി.ഐ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സി. സുരേഷ് കുമാര്‍ ആമുഖ പ്രഭാഷണത്തില്‍ ഗവേഷണത്തിന്റെ കണ്ടെത്തലുകളെയും സാധ്യതകളെയും പറ്റി വിശദീകരിച്ചു.
ഇനി ചക്കയെക്കുറിച്ചാകാം
:കുമ്മനം രാജശേഖരന്‍
കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന വിശേഷണവും ചക്കയ്ക്ക് സ്വന്തം. ഭാരതത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ അൻപതു ശതമാനത്തോളം വിളയുന്ന കേരളത്തിൽ, അതിന്റെ നല്ലപങ്കും പാഴാകുന്നു എന്നതാണ് ദുര്യോഗം. ഇത് സർക്കാർ ഗൗരവത്തോടെ അറിഞ്ഞിരിക്കേണ്ട വിഷയമാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്തിടെനടന്ന ഒരു പഠനറിപ്പോർട്ട് ചക്കയെ ഗൗരവത്തിലെടുക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ്. മുൻ പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാരിയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ അഞ്ചംഗസംഘം നൂറു പ്രമേഹരോഗികളിൽ പഠനം നടത്തിയിരുന്നു.
ഇതുപ്രകാരം ചക്ക കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നതായിരുന്നു പ്രധാന കണ്ടെത്തൽ. കൂടാതെ രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയിലും മാറ്റമുണ്ടാകാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, ചക്കയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നുണ്ട്.
സമാന്തരമായി പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ് നടത്തുന്ന പഠനങ്ങളും പ്രതീക്ഷാജനകമാണ്. കീമോതെറാപ്പിക്ക് വിധേയരാവുന്നവരിൽ പാർശ്വഫലങ്ങൾ ലഘൂകരിക്കാൻ പച്ചച്ചക്കപ്പൊടിക്കു കഴിയുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ചക്കയുടെ ഔഷധമൂല്യ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. പ്രമേഹഭക്ഷണchoose എന്നപേരിൽ രോഗികൾ കഴിച്ചുവരുന്ന ഗോതമ്പിനേക്കാളും ഓട്സിനേക്കാളുമെല്ലാം അനുയോജ്യം ചക്കയാണെന്ന് തിരുവനന്തപുരത്ത് ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ നടത്തിയ യോഗത്തിൽ ഡോ. പദ്മകുമാർ പറഞ്ഞത് ആശാവഹമാണ്.
ഇതൊന്നുമായില്ലെങ്കിൽപ്പോലും ചക്ക ആരോഗ്യദായകമായ ഭക്ഷണമാണെന്ന കാര്യത്തിൽ തർക്കമില്ല. അപ്പോഴും പുതുതലമുറ ഇതിനോട് അകലം പാലിക്കുകയാണ്. ജീവിതശൈലീരോഗങ്ങൾ കേരളത്തിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ ചക്ക പരിഹാരമാവുമെങ്കിൽ അതെക്കുറിച്ചുള്ള അവബോധം സ്കൂളുകൾ വഴി നൽകാവുന്നതേയുള്ളൂ.
ഇന്ന് അന്താരാഷ്ട്ര ചക്കദിനമാണ്. കേരളത്തിൽ വിളയുന്ന ചക്കയുടെ സിംഹഭാഗവും പാഴായിപ്പോവുകയാണ്. ഔഷധമൂല്യമുണ്ടെന്നു കണ്ടെത്തിയിട്ടും ചക്കയോട് എന്തുകൊണ്ടാണ് ഈ അയിത്തം. അതേപ്പറ്റി ഒരു വീണ്ടുവിചാരം
നാമും വെറുതെ കളയുന്ന ചക്കയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. പ്രതിവർഷം 14.3 ലക്ഷം ടൺ ചക്ക കേരളത്തിൽ വിളയുന്നുണ്ടെന്നാണ് കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ റിപ്പോർട്ട്. അതിൽ ഇവിടെ ഉപയോഗിക്കുന്നത് കഴിച്ച് രണ്ടു ലക്ഷം ടൺ മാത്രം. പാഴാക്കിക്കളയുന്ന ചക്കയ്ക്ക് കിലോഗ്രാമിന് 10 രൂപ പ്രകാരം കണക്കാക്കിയാൽ ഒരു വർഷം നമ്മുടെ വരുമാനനഷ്ടം ഏതാണ്ട് 1200 കോടി യാണെന്നു കണക്കാക്കാം. സീസണൽ ഭക്ഷ്യവിളയായ ചക്ക സംഭരിച്ച് ശീതീകരണിയൽ സൂക്ഷിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കി ആഭ്യന്തര-വിദേശ വിപണികളിൽ എത്തിക്കുന്നതിനും കർഷകരെ സഹായിക്കേ ണ്ടതുണ്ട്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനും സഹായിക്കാനാകും. കൺഭരിഞ്ഞ് ഉപയോഗിച്ചാൽ ചക്ക കേരളത്തിന്റെ പ്രധാന വരുമാനസ്രോ തസ്സാകുമെന്നതിൽ സംശയം വേണ്ട. വളമോ കീടനാശിനിപ്രയോഗമോ ഇല്ലാതെ വിളവെടുക്കാമെന്നതിനാൽ ചക്കയോളം സുരക്ഷിതമായ പച്ചക്കറിയോ ഫലമോ വേറെയുണ്ടോ എന്ന് സംശയമാണ്.
-ചിത്രം: പ്രതീകാത്മകം -
കേരളത്തില്‍ ചക്ക ഗ്രാമങ്ങള്‍ വേണം, കുമ്മനം രാജശേഖരന്‍
പച്ച ചക്കയുടെ ഔഷധ ഗുണങ്ങള്‍ പുതിയ ഗവേഷണ കണ്ടത്തരങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിച്ചു. ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറിന്റെ ഉദ്ഘാടനം കൃഷിമന്ത്രി ടി സിദ്ദിഖ് നിര്‍വഹിച്ചു. മുഖ്യപ്രഭാഷണം മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. സി.ഐ.എസ്.എസ്.എ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സി. സുരേഷ് കുമാര്‍ ആമുഖ പ്രഭാഷണത്തില്‍ ഗവേഷണത്തിന്റെ കണ്ടെത്തലുകളെയും സാധ്യതകളെയും പറ്റി
വിശദീകരിച്ചു.
ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും
https://www.youtube.com/watch?v=AMaKepyE86o
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































