കൊച്ചി :ഇടതു വലത് പക്ഷങ്ങൾ തങ്ങളുടെ അഭിമാനപദ്ധതിയായി വിഴിഞ്ഞംപദ്ധതിയെ പുകഴ്ത്തിക്കൊണ്ടിരിക്കുമ്പോൾ 2015 ൽ കോഴിക്കോട്ട് വെച്ച് ശൈയ്ഖ് സൈനുദ്ധീൻ മഖ്‌ദൂം സ്റ്റാറ്റജിക് സ്റ്റഡി സെന്ററിന് വേണ്ടി ഡോ .കെ കെ എൻ കുറുപ്പ് ചെയർമാനായി ഒരു സെമിനാർ നടന്ന കാര്യം അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി .നാവിക വാണിജ്യ സൈനിക വിദഗ്‌ധരുടെ സാന്നിധ്യത്തിലായിരുന്നുവത്രേ ആ സെമിനാർ അന്ന് നടന്നത് .
സെമിനാറിൽ നടന്ന ചർച്ചകളുടെ വിശദാംശങ്ങൾ അന്നത്തെ ജനയുഗം പത്രത്തിൽ ഡോ ,കെ കെ എൻ കുറുപ്പിന്റെ പേരിൽ പ്രസിദ്ധീകരിക്കുകയുമുണ്ടായി .
എന്തുകൊണ്ടോ പിണറായി സർക്കാർ വലതിൻ്റെ പദ്ധതി അഴിമതിയുണ്ടെന്ന് പറഞ്ഞുകൊണ്ട് അത് നിർത്തിവെക്കുകയും പിന്നീടത് നടപ്പിലാക്കുകയുമാണുണ്ടായതെന്നും ഡോ .കുറുപ്പ് പറഞ്ഞു .
വിഴിഞ്ഞം തുറമുഖം നഷ്ട്ടപ്പെടുമ്പോൾ അറബിക്കടലിൻറെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇന്ത്യഅടിമത്തത്തിലെത്തുമെന്ന് അന്നത്തെ സെമിനാറിൽ അദ്ധേഹം ചൂണ്ടിക്കാട്ടിയിരുന്നതായും പറയുകയുണ്ടായി.
ഡോ .കറുപ്പിൻറെ അന്നത്തെ വിമർശനം അത് ഇന്ത്യാസമുദ്രത്തിൽ മറ്റു രാജ്യങ്ങളുമായി അദാനി കരാർ ഒപ്പിടുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ട്ടപ്പെടുമെന്നു തന്നെയായിരുന്നു .
എന്നാൽ ഇന്ന് ഒരുദശകത്തിനുള്ളിൽത്തന്നെ അദാനിയുടെ തനിസ്വരൂപം ഇപ്പോൾ വ്യക്തമാവുകയാണെ ന്നും ഇന്ന് കേരളത്തിലെ ചർച്ച വലതുപക്ഷം നടത്തിയ ഒരു നഷ്ട്ടക്കച്ചവടമായി വ്യാഖ്യാനിക്കുന്നു .
ഈ കരാർ പ്രകാരംആയിരത്തിലധികം ഷിപ്പുകൾ ഇവിടെ വന്നപ്പോൾ അദാനി എം എസ് സി കമ്പനിയ്ക്ക് 49% ഷെയർ വിറ്റുകൊണ്ട് അവരെ വാണിജ്യത്തിലെ മോണോപ്പളി കമ്പനിയാക്കി മാറ്റി ,ആയി രക്കണക്കിന് കോടികളുടെ ലാഭമുണ്ടാക്കി തങ്ങളുടെ അറബിക്കടലിന്റെ സാമ്പത്തികാതിപത്യത്തിൻറെ വഴിയൊരുക്കിയിരിക്കുകയാണെന്നും വിദേശശക്തികളുടെ രാഷ്ട്രീയാധിപത്യത്തിന് പകരം അവരുടെ മോണോപ്പൊളിയായ സാമ്പത്തികാധിപത്യത്തിന്റെ വഴിയൊരുക്കിയിരിക്കുകയാണെന്നും ഡോ .കുറുപ്പ് പറഞ്ഞു .
സ്വപ്‌ന പദ്ധതി പണ്ട് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ മുൻപിൽ വിറച്ചുനിന്ന നാട്ടുരാജാക്കന്മാരെപ്പോലെ സാമ്പത്തികാടിമത്വത്തിലേയ്ക്ക് ഇന്ത്യയെ നയിപ്പിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു .
ഒരവസരത്തിൽ മൻമോഹൻസിംഗ് ഇതിനെ എതിർത്തകാര്യം ഇന്ന് അദാനിഗ്രൂപ്പ് ലാഭമാക്കി മാറ്റി .ഇനിഅടികൊണ്ടപട്ടിയെപ്പോലെ മോങ്ങിയിട്ട് കാര്യവുമില്ല ,അവർകൊണ്ടുപോകട്ടെ നമ്മുടെ സ്വപ്നപദ്ധതി .നമുക്ക് നമ്മുടെ സാമ്പത്തിക വളർച്ച തട്ടിത്തടഞ്ഞിരിക്കുകയാണെന്നും തർച്ചയുടെ ആധാരശിലയാണ് ഈ കരാറെന്നും ഡോ ,കുറുപ്പ് പറഞ്ഞുനിർത്തി
.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































