കക്കട്ട് :കക്കട്ട് ടൗണിലെ പറമ്പത്ത് ഗ്ളാസ്സ് ഹൌസ് & ടെക്സ് ഉടമയും 1996 മുതൽ കക്കട്ട് യൂണിറ്റിലെ വ്യാപാര വ്യവസായ ഏകോപനസമിതി ജനറൽ സെക്രട്ടറി ,കുറ്റിയാടി മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തി ച്ചുവന്ന പറമ്പത്ത് നാണു വ്യാപാര വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു .
ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ ആർട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിൻറെ ജില്ലയിലെ പ്രമുഖ പ്രവർത്ത കൻകൂടിയായ ഇദ്ദേഹം പുറമേരി ജ്ഞാനക്ഷേത്രം ,വടകര ജ്ഞാനക്ഷേത്രം തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങളിൽ സജീവപങ്കാളിത്വമുറപ്പാക്കിയ വ്യക്തികൂടിയാണ് .ആർട് ഓഫ് ലിവിംഗ് എന്തെന്നറിയാത്ത ആദ്യകാലങ്ങളിൽ തൻ്റെ വീട്ടിൽ ആർട് ഓഫ് ലിവിംഗ് പരിശീലകരെ താമസിപ്പിച്ചുകൊണ്ട് ഏറെക്കാലം കക്കട്ടിലും പരിസരങ്ങളിലും മറ്റ് നിരവധിസ്ഥലങ്ങളിൽ എണ്ണത്തിലേറെ ആളുകൾക്ക് ആർട് ഓഫ് ലിവിംഗ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാക്കിയ കക്കട്ട് നാണു മികച്ച യോഗ ട്രെയ്‌നറും കൂടിയാണ് .
ശ്രീശ്രീ രവിശങ്കർജിയുടെ ആഹ്വാനമനുസരിച്ച് ലക്ഷ്മിതരുകേരളത്തിൽ വ്യാപകമായി നട്ടുപിടിപ്പിക്കുന്ന കർമ്മപദ്ധതിയുടെ വളണ്ടിയറായും അദ്ദേഹം സേവ ചെയ്തിട്ടുണ്ട്.
,ഭാര്യ ലതിക. മക്കൾ റോഷ്‌ന പറമ്പത്ത് ( അധ്യാപിക ,ജിഷ്‌ണു പറമ്പത്ത (എൻജിനീയർ )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





































