എന്റെ പ്രിയപ്പെട്ട പെൺമക്കളോട്...
നിങ്ങളിൽ ഓരോരുത്തരും ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ഒരു അച്ഛന്റെ അഭിമാനമാണ്. ഒരു അമ്മയുടെ പ്രാർത്ഥനയാണ്. നാളെ ഈ നാടിനെ നയിക്കേണ്ട കരുത്താണ്.
അതുകൊണ്ടാണ് ഞാൻ നിങ്ങളോട് ഒരു കാര്യം ഹൃദയം തുറന്ന് പറയാൻ ആഗ്രഹിക്കുന്നത്.
ഇന്ന് പഠനത്തിനും ജോലിക്കും മത്സരപരീക്ഷകൾക്കുമായി ആയിര ക്കണക്കിന് പെൺകുട്ടികൾ വീടുകളിൽ നിന്ന് അകന്ന് നഗരങ്ങളിൽ ജീവിക്കുകയാണ്. പുതിയ സുഹൃത്തുക്കൾ, പുതിയ ജീവിതം, പുതിയ അനുഭവങ്ങൾ—ഇതെല്ലാം മനോഹരമാണ്. എന്നാൽ ആ പുതിയ ലോകത്ത് എല്ലാവരും നിങ്ങളുട നന്മ മാത്രം ആഗ്രഹിക്കുന്നവരാണെന്ന് ഒരിക്കലും കരുതരുത്.
ചിലർ സൗഹൃദത്തിന്റെ പേരിൽ നിങ്ങളെ സമീപിക്കും.
ചിലർ സ്നേഹത്തിന്റെ പേരിൽ ,
ചിലർ കരുതലിന്റെ പേരിൽ.
ആദ്യം അവർ നിങ്ങളുടെ വിശ്വാസം നേടും.
പിന്നെ നിങ്ങളുടെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കും.
"ഒരിക്കൽ മാത്രം..."
"ഇത് ഒരു ഫൺ മാത്രമാണ്..."
"ഭയപ്പെടേണ്ട... എല്ലാവരും ഉപയോഗിക്കുന്നതാണ്..."
ഈ വാക്കുകളാണ് പല ജീവിതങ്ങളുടെയും തകർച്ചയുടെ ആദ്യപടി.
പ്രിയമുള്ള മക്കളേ, നിങ്ങളുടെ കൈയിൽ ആരെങ്കിലും ഒരു ലഹരിവസ്തു വച്ചുതരുന്ന നിമിഷം, അവർ നിനക്ക് സന്തോഷമല്ല നൽകുന്നത്; നിന്റെ സ്വപ്നങ്ങളെയാണ് കവർന്നെടുക്കാൻ ശ്രമിക്കുന്നത്.
യഥാർത്ഥ സുഹൃത്ത് നിങ്ങളുടെ കൈയിൽ പുസ്തകം നൽകും;
വിഷം നൽകില്ല.
യഥാർത്ഥ സ്നേഹം നിന്റെ ജീവിതം ഉയർത്തും; തകർക്കില്ല.
നിന്നെ ബഹുമാനിക്കുന്ന ഒരാൾ ഒരിക്കലും ലഹരി പരീക്ഷിക്കാൻ പറയില്ല.
രാസലഹരി ഒരു നിമിഷത്തെ ആനന്ദം വാഗ്ദാനം ചെയ്യും. പക്ഷേ അത് പതുക്കെ നിന്റെ ചിന്തകളെയും, പഠനത്തെയും, ആരോഗ്യത്തെയും, ആത്മാഭിമാനത്തെയും, കുടുംബത്തിന്റെ സമാധാനത്തെയും കവർന്നെടുക്കും.
'ഇല്ല' എന്ന് പറയാൻ കഴിയുന്നത് ദൗർബല്യമല്ല; അതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ ശക്തി.
നിന്നെ സ്നേഹിക്കുന്ന അമ്മയുടെ കണ്ണീരിനേക്കാൾ വലിയ ലഹരി ഈ ലോകത്തില്ല.
നിന്നിൽ വിശ്വാസമർപ്പിച്ച അച്ഛന്റെ പ്രതീക്ഷയേക്കാൾ വലിയ ആനന്ദമില്ല.
നിന്റെ സ്വപ്നങ്ങളേക്കാൾ വലിയ ആഘോഷവും ഇല്ല.
അതുകൊണ്ട്, ഒരു നിമിഷത്തെ പ്രലോഭനത്തിനുവേണ്ടി ജീവിതകാലത്തെ സ്വപ്നങ്ങൾ നഷ്ടപ്പെടുത്തരുത്.
പ്രിയപ്പെട്ട മകളേ...സഹോദരീ
നിങ്ങളുടെ ജീവിതം വിലപ്പെട്ടതാണ്.
നിങ്ങളുടെ ആത്മാഭിമാനം അമൂല്യമാണ്.
നിങ്ങളുടെ ഭാവി നിങ്ങളുടെ കൈകളിലാണ്.
ധൈര്യമായി പറയൂ: " NO ... എനിക്ക് രാസലഹരി വേണ്ട."
ഓപ്പറേഷൻ തൂഫാൻ ഒരു പദ്ധതിമാത്രമല്ല; നമ്മുടെ പെൺമക്കളുടെ ഭാവി സംരക്ഷിക്കാനുള്ള ജനകീയ പ്രതിജ്ഞകൂടിയാണ് .
നമുക്ക് കൈകോർക്കാം.
രാസലഹരിക്ക് 'NO ' പറയാം.
സ്വപ്നങ്ങൾക്കും വിദ്യാഭ്യാസത്തിനും ജീവിതത്തിനും 'അതെ' പറയാം.
ഓപ്പറേഷൻ തൂഫാനോടൊപ്പം അണിചേരാം.
പൂർണ പിന്തുണയുമായി
നടൻ മോഹൻലാൽ .
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്നുകളുടെ ഉപയോ ഗ വുംവിൽപ്പനയും തുടച്ചുനീക്കുന്നതിനായി ആഭ്യന്തരവകുപ്പ് തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്പദ്ധതിക്ക് പൂർണ പിന്തുണയുമായി നടൻ മോഹൻലാൽ . പദ്ധതിയുടെ ഭാഗമായി മോഹൻലാൽ തൂഫാൻ വാരിയർ ബാഡ്ജ് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തലയിൽ നിന്ന് മോഹൻലാൽ സ്വീകരിച്ചു.തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോഹൻലാൽ പദ്ധതിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത് .
കേരള പൊലീസിന്‍റെ സദുദ്ദേശ്യത്തോടെയും നിർണായകവുമായ ഈ നീക്കത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ പറഞ്ഞു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
































