ലഹരി ജീവനെടുക്കും.. ഡോ: ഫിൻസ് എം.ഫിലിപ്പ് (മലബാർ കേൻസർ സെന്റർ )

ലഹരി ജീവനെടുക്കും.. ഡോ: ഫിൻസ് എം.ഫിലിപ്പ് (മലബാർ കേൻസർ സെന്റർ )
ലഹരി ജീവനെടുക്കും.. ഡോ: ഫിൻസ് എം.ഫിലിപ്പ് (മലബാർ കേൻസർ സെന്റർ )
Share  
ഡോ: ഫിൻസ് എം ഫിലിപ്പ് (മലബാർ കേൻസർ സെന്റർ ) എഴുത്ത്

ഡോ: ഫിൻസ് എം ഫിലിപ്പ് (മലബാർ കേൻസർ സെന്റർ )

2026 Jun 28, 09:47 AM
r
s
riji
pr
Adv .Lathikasreenivas
SR
jj
nis
ln
mod
kkn
dr

ഓരോ പുകയില , ലഹരി വിരുദ്ധ ദിനാചരണങ്ങളും ലഹരിയുടെ മായാലോകത്ത് പുതുതായി ഒരു കുഞ്ഞു പോലും അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത നാമോരോരുത്തരും പുലർത്തേണ്ടതിന്റെ ഓർമ്മപ്പെടുത്തലാണ്. ലഹരി ശീലങ്ങൾ എപ്പോഴും നഷ്ടങ്ങളുടേതാണ്. ശീലം ഉയിര് എടുക്കുമ്പോൾ ഉറ്റവർക്ക് അത് തീരാ നഷ്ടം തന്നെ. അവരെ പോലെ തന്നെ നഷ്ടം സംഭവിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താവിനെ നഷ്ട്പ്പെട്ട പുകയില കമ്പനികൾ . അവർക്ക് ഈ നഷ്ടം പരിഹരിച്ചേ പറ്റൂ... അതിനായി അവർ പുതിയ തന്ത്രങ്ങളുമായി പുതിയ ഉപഭോക്താക്കളെ തേടി വരും. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അവർ തേടി വരുന്നത് കൗമാരക്കാരെയും യുവജനങ്ങളെയുമാണ്. പഠനങ്ങൾ പറയുന്നത് മിക്കവരും ലഹരി ശീലങ്ങൾ തുടങ്ങുന്നത് അവർക്ക് പതിനെട്ട് വയസ്സ് തികയുന്നതിനു മുൻപാണ് . 

പുകയില കമ്പനികൾ ഇന്ന് തന്ത്രങ്ങൾ മാറ്റി വല വീശുകയാണ്. പരമ്പരാഗത പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ബോധവൽക്കരണത്തിലൂടെ കുറഞ്ഞപ്പോൾ പുതിയ ഉൽപന്നങ്ങളും പുതിയ തന്ത്രങ്ങളും അവർ പുറത്തിറക്കി.. ചുണ്ടിനുള്ളിൽ തിരുകി വയ്ക്കുന്ന ചെറിയ പൗച്ചുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ തുടങ്ങിയ പുതു രീതികൾ ഇന്ന് വ്യാപകമാണ്.. പുകയിലയുടെ ഗന്ധവും രുചിയും മറച്ചുവെച്ച് നമ്മുടെ കുട്ടികൾക്ക് പരിചിതമായ രുചികളിലും മണങ്ങളുമാണ് ഇവ ലഭ്യമാകുന്നത്. മിഠായികളും പഴങ്ങളും ഐസ് ക്രീമുകളും ശീലിച്ച നമ്മുടെ കുഞ്ഞുങ്ങളുടെ വായിൽ അതേ രുചിയിൽ , അതേ . ഗന്ധത്തിൽ പുകയില ഉൽപ്പന്നങ്ങൾ  ചെന്നെത്തുകയാണ്. . ലഹരിയുടെ വലിയ ലോകത്തിലേയ്ക്കുള്ള ചെറിയ ചുവടുവെയ്പ്പാണിത്.. ഇന്നിത് തടഞ്ഞില്ലെങ്കിൽ , പിന്തിരിപ്പിച്ചില്ലെങ്കിൽ നാളെകൾ തീരാ നഷ്ടത്തിന്റേതാവും. അതിനനുവദിച്ചുകൂടാ.. ലഹരിയുടെ ചിലന്തിവലകളിൽ ഒരു കുരുന്നും കുടുങ്ങി പോകരുത്....

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും പ്രവർത്തനനിരതമായ പിന്തുണ സത്യൻ മാടാക്കര
r
BHK