കതിരിലെ വളംവെക്കലല്ല, കനലൂതിക്കെടുത്തൽ: ലഹരിയുടെ ചോരക്കണ്ണുകളിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാം : വാസ്‌തു ഗുരു ഡോ. നിശാന്ത് തോപ്പിൽ M.Phil, Ph.D

കതിരിലെ വളംവെക്കലല്ല, കനലൂതിക്കെടുത്തൽ: ലഹരിയുടെ ചോരക്കണ്ണുകളിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാം  : വാസ്‌തു ഗുരു ഡോ. നിശാന്ത് തോപ്പിൽ M.Phil, Ph.D
കതിരിലെ വളംവെക്കലല്ല, കനലൂതിക്കെടുത്തൽ: ലഹരിയുടെ ചോരക്കണ്ണുകളിൽ നിന്ന് നമ്മുടെ മക്കളെ രക്ഷിക്കാം : വാസ്‌തു ഗുരു ഡോ. നിശാന്ത് തോപ്പിൽ M.Phil, Ph.D
Share  
ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2026 Jun 26, 12:21 PM
SAMUDRA
r

കേരളത്തിന്റെ തെരുവുകളിലും കലാലയങ്ങളിലും ഇന്ന് ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയുണ്ട്. ആ നിശ്ശബ്ദതയ്ക്ക് മാരകമായ രാസലഹരികളുടെ മണമുണ്ട്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തെ വിഴുങ്ങുന്ന ലഹരിയെന്ന വിപത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരികയാണ്. വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ജാതി, മത, പ്രായ ഭേദമന്യേ ഈ കറുത്ത ചോരക്കണ്ണുകൾ ഇപ്പോഴും മനുഷ്യരാശിയെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി കേവലം പ്രസംഗങ്ങളിലും വാർഷിക ആചരണങ്ങളിലും മാത്രം ഒതുങ്ങിനിന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് ഇന്ന് കേരളത്തിൽ പുതിയൊരു ഊർജ്ജം കൈവന്നിരിക്കുകയാണ്.കേരളത്തിൻറെ ചരിത്രത്തിലില്ലാത്ത മാറ്റം !

.

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭരണമാറ്റത്തോടെ കേരളത്തിൽ ആഞ്ഞടിച്ച ഓപ്പറേഷൻ തൂഫാൻ’ എന്ന കർമ്മപദ്ധതി ലഹരി മാഫിയയുടെ വേരറുക്കാൻ പോന്ന ഒന്നായി മാറിയിരിക്കുന്നു. ഏറെ വൈകിയാണെങ്കിലും, 'കതിരിൽ വളം വെക്കുന്ന' പതിവ് ശൈലിയിൽ നിന്നുമാറി, ലഹരിയുടെ ഉറവിടങ്ങളെത്തന്നെ തകർക്കാൻ ഈ പദ്ധതിക്ക് സാധിക്കുന്നുണ്ടെന്നത് ആശ്വാസം .

കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും കക്ഷിഭേധം മറന്നു നാം അഭിനന്ദിച്ചേ മതിയാകൂ ,....ആദരിച്ച മതിയാകൂ .

കാരണം, നന്മയും നാടിന്റെ രക്ഷയും ആരിൽ നിന്ന് വന്നാലും അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുക എന്നതാണ് പ്രബുദ്ധ കേരളത്തിന്റെ ശീലം. ഈ ഘട്ടത്തിൽ, നാടിന്റെ സുരക്ഷ മുൻനിർത്തി ഇത്തരമൊരു ശക്തമായ ചുവടുവെപ്പ് നടത്തിയ ഭരണാ ധികാരികളോട് പൊതുസമൂഹം കടപ്പെട്ടിരിക്കുന്നു.


കെണിയിലാകുന്നത് പിഞ്ചുമനസ്സുകൾ

കേവലം കൗതുകത്തിനായി ആരംഭിക്കുന്ന ഒരു ദുശ്ശീലം, കാട്ടുതീയേക്കാൾ വേഗത്തിൽ ഒരു തലമുറയെയാകെ മഹാ ഗർത്തത്തിലേക്ക് തള്ളിയിടുകയാണ്.


ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ, ലഹരിമരുന്നുകളുടെ കെണിയിൽ ഇന്ന് ഭൂരിഭാഗവും അകപ്പെടുന്നത് വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിക്കുന്ന നമ്മുടെ കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ മാരകവസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വാസ്തവം. പണ്ടൊക്കെ മദ്യവും പുകയിലയും, ഏറിവന്നാൽ കഞ്ചാവും കറുപ്പും മാത്രമായിരുന്നു ലഹരിയെങ്കിൽ, ഇന്നത്തെ രൂപഭാവങ്ങൾ വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽപ്പോലും തലച്ചോറിനെ പൂർണ്ണമായി അടിമപ്പെടുത്തുന്ന ബ്രൗൺ ഷുഗറും, എം.ഡി.എം.എയും പോലുള്ള സിന്തറ്റിക് ഡ്രഗ്ഗുകൾ ഇന്ന് വിപണിയിൽ വ്യാപകമാണ്.


പോലീസ് റെയ്ഡുകളിൽ പിടിക്കപ്പെടുന്നത് വിപണിയിലുള്ളതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പുകയിലയുടെ ഉപോത്പന്നങ്ങളായ ഗുട്ഖ, പാൻ മസാലകൾ എന്നിവയ്ക്ക് പുറമെ കറുപ്പ് കലർന്ന ലഹരിവസ്തുക്കൾ വരെ കുട്ടികളിലേക്ക് എത്തുന്നു. ഇന്ന് പിടിയിലാകുന്ന ഭൂരിഭാഗം കുറ്റവാളികളും ഒന്നിലധികം ലഹരിവസ്തുക്കൾക്ക് അടിമകളാണെന്ന് തെളിയുന്നുണ്ട്.

പിടിക്കപ്പെടുന്ന കുറ്റവാളികളെ മാനസാന്തരപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള കർമ്മപദ്ധതികളും

ഉണ്ടാകേണ്ടിയിരിക്കുന്നു ,

ഔഷധങ്ങൾ ലഹരിയാകുമ്പോൾ

ഏറ്റവും ഗുരുതരമായ അവസ്ഥ, മാനസിക രോഗങ്ങൾക്ക് നൽകുന്ന ഔഷധങ്ങൾ പോലും ലഹരിക്കായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ്. ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്ത ഇത്തരം മരുന്നുകൾ, യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ചില മെഡിക്കൽ സ്റ്റോർ ഉടമകൾ ലാഭം മാത്രം ലക്ഷ്യമിട്ട് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നു. ഈ മരുന്നുകൾ മദ്യത്തോടോ മറ്റ് രാസവസ്തുക്കളോടോ ചേർത്ത് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതം അതിഭയങ്കരമാണ്.


മനുഷ്യന്റെ മൃദുല വികാരങ്ങളെയും ചിന്താശേഷിയെയും മരവിപ്പിച്ചു കളയുന്ന ഇത്തരം രാസക്കൂട്ടുകൾ, ഏത് ക്രൂരമായ കുറ്റകൃത്യവും ചെയ്യാൻ മടിയില്ലാത്ത മൃഗങ്ങളാക്കി ഉപയോക്താക്കളെ മാറ്റുന്നു. മണമോ മറ്റു ബാഹ്യപ്രകൃതമോ ഇല്ലാത്തതിനാൽ അധ്യാപകരോ രക്ഷിതാക്കളോ തിരിച്ചറിയുകയുമില്ല. സ്വഭാവ വൈകല്യങ്ങൾക്ക് പുറമെ കിഡ്നി, കരൾ, ഹൃദയം തുടങ്ങിയ ആന്തരികാവയവങ്ങൾ തകർന്ന് നമ്മുടെ യുവത്വം നിത്യനാശത്തിലേക്ക് വഴുതിവീഴുകയാണ്.


സംഘം ചേരുന്ന യുവത്വവും എൽ.എസ്.ഡി എന്ന മരണക്കെണിയും

വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്ന പ്രവണത യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. ലഹരി വിൽപനക്കാർ തന്നെ ഇത്തരം കേന്ദ്രങ്ങൾ തങ്ങളുടെ 'കസ്റ്റമർമാർക്കായി' ഒരുക്കിക്കൊടുക്കുന്നു. ഇത് കേവലം ലഹരി ഉപയോഗത്തിൽ ഒതുങ്ങുന്നില്ല, മറിച്ച് ക്രൂരമായ പീഡനങ്ങൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും കൊലപാതകങ്ങൾക്കും വരെ വഴിവെക്കുന്നു.


ഇന്നത്തെ തലമുറയെ വേട്ടയാടുന്ന മറ്റൊരു മാരകവസ്തുവാണ് എൽ.എസ്.ഡി (Lysergic Acid Diethylamide). ചിന്താതലത്തിൽ അസ്വാഭാവികമായ ഭ്രമങ്ങൾ (Hallucinations) ഉണ്ടാക്കുന്ന ഈ രാസവസ്തുവിന്റെ അളവ് അല്പം കൂടിയാൽ മരണം സുനിശ്ചിതമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെയും വൻകിട മാഫിയകളുടെയും ശൃംഖലകൾ വഴി സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വലിയൊരു വിപണന ശൃംഖല തന്നെയുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നേറുന്ന ഒരു സമൂഹത്തിന്റെ ശുഭകരമായ ഭാവിയെയാണ് ഈ വിപത്ത് പിന്നോട്ടടിക്കുന്നത്.


ഇനി വേണ്ടത് നിരന്തര ജാഗ്രത

കേവലം ഒരു ദിവസത്തെ വാർഷിക ആചരണങ്ങൾക്കപ്പുറം, ലഹരിയെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്നത് നാമോരോരുത്തരുടെയും പാവനമായ ധർമ്മമാണ്. സർക്കാർ നയങ്ങൾക്കൊപ്പം പൊതുജനങ്ങളും കൈകോർക്കണം.


കുടുംബങ്ങളിൽ നിന്നുള്ള തുടക്കം: മാതാപിതാക്കൾ കുട്ടികളുടെ സ്വഭാവ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കണം. അവരുമായി സൗഹൃദപരമായ അന്തരീക്ഷം സൂക്ഷിക്കണം.


കലാലയങ്ങളിലെ നിരീക്ഷണം: സ്കൂളുകളിലും കോളേജുകളിലും ലഹരി വിരുദ്ധ ക്ലബുകൾ കേവലം പേരിന് മാത്രമാകാതെ സജീവമായി പ്രവർത്തിക്കണം.


ജനകീയ പ്രതിരോധം: 'തൂഫാൻ' പോലുള്ള സർക്കാർ പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട്, നമ്മുടെ നാട്ടിൻപുറങ്ങളിലെ ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഭയമില്ലാതെ അധികാരികളെ അറിയിക്കണം.


കേരള സർക്കാർ ഇപ്പോൾ കാണിക്കുന്ന ഈ ആർജ്ജവവും, 'തൂഫാൻ' പദ്ധതിയിലൂടെ നടപ്പിലാക്കുന്ന കർശന നടപടികളും ലഹരിയുടെ വേരറുക്കാൻ സഹായിക്കുമെന്ന് പ്രത്യാശിക്കാം. വൈകിവന്ന വിവേകമെങ്കിലും, ഈ കർമ്മപദ്ധതിക്ക് നേതൃത്വം നൽകുന്ന ഭരണാധികാരികൾക്ക് ഒരിക്കൽക്കൂടി ബിഗ് സല്യൂട്ട്! ബോധവൽക്കരണത്തിനൊപ്പം ശക്തമായ നിയമപാലനവും ചേരുമ്പോൾ മാത്രമേ ഈ കാട്ടുതീയെ നമുക്ക് അണയ്ക്കാനാകൂ. നാളത്തെ നല്ലൊരു പുലരിക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.



mfk---copy

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഓർമ്മയാണ് ലഹരി... അറിവാണ് ലഹരി : ഡോ .ജിതേഷ്‌ജി
r
BHK