തിരുവനന്തപുരം: കേരളത്തിലേക്ക് വ്യാപകമായി ഒഴുകിയെത്തുന്ന ലഹരിവസ്തുക്കളുടെ കടത്തിനെതിരെ ശക്തമായ അന്തർസംസ്ഥാന നടപടി സ്വീകരിക്കുന്നതിനായി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളുമായി സംയുക്ത നീക്കം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഹരിമാഫിയകളുടെ പ്രവർത്തനങ്ങൾ തടയുന്നതിനും അതിർത്തി പ്രദേശങ്ങളിലെ പരിശോധനകൾ ശക്തമാക്കുന്നതിനുമായി ബന്ധപ്പെട്ട് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അദ്ദേഹം കത്തയച്ചു.
കേരള സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ലഹരിക്കടത്ത് ശൃംഖലകൾ പലപ്പോഴും സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ ഒറ്റ സംസ്ഥാനത്തിന്റെ നടപടികൾ മാത്രം മതിയാകില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ലഹരിവ്യാപനവും ഉപയോഗവും സമൂഹത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി മാറിയ സാഹചര്യത്തിൽ, വിവരശേഖരണം, രഹസ്യാന്വേഷണം, സംയുക്ത പരിശോധനകൾ, പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ എന്നിവയിൽ സംസ്ഥാനങ്ങൾ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം നിർദേശിച്ചു.
കേരളത്തിൽ നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും സംസ്ഥാന പോലീസിന്റെ ശക്തമായ ഇടപെടലും ലഭിക്കുന്നുണ്ടെന്നും ലഹരിമാഫിയക്കെതിരായ പോരാട്ടം ജനകീയ പ്രസ്ഥാനമായി മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരിക്കടത്ത്, പ്രത്യേകിച്ച് യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളുടെ ശൃംഖല തകർക്കുന്നതിനായി അയൽ സംസ്ഥാനങ്ങളുടെ പിന്തുണ നിർണായകമാണെന്നും അതിനായി സംയുക്ത പ്രവർത്തനരീതി രൂപീകരിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















