മീത്തലെ മുക്കാളി അടിപ്പാത സമരം: പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോ. കെ.കെ.എൻ. കുറുപ്പ്

മീത്തലെ മുക്കാളി അടിപ്പാത സമരം: പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോ. കെ.കെ.എൻ. കുറുപ്പ്
മീത്തലെ മുക്കാളി അടിപ്പാത സമരം: പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡോ. കെ.കെ.എൻ. കുറുപ്പ്
Share  
എഴുത്ത്

News desk

2026 Jun 21, 01:02 PM
r
MN

ചോമ്പാല: ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിമാറിപ്പോയ മീത്തലെ മുക്കാളിയിലെ അടിപ്പാത പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം നടക്കുന്ന ജനകീയ സമരത്തിന് പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ  മുൻവൈസ്‌ചാൻസിലറും നാട്ടുകാരനു മായ ഡോ. കെ.കെ.എൻ. കുറുപ്പ് പൂർണ്ണ വിജയാശംസകൾ നേർന്നു. വികസനത്തിന്റെ പേരിൽ ജനങ്ങളുടെ സ്വാഭാവിക സഞ്ചാരസ്വാത ന്ത്ര്യവും പ്രദേശത്തിന്റെ ചരിത്രപരമായ ആത്മബന്ധവും തകർക്കുന്ന നയം ശരിയല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.


മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ചോമ്പാലിന്റെ മുഖഛായ മാറ്റിയ ചോമ്പാൽ ഹാർബർ കർമ്മപദ്ധതി ഈ നാട്ടിലെ സാധാരണക്കാരായ വലിയൊരു വിഭാഗം ആളുകൾക്ക് വലിയ അനുഗ്ര ഹമായിരുന്നു.

മത്സ്യബന്ധനത്തോളം തന്നെ പ്രാധാന്യമുള്ളതാണ് മത്സ്യവിതരണവും. പ്രത്യേകിച്ച് നാട്ടുമ്പുറങ്ങളിൽ തോളിൽ കാവുകേറ്റിയും, ബക്കറ്റിൽ ചുമന്നും, സൈക്കിൾ ചവിട്ടിയും മത്സ്യം വിറ്റ് ജീവിക്കുന്ന എണ്ണമറ്റ ആളുകളുടെ ഉപജീവനമാർഗ്ഗമാണ് ഇതോടെ തടസ്സപ്പെടുന്നത്. ഇങ്ങനെയുള്ളവരുടെ വഴിയടയ്ക്കുന്നത് കൃത്യമായ ബദൽസംവിധാനം ഒരുക്കിക്കൊണ്ടാകണം.


നിലവിലുണ്ടായിരുന്ന അടിപ്പാത വെറുമൊരു ഓവുചാലാക്കി മാറ്റിയ അധികൃതരുടെ നടപടി പ്രതിഷേധാർഹമാണ്. അതിന് തൽസ്ഥാനത്ത് വാഹനങ്ങൾക്ക് കൂടി കടന്നുപോകാൻ സൗകര്യമുള്ള പുതിയ അടിപ്പാത നിർമ്മിച്ചു കിട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ഒരുതരത്തിലും തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പ്രദേശത്തിന്റെ ആത്മബന്ധം തകർക്കരുത്

മീത്തലെ മുക്കാളി അങ്ങാടിയുമായി പാതിരിക്കുന്നിലെയും കടലോര മേഖലയിലെയും ജനങ്ങൾക്ക് കാലാകാലങ്ങളായുള്ള ആത്മബന്ധം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്. സി.എസ്.ഐ പള്ളി, ബി.ഇ.എം. യു.പി സ്കൂൾ, വനിതാ കോളേജ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും യാത്ര ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. എത്രയോ സ്കൂൾ കുട്ടികൾ നിത്യേന നടന്നുപോയ ഒരു വഴിയാണ് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നത്.

ചോമ്പാൽ ഹാർബറിന്റെ പ്രൗഢിയും ചരിത്രപശ്ചാത്തലവും നിലനിൽക്കണമെങ്കിൽ ഹാർബർ റോഡ് ആരംഭിക്കുന്ന മീത്തലെ മുക്കാളിയിൽ വാഹനങ്ങൾക്കും ആളുകൾക്കും കടന്നുപോകാൻ സാധിക്കുന്ന അടിപ്പാത നിർമ്മിച്ചേ മതിയാകൂ എന്നും ഡോ. കെ.കെ.എൻ. കുറുപ്പ് കൂട്ടിച്ചേർത്തു.

ces-ai
MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറിയ ലോകത്തെ അഭിമുഖീകരിക്കുമ്പോൾ സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും എന്റെ വായനക്കളരികൾ  :ഷർമിള പനോളി
r