മീത്തലെ മുക്കാളിയിലെ വഴിമുടക്കൽ: ചോമ്പാൽ ഹാർബറിന്റെ ചരിത്രത്തോടുള്ള അനാദരവ്‌

മീത്തലെ മുക്കാളിയിലെ വഴിമുടക്കൽ: ചോമ്പാൽ ഹാർബറിന്റെ ചരിത്രത്തോടുള്ള അനാദരവ്‌
മീത്തലെ മുക്കാളിയിലെ വഴിമുടക്കൽ: ചോമ്പാൽ ഹാർബറിന്റെ ചരിത്രത്തോടുള്ള അനാദരവ്‌
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 20, 01:28 PM
r
MN

ചോമ്പാല: വികസനത്തിന്റെ യഥാർത്ഥ അളവുകോൽ റോഡുകളുടെ വീതിയല്ല, മറിച്ച് മനുഷ്യന്റെ ജീവിതത്തി ന് അത് നൽകുന്ന സുരക്ഷയും മാന്യതയുമാണെന്ന് ഓർ മ്മിപ്പിച്ചുകൊണ്ട് മീത്തലെ മുക്കാളിയിൽ ജനരോഷം ഇരമ്പുന്നു.

ദേശീയപാത വികസനത്തിന്റെ പേരിൽ പ്രദേശവാസികളുടെ പതിറ്റാണ്ടു കൾ പഴക്കമുള്ള യാത്രാസൗകര്യം നിഷ്കരുണം ഇല്ലാതാക്കിയ അധികൃതരുടെ നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

mukkaa

ചോമ്പാൽ ഹാർബർ റോഡിന്റെ പ്രവേശന കവാടമായ മീത്തലെ മുക്കാളിയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സുരക്ഷിതമായി അപ്പുറമിപ്പുറം കടക്കാൻ ഉണ്ടായിരുന്ന അടിപ്പാതയെ, വെറുമൊരു ഓവുചാലാക്കി (ഡ്രെയിനേജ്) മാറ്റിയതാണ് നാടിനെ ഒന്നടങ്കം തെരുവിലേക്കിറക്കിയിരിക്കുന്നത്.

ഓർമ്മയാകുന്ന വഴി; അപകടഭീതിയിൽ കുരുന്നുകൾ

തട്ടോളിക്കര, കുന്നുമ്മക്കര, ഒഞ്ചിയം ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരും വിദ്യാർത്ഥികളും വർഷങ്ങളായി ആശ്രയിച്ചിരുന്ന സുരക്ഷിത പാതയാണ് ഒറ്റരാത്രികൊണ്ട് ഇല്ലാതായത്. റെയിൽവേ പാതയുടെ കിഴക്കുഭാഗത്ത് താമസിക്കുന്ന കുട്ടികൾക്ക് ബി.ഇ.എം. യു.പി. സ്കൂളിലേക്കും സമീപത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും അപകടമില്ലാതെ എത്തിച്ചേരാനുള്ള ഒരേയൊരു മാർഗ്ഗമായിരുന്നു ഇത്.

മീത്തലെ മുക്കാളിയിൽ നിലവിലുണ്ടായിരുന്ന സുരക്ഷിത സംവിധാനമായ അടിപ്പാത ഓവുചാലാക്കിമാറ്റി പകരം തൊട്ടടുത്തുതന്നെ അണ്ടർ പാസ്സ് നിർമ്മിച്ചു നൽകാതെ കുരുന്നുകളെയും വയോധികരെയും നാട്ടുകാരെയും ദ്രോഹിക്കുന്ന ഈ വികസനത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടതെന്ന് നാട്ടുകാർ ചോദിക്കുന്നു. 

ഈ ചോദ്യത്തിന് മറുപടി പറയാൻ ദേശീയപാത അധികൃതരും പഞ്ചായത്ത് ഭരണസമിതിയും ജനപ്രതിനിധികളും ബാധ്യസ്ഥരാണ്. ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് തൊട്ടടുത്ത കുഞ്ഞിപ്പള്ളിയിലും കേളുബസാറിലും അടിപ്പാതകൾ അനുവദിച്ചപ്പോൾ, സമാധാനപരമായി ആവശ്യങ്ങൾ ഉന്നയിച്ച മീത്തലെ മുക്കാളിയെ തീർത്തും അവഗണിച്ചത് പരക്കെ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. 

meethale-mukkali-cover

ഹാർബറിന്റെ പ്രവേശന കവാടവും

മുല്ലപ്പള്ളിയുടെ ദീർഘവീക്ഷണവും

അഴിയൂർ പഞ്ചായത്തിന്റെ വ്യാവസായിക-സാമ്പത്തിക വളർച്ചയുടെ പ്രതീകമായ ചോമ്പാൽ മത്സ്യബന്ധന തുറമുഖത്തിലേക്കുള്ള പ്രധാന കവാടമാണ് മീത്തലെ മുക്കാളി.

ഒരുകാലത്ത് ഓലപ്പുരകളും വറുതിയും മാത്രമുണ്ടായിരുന്ന ചോമ്പാൽ കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയെഴുതിയത് ഈ ഹാർബറിന്റെ വരവോടെയാണ്. ഒരു നാടിന്റെ വലിയൊരു സ്വപ്ന സാക്ഷാത്കാരത്തി നായി അഹോരാത്രം പരിശ്രമിച്ച ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ജനനായകന്റെ ദീർഘവീക്ഷണവും കഠിനാധ്വാനവുമാണ് ഇന്നു കാണുന്ന ചോമ്പാൽ ഹാർബർ.


ഇന്ന് വടക്കൻ കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായി ചോമ്പാൽ നിലകൊള്ളുമ്പോൾ, അതിന്റെ പ്രവേശന കവാടത്തിൽത്തന്നെ ജനങ്ങ ളുടെ യാത്രാവകാശം തടസ്സപ്പെടുത്തുന്നത്ചരിത്രത്തോടും ജനങ്ങളോടും  മുല്ലപ്പള്ളിയോടുമുള്ള  അനാദരവാണ്. ജനങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള ഇത്തരം 'കടുംകൈകൾ' വികസനത്തിന്റെ ആത്മാവിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.

ചോമ്പാലയിലെ ക്രിസ്ത്യൻ മുള്ളർ വിമൻസ് കോളേജിലെ നിരവധി വിദ്യാർത്ഥിനികൾ വടക്കോട്ടും തെക്കോട്ടും പോകേണ്ടവർ റോഡുമുറിച്ചുകടന്നുവരേണ്ടുന്ന പ്രധാന ഇടവും കൂടിയാണ് മീത്തലെ മീത്തലെ മുക്കാളി 


ആവശ്യം ഔദാര്യമല്ല, നീതിയുക്തമായ യാത്രാവകാശം

പ്രായോഗികമല്ലാത്ത ഫൂട്ട് ഓവർ ബ്രിഡ്ജ് പോലുള്ള സാങ്കേതിക പരിഹാര ങ്ങളല്ല തങ്ങൾക്ക് വേണ്ടതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. ചെറിയ കുട്ടികൾക്കും രോഗികൾക്കും വയോധികർക്കും ദൈനംദിന ആവശ്യങ്ങൾക്കായി സുരക്ഷിതമായി കടന്നുപോകാൻ പറ്റുന്ന അടിപ്പാത തന്നെ ഇവിടെ പുനഃസ്ഥാപിക്കണം. മീത്തലെ മുക്കാളിയിലെ ജനങ്ങൾ ചോദിക്കുന്നത് ഔദാര്യമല്ല, മറിച്ച് തങ്ങളുടെ മൗലികമായ യാത്രാവകാശമാണ്.



csi

നാളെ (21-06-2026) മീത്തലെ മുക്കാളിയിൽ വൻ ജനകീയ പൊതുയോഗം

ഈ വലിയ ജനകീയ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 21-06-2026 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മീത്തലെ മുക്കാളിയിൽ വെച്ച് വൻ ജനകീയ പൊതുയോഗം സംഘടിപ്പിച്ചിരിക്കുകയാണ്. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുന്ന ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് മുഴുവൻ നാട്ടുകാരും പങ്കാളികളാകണമെന്ന് ആക്‌ഷൻ കമ്മറ്റി കൺവീനർ സുരേഷ് ആനിക്കക്കൊപ്പം മറ്റ് ഭാരവാഹികളും സംയുക്തമായി അഭ്യർത്ഥിച്ചു. ചോമ്പാൽ ഹാർബർ ഈ നാടിന്റെ വികസനചരിത്രമാണെങ്കിൽ, അതിലേക്കുള്ള വഴി ജനങ്ങൾക്കായി തുറന്നുതന്നെ കിടക്കണം.

media-face-kerala

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും മാറിയ ലോകത്തെ അഭിമുഖീകരിക്കുമ്പോൾ സത്യൻ മാടാക്കര.
കാഴ്ച്ചയും കാഴ്ച്ചപ്പാടും എന്റെ വായനക്കളരികൾ  :ഷർമിള പനോളി
r