ചോമ്പാല :കഴിഞ്ഞ ഒരുവർഷത്തിലേറെക്കാലമായി വയനാട് ഗോത്രവർഗ്ഗ വികസന യൂണിവേഴ്‌സിറ്റിക്കുവേണ്ടി തന്റെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും സർക്കാർ ഇടപെടലുകളിലൂ ടെയും നടത്തിവന്ന കഠിനാദ്ധ്വാനം ശ്രീമതി .പ്രിയങ്കാഗാന്ധി എം പി ഏറ്റെടുക്കുകയും അതിനായി
ഇന്നത്തെ കേരള ബജറ്റിൽ 50 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി ശ്രീ .വി .ഡി സതീശൻ പ്രഖ്യാപിച്ചിരിക്കുന്നു.
ചോമ്പാലയിലെ കോവ്ക്കൽ കടവിലെ 'പൂമാലികയിൽ ' വിശ്രമജീവിതം നയിക്കുന്ന ഡോ .കുറുപ്പുസാർ കൃതജ്ഞതാ നിർഭരമായ മനസ്സോടെ ഈ സന്തോഷ വാർത്ത 'മീഡിയ ഫേസ് കേരള ' യുമായി പങ്കുവെക്കുകയുണ്ടായി .
വയനാട്ടിലെ വിദ്യാഭ്യാസം ലഭിക്കാത്ത സമൂഹം മാത്രമല്ല കാസർഗോഡ് ജില്ലയിലെ കൊറഗരും ഇടുക്കി ജില്ലയിലെ ആദിവാസികളും ഈ വികസന ത്തിൻ്റെ പരിപ്രേക്ഷ്യത്തിൽ വരുമെന്നത് ഇന്ത്യയിലെ മുഴുവൻ ആദിവാസി സമൂഹത്തിന് അഭിമാനിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു .
ഇത് പരമ്പരാഗത സർവ്വകലാശാലയല്ല വികസന സർവ്വകലാശാലയാണ് .കേന്ദ്രത്തിന് ധാരാളം ഫണ്ടുകളിലൂടെ വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങാവുന്നതാണ് .
ഡോ.കുറുപ്പ് യു ഡി എഫ് ഗവർമ്മെണ്ടിനെഹൃദയത്തിൻറെ ഭാഷയിൽ പ്രത്യേകം നന്ദിരേഖപ്പെടുത്തുകയുമുണ്ടായി.
അദ്ദേഹം യു ഡി എഫ് സർക്കാരിനെ പ്രത്യേകം അഭിനന്ദിക്കാൻ കാരണം എൽ ഡി എഫ് സർക്കാർ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഇതുവരെ സ്വീകരിക്കുകയുണ്ടായില്ല എന്നതുകൊണ്ട് തന്നെ .
നേരത്തെ അദ്ദേഹം മുൻ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഈ വിഷയ വുമായി ബന്ധപ്പെട്ട് പ്രത്യേകം എഴുത്തും നിവേദനങ്ങളും സമർപ്പിച്ചി രുന്നുവത്രെ .
ആ നിവേദനം സമർപ്പിച്ചതാകട്ടെ മുൻ എം .എൽ .എ. യും ഇന്നത്തെ കൃഷി മന്ത്രിയുമായ ശ്രീ.സിദ്ധിഖ് മുഖാന്തിരമാണെന്നും ഡോ .കുറുപ്പ് വ്യക്തമാക്കി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















