മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം

മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം
മുക്കാളി പട്ട്യാട്ട് റെയിൽവെ അണ്ടർ ബ്രിഡ്ജ് പുതുക്കി പണിയണം
Share  
എഴുത്ത്

News desk

2026 Jun 18, 11:26 PM
mannan
mn

മുക്കാളി പട്ട്യാട്ട് അണ്ടർബ്രിഡ്ജിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്തുകളിലെ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ മുക്കാളി വ്യാപാരി ഭവനിൽ യോഗം ചേർന്നു.

മുക്കാളി  ഓർക്കാട്ടേരി ടൗണുകളെ ബന്ധിപ്പിക്കുന്ന പട്ട്യാട്ട് റെയിൽവെ അണ്ടർബ്രിഡ്ജ് റോഡിൽ എല്ലാ മഴക്കാലത്തും വെള്ളക്കെട്ടാണ്. പരിചയമില്ലാത്ത വാഹനങ്ങൾ വെള്ളക്കെട്ടിന്റെ ആഴം മനസ്സിലാ കാതെ വണ്ടി കേടായി അണ്ടർബ്രിഡ്ജിൽ കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ നിരവധിയാണ്. വെള്ളക്കെട്ട് കാരണം അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമ പഞ്ചായത്തുകളിലെ പ്രദേശവാസികൾക്ക് മറ്റ് റോഡുകളെ ആശ്രയിക്കേണ്ടി വരുന്നതിലൂടെ ഏറെ യാത്രാ ക്ലേശം നേരിടുന്നു.

വർഷങ്ങളായുള്ള ഈ യാത്രാ ക്ലേശം ശാശ്വതമായി പരിഹരിക്കുന്നതി നാണ് യോഗം ചേർന്നത്. റെയിൽവെ മേൽപ്പാലം ഉയർത്തി പുതുക്കി പണിതാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന് യോഗം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. ആയതിന് ബഹു: വടകര എംപി, എം.എൽ.എ, അഴിയൂർ, ഒഞ്ചിയം, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ എന്നിവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരി ക്കുന്നതിനും ബഹു: റെയിൽവെ മിനിസ്റ്റർക്ക് നിവേദനം തയ്യാറാക്കി നൽകുന്നതിനും യോഗം തീരുമാനിച്ചു. ഇതുകൂടാതെ ചെറിയാണ്ടി തോട് പുനർനിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.



download-(11)

യോഗത്തിൽ കെ.കെ ഉദയ കുമാർ സ്വാഗതം ആശംസിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ ശ്രീകല. വി. എൻ അധ്യക്ഷം വഹിച്ചു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ജയകുമാർ, അഴിയൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി.കെ പ്രീത, പി.കെ പ്രകാശൻ, അനിൽ കുമാർ. വി. പി, കേരള എൻ.ജി.ഒ സംഘ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. രാജേഷ് കുമാർ, യുവമോർച്ച മണ്ഡലം സെക്രട്ടറി അക്ഷയ് കൃഷ്ണ, ദിനേശൻ പ്യാർ. ശശീന്ദ്രൻ പി. കെ എന്നിവർ സംസാരിച്ചു. ശ്രീലേഷ് കെ. ടി. കെ നന്ദി പ്രകാശിപ്പിച്ചു .

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും അക്ഷരവഴികളിലെ മാരത്തോൺ വായനകൾ :ഷർമിള പനോളി
m
m