അണഞ്ഞു കൊണ്ടിരിക്കുന്ന സംസ്കാരികത ആര് ജ്വലിപ്പിക്കും ! സത്യൻ മാടാക്കര.

അണഞ്ഞു കൊണ്ടിരിക്കുന്ന സംസ്കാരികത ആര് ജ്വലിപ്പിക്കും ! സത്യൻ മാടാക്കര.
അണഞ്ഞു കൊണ്ടിരിക്കുന്ന സംസ്കാരികത ആര് ജ്വലിപ്പിക്കും ! സത്യൻ മാടാക്കര.
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2026 Jun 17, 12:34 AM
mannan
mn

പ്രതികരണം, പ്രതിഷേധവുമായി മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ എം.എൻ.വിജയൻ എന്തിനു വേണ്ടി ഇടപെട്ടു. ഒരു വീണ്ടുവിചാരം നടത്തുമ്പോൾ ജീർണ്ണത, അഴിമതി, ജഢമായ സാംസ്കാരികതയോട് നടത്തിയ എതിരിടൽ ശ്രമം കാണാതിരിക്കാൻ വയ്യ. ഫ്രോയിഡിലൂടെ മാർക്സിസത്തിലെത്തപ്പെട്ട നിരൂപണ ധൈഷണികത എല്ലാ അർത്ഥത്തിലും ഖണ്ഡനം നടത്തുമ്പോൾ പോലും മര്യാദ വിട്ട് പെരുമാറിയില്ല. മലയാളി യിൽ വന്നു ചേർന്ന സാംസ്കാരിക അധിനിവേശം, കൊളോണിയൽ ചന്തിപറ്റിയിരിപ്പ് എതിർത്തുകൊണ്ട് മാഷ് നിന്നത് സാംസ്കാരികതയെ ജ്വലിപ്പിക്കാനല്ലെങ്കിൽ മറ്റെന്തിനാണ് .. കാര്യലാഭം പ്രതീക്ഷിക്കുകയോ, പ്രവർത്തിക്കുകയോ ചെയ്ത ഒരാളല്ല മാഷെന്ന് നമുക്ക് പറയാനാവും. ആശയത്തിന് അപചയം സംഭവിക്കുമ്പോൾ വിളിച്ചു പറയുന്നതാണ് പുരോഗമനം എങ്കിൽ അത്രയേ ചെയ്തിട്ടുള്ളു. ആശയത്തിനു ജീർണ്ണത സംഭവിക്കാം. ഭൂമിയിലുള്ള ഒന്നും ഏവചനത്തിൽ ഒതുങ്ങുന്നില്ല. അതുകൊണ്ടാണ് ആശയം, ചിന്ത, അറിവ് ജനാധിപത്യ വികാസത്തിലൂന്നി പരിഷ്ക്കരിക്കണമെന്ന് മാനവികത പുലർന്നു കാണാനാഗ്രഹിച്ചവർ പറഞ്ഞത്. എന്തിനു വേണ്ടിയാണ് എല്ലാം സഹിച്ചു നിലക്കുന്നത്. പറയേണ്ടത് പറഞ്ഞാൽ എന്താണ് കുഴപ്പം. ഭൗതിക ലാഭത്തിനപ്പുറമാണ് ജനപക്ഷ സ്വീകരണ മെന്നത് അനുഭവം.എന്നിട്ടും നമ്മുടെ ബുദ്ധിജീവികളിൽ പലരും ഏറാൻ മൂളികളായി മാറിപ്പോകുന്നു. ഇത് ചോദ്യം ചെയ്യപ്പെടണം. സാമൂഹ്യത ചരിത്രത്തിലൂന്നി എഴുതുന്നവർ തന്നെ സമകാലിക ഇടപെടൽ തെറ്റിനെ ന്യായീകരിച്ചുള്ള പേനയുന്തലാക്കി തീർക്കുമ്പോൾ നിങ്ങൾ ആരുടെ പക്ഷത്താണ് എന്ന പഴയ ചോദ്യം വീണ്ടും ചോദിക്കേണ്ടി വരുന്നു. ജഡീഭവിക്കുന്ന സാംസ്കാരികത നവീകരിക്കാനും അധിനിവേശ വിരുദ്ധ നിലപാടിലൂടെ സാംസ്കാരിക ബഹുത്വം വിലയിരുത്തുന്നിടത്തേ ബുദ്ധിജീവിതം സാർത്ഥകമാവുന്നുള്ളു. ഓഡിറ്റോറിയ പ്രസംഗമല്ല പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കുടിലിന്റെ മുറ്റത്താണ് ജനപക്ഷ സാംസ്കാരികത നിറവേറ്റണ്ടത്. അതൊരു വലിയ സാധ്യതയാണ്, ബാധ്യതയാണ്.

capture

ലോകം, കാലം എന്നിവയെക്കുറിച്ച് ഇന്നിലൂന്നി സംസാരിക്കണം. ഭൂതകാല കോൾമയിർ കൊള്ളുന്നവർ കൈവശ ലുമായി നടക്കട്ടെ. ഈ വഴിയിലാണ് ഇപ്പോൾ പലർക്കും ശ്രദ്ധ. ഇതാകട്ടെ ഭാവികാല വെളിച്ചം, ആവിഷ്കരണം ഇരുട്ടിലാക്കുകയാണ് ചെയ്യുക. തിരിച്ചറിവിന്റെ വെളിച്ചം ചെറുതല്ല. അതുകൊണ്ട് പ്രകടനപരതയെ ജാഗ്രതയിലൂടെ നമ്മൾ ജ്വലിപ്പിച്ചു തോല്പ്പിക്കേണ്ടതുണ്ട്. ജനാധിപത്യം എല്ലായിടത്തും സംരക്ഷിക്കപ്പെടണം. വീടും നാടും അതിനായി പ്രവർത്തിക്കേണ്ടതുണ്ട്. അതാകട്ടെ ഇതെല്ലാം വിറ്റു തീറെഴുതലല്ല മറിച്ച് പുതിയ ലോകക്രമത്തിനനുസരിച്ചു നവീകരിക്കലാണ്. അതിലാർക്കും എന്തെങ്കിലും മറുപടി പറഞ്ഞ് തടിതപ്പാനാവില്ല.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

m
m