ഓപ്പറേഷൻ തൂഫാനും ജീവനകലയും: ലഹരിമുക്ത കേരളത്തിനായി ആത്മീയശക്തികൾ കൈകോർക്കുമ്പോൾ : ദിവാകരൻ ചോമ്പാല

ഓപ്പറേഷൻ തൂഫാനും ജീവനകലയും: ലഹരിമുക്ത കേരളത്തിനായി ആത്മീയശക്തികൾ കൈകോർക്കുമ്പോൾ : ദിവാകരൻ ചോമ്പാല
ഓപ്പറേഷൻ തൂഫാനും ജീവനകലയും: ലഹരിമുക്ത കേരളത്തിനായി ആത്മീയശക്തികൾ കൈകോർക്കുമ്പോൾ : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 14, 01:34 AM
SAMUDRA
NISH
mannan
mn
e

ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടിന്റെ നാളെയെത്തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ പശ്ചാത്തലത്തിലേക്കാണ് പ്രത്യാശയുടെ പ്രകാശകിരണമായി 'ഓപ്പറേഷൻ തൂഫാൻ' കടന്നുവരുന്നത്. ലഹരിയുടെ വേരറുക്കാൻ ഇറങ്ങിത്തിരിച്ച ഈ കർമ്മപദ്ധതിയെ കേവലമൊരു വിജയം എന്നല്ല, മറിച്ച് 'അതിമഹത്തായ വിജയം' എന്ന് തന്നെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. നന്മയെ നല്ലമനസ്സോടെ നോക്കിക്കാണുന്ന ആർക്കാണ് ഈ വിപ്ലവാത്മക മുന്നേറ്റത്തെ വിലകുറച്ചു കാണാനാവുക?


ധീരനായ തേരാളിയും ജനക്ഷേമത്തിന്റെ രാഷ്ട്രീയവും

"മഹാബലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ..."


നന്മയുടെയും സമത്വത്തിന്റെയും പ്രതീകമായി നാം മഹാബലി ചരിത്ര ത്തെ ഏറ്റുപാടിയതുപോലെ, ഈ നാടിനെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാൻ മുന്നിൽ നിന്ന് നയിച്ച 'ചെന്നിത്തല 'യുടെ നേതൃത്വത്തെയും നമുക്ക് നെഞ്ചിലേറ്റാം. നമ്മെ നയിക്കുന്ന ഭരണാധികാരി ആരായാലും അദ്ദേഹം ധീരോദാത്തനും, ആദർശവാനും, ജനക്ഷേമതാല്പര്യമുള്ളവ നുമാകണം. രാഷ്ട്രീയ നിറമോ കൊടിയടയാളങ്ങളോ നോക്കിയല്ല ഒരാളുടെ വിധി നിർണ്ണയിക്കേണ്ടത്, മറിച്ച് അവർ ചെയ്യുന്ന നന്മയുടെ നിറവിന്റെ നേർക്കാഴ്ചകൾ നോക്കിയാവണം. അങ്ങനെയെങ്കിൽ, രാഷ്ട്രീയ ഭേദമന്യേ ഈ മനുഷ്യദൈവത്തിന്, ഈ കർമ്മപദ്ധതിയുടെ അമരക്കാരന് നമുക്ക് പ്രണാമമർപ്പിക്കാം.


എന്നാൽ ചരിത്രത്തിൽ മഹാബലിയെ ചവിട്ടിത്താഴ്ത്താൻ വാമനന്മാരുണ്ടായതുപോലെ, നന്മയുടെ ഈ വലിയ കാൽവെപ്പിനെപ്പോലും ഇകഴ്ത്തിക്കാട്ടാൻ ചില വാമനന്മാർ ഇന്നും ശ്രമിക്കുന്നു എന്നത് ഖേദകരമാണ്.


ആത്മീയ ഗുരുക്കന്മാരുടെ മൗനവും

മാറേണ്ടുന്ന ചിന്തകളും

ഇത്രയും മഹത്തായ, മാനവികതയ്ക്ക് പ്രയോജനപ്പെടുന്ന ഒരു കർമ്മപദ്ധ തിക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി, മാതാ അമൃതാനന്ദമയി തുടങ്ങിയ പ്രമുഖരും, എല്ലാ മതങ്ങളിലുമുള്ള ആത്മീയ ഗുരുക്കന്മാരും മതപണ്ഡിതന്മാരും ഒരല്പം വൈകുന്നത് ചിന്തിക്കേണ്ടുന്ന ഒന്നാണ്. ഇത് ഗുരുക്കന്മാരെ ചോദ്യം ചെയ്യുന്നതായി കരുതരുത്, മറിച്ച് സദുദ്ദേശപരമായ ഒരു ചിന്ത മാത്രമാണ്.


ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ നന്മയെ നെഞ്ചിലേറ്റാനും, ഈ സന്ദേശം കാതോട് കാത് കൈമാറാനും എല്ലാ ആത്മീയ നേതാക്കളും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. ഒരു പൊതുശത്രുവിനെതിരെ ജാതിയും മതവും മറന്ന് ഒന്നിക്കേണ്ടത് പ്രകൃതിയുടെ നിയമം കൂടിയാണ്.

ജീവനകലയുടെ സ്പർശവും

മാനസാന്തരത്തിന്റെ പാതയും

ഈയൊരു സന്ദർഭത്തിലാണ് വിശ്വവ്യാപകമായ ആർട്ട് ഓഫ് ലിവിംഗ് (ജീവനകല) പ്രസ്ഥാനത്തിന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്. ലഹരിക്കടിമപ്പെട്ടവരെ കേവലം ജയിലിലടച്ചതുകൊണ്ടോ ശിക്ഷിച്ചതു കൊണ്ടോ മാത്രം ഈ വിപത്ത് പൂർണ്ണമായി തുടച്ചുനീക്കാനാവില്ല. അവരെ സാധാരണ ജീവിതത്തിലേക്ക്, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി രൂപാന്തരപ്പെടുത്താൻ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാന ത്തിന് കഴിയും എന്നതിൽ തർക്കമില്ല.

സുദർശന ക്രിയയിലൂടെയും ധ്യാനത്തിലൂടെയും ലക്ഷക്കണക്കിന് മനുഷ്യ രുടെ ജീവിതത്തിൽ പ്രകാശം പരത്തിയ ഈ പ്രസ്ഥാനത്തിന്, വഴിതെറ്റിപ്പോ യ യുവതലമുറയെ തിരികെക്കൊണ്ടുവരാൻ സവിശേഷമായ കരുത്തുണ്ട്.


കേരളത്തിലെ ഇതിന്റെ മുൻനിര പ്രവർത്തകർ, പരിശീലക പ്രമുഖർ, YLTP (Youth Leadership Training Program) യൂണിറ്റുകൾ തുടങ്ങി ഇതിൽ താല്പര്യമുള്ള എല്ലാവരും ഒന്നിക്കേണ്ട സമയമാണിത്. ഒരു പരസ്യ പ്രസ്താവനയിലൂടെ ഈ സദുദ്യമത്തിൽ അണിചേരാൻ പരമപൂജ്യ ഗുരുദേവൻ ഒട്ടും വിമുഖനാവില്ല എന്ന് നമുക്കുറപ്പുണ്ട്. കാരണം, മാനവികതയുടെ നന്മ തന്നെയാണ് ആത്മീയതയുടെ കാതൽ.


"കാറ്റുള്ളപ്പോൾ തൂറ്റുക" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയമാണിത്.


ഓപ്പറേഷൻ തൂഫാൻ സൃഷ്ടിച്ച ഈ അനുകൂല അന്തരീക്ഷത്തിൽ, തികച്ചും സൗജന്യമായി, യാതൊരുവിധ ഉപാധികളുമില്ലാതെ ആർട്ട് ഓഫ് ലിവിംഗി ന്റെ നേതൃത്വത്തിൽ ഒരു വിപുലമായ 'ലഹരിവിമുക്ത കേരളം' പദ്ധതിയുമായി അവർ രംഗത്തെത്തുമെങ്കിൽ അത് ഈ നാടിന് ലഭിക്കുന്ന ഏറ്റവും വലിയ പുണ്യമായിരിക്കും.


ഖാണ്ഡവവനത്തിലെ പാഠം: ശത്രുത മറന്ന് ഒന്നിക്കാം

മഹാകവി പൂന്താനം തന്റെ വരികളിൽ കുറിച്ചിട്ട ഒരു പ്രകൃതിനിയമമുണ്ട്. ഖാണ്ഡവവനം കത്തിയെരിയുമ്പോൾ, പരസ്പരം വൈരികളായ പുലിയും പശുവും, മയിലും പാമ്പും എല്ലാം മുന്നിലെത്തിയ ആപത്ത് കണ്ട് തങ്ങളുടെ സഹജമായ ശത്രുത മറന്ന് ഒരേ മനസ്സോടെ രക്ഷപെടാൻ ശ്രമിക്കുന്നു.

"സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാർ തങ്ങളിൽ..."

ലഹരി എന്ന മഹാവിപത്ത് നമ്മുടെ നാടിനെ ഖാണ്ഡവവനം പോലെ കരിച്ചുകളയാൻ ആഞ്ഞടിക്കുമ്പോൾ, പരസ്പരമുള്ള രാഷ്ട്രീയ-മതപരമായ ശത്രുതകൾ മറന്ന് ഒരേ മനസ്സോടെ കൈകോർക്കാൻ ഈ വരികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇവിടെ മതമോ ജാതിയോ രാഷ്ട്രീയമോ വിലങ്ങുതടിയാവരുത്.


ഓപ്പറേഷൻ തൂഫാൻ എന്നത് ഒരു വ്യക്തിയുടെയോ ഒരു പാർട്ടിയുടെയോ മാത്രം വിജയമല്ല, അത് കേരളത്തിന്റെ നാളെയുടെ വിജയമാണ്. ഭരണസംവിധാനങ്ങളുടെ കർക്കശമായ നടപടികളും ആർട്ട് ഓഫ് ലിവിംഗ് പോലുള്ള ആത്മീയ പ്രസ്ഥാനങ്ങളുടെ സ്നേഹപൂർണ്ണമായ കരുതലും ഒത്തുചേരുമ്പോൾ ഈ ദൗത്യം ചരിത്രമായി മാറും. ഈ നന്മയുടെ കൊടുങ്കാറ്റിന് പിന്നിൽ അണിനിരക്കുക എന്നത് നമ്മുടെ ഓരോരു ത്തരുടെയും കടമയാണ്. എല്ലാ ആത്മീയ ഗുരുക്കന്മാരും ജനനായകരും ഈ ദൗത്യത്തിന് തങ്ങളുടെ അനുഗ്രഹാശിസ്സുകൾ വർഷിക്കുമെന്നും, ലഹരിമുക്തമായ ഒരു പുത്തൻ കേരളം യാഥാർത്ഥ്യമാകുമെന്നും നമുക്ക് പ്രത്യാശിക്കാം. നന്മയുടെ ഈ മഹായാത്രയ്ക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കാം.

jpg

ആർട്ട് ഓഫ് ലിവിംഗ് യുവജനവിഭാഗമായ YLTP യുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ മയക്കു മരുന്ന് വിരുദ്ധ ബോധവൽക്കരണ യുവജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

#operationtufaan

boby
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m