വികസനമോ അതോ വകതിരിവില്ലായ്മയോ?
മീത്തലെ മുക്കാളിയിലെ അടിപ്പാത ഓവുചാലാക്കിയ അധികൃതർക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ
ജനരോഷം ഇരമ്പുന്നു!
മുക്കാളി: ദേശീയപാത വികസനത്തിന്റെ പേരിൽ മീത്തലെ മുക്കാളിയി ൽ വർഷങ്ങളായി നാട്ടുകാരും സ്കൂൾ കുട്ടികളും ആശ്രയിച്ചിരുന്ന അടിപ്പാത ഇല്ലാതാക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രദേശത്ത് ശക്തമായ ജനപ്രതിഷേധം പുകയുന്നു.
ചോമ്പാല ഹാർബർ റോഡ് തുടങ്ങുന്നിടത്ത്, ജനങ്ങൾക്ക് റോഡിനടിയി ലൂടെ മറുവശത്തേക്ക് സുരക്ഷിതമായി നടന്നുപോകാൻ ഉണ്ടായിരുന്ന അടിപ്പാതയെ നിലവിൽ വെറുമൊരു ഓവുചാലാക്കി മാറ്റിയിരിക്കുകയാണ് അധികൃതർ.
മുൻകാലങ്ങളിൽ ഈ അടിപ്പാത പൊതുജനങ്ങൾക്ക് സുഗമമായി വഴിനട ക്കാൻ പാകത്തിൽ നിലനിർത്തുന്നതിനായി ലക്ഷത്തിലേറെ രൂപ ചെലവഴി ച്ച് അറ്റകുറ്റപ്പണികൾ നടത്തിയ ഉദാരമതികളായ നാട്ടുകാരും സഹായികളും ഈ പ്രദേശത്തുണ്ട്.
അവർ ചെലവാക്കിയ പണവും അദ്ധ്വാനവും പാഴായെന്ന് മാത്രമല്ല, നിലവലു ണ്ടായിരുന്ന സുരക്ഷിതമായ യാത്രാസൗകര്യം കൂടിയാണ് വികസനത്തി ന്റെ പേരിൽ ഇല്ലാതായിരിക്കുന്നത്.
കുരുന്നുകളുടെ വഴിമുടക്കി ദേശീയപാത നിർമ്മാണം
തട്ടോളിക്കര, കുന്നുമ്മക്കര, ഒഞ്ചിയം ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഹാർബറിലേക്ക് പോകുന്നതിനായി പട്ടിയാട്ട് റെയിൽവേ അടിപ്പാത വഴി മീത്തലെ മുക്കാളിയിലെത്തുന്ന വഴി അവസാനിക്കുന്നത് ഈ കവാടത്തി ലാണ്. റെയിലിന് കിഴക്കുഭാഗത്തുള്ള നൂറുകണക്കിന് കുട്ടികൾ ബി.ഇ.എം.
യു.പി സ്കൂളിലേക്കും മറ്റ് വിദ്യാലയങ്ങളിലേക്കും പോകുന്നതിനായി ദേശീയപാത മുറിച്ചുകടക്കാൻ ആശ്രയിച്ചിരുന്നത് ഈ അടിപ്പാതയെയാ
യിരുന്നു.
നാട്ടുകാരുടെ ന്യായമായ ഈ യാത്രാവകാശത്തിന് മേലാണ് അധികൃതർ ഇപ്പോൾ ഓവുചാൽ നിർമ്മിച്ച് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഓവുചാൽ തനിയെ നിർമ്മിക്കേണ്ട ബാധ്യത ദേശീയ
പാതാ നിർമ്മാണ വിഭാഗത്തിനുണ്ടായിരിക്കെയാണ്, ജനങ്ങളുടെ വഴി ഇല്ലാതാക്കിക്കൊണ്ടുള്ള ഈ കടുംവെട്ട്.
ഈ കൊച്ചുകുട്ടികൾ ഇനി ഏതുവഴിയിലൂടെ സുരക്ഷിതമായി സ്കൂളിൽ പോകുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും താലൂക്ക് വികസനസമിതി അംഗങ്ങളും ബാധ്യസ്ഥരാണ്
"കരയുന്ന കുഞ്ഞിനേ പാലുള്ളൂ
എന്ന നയമാണ് അധികൃതർക്ക്""
വികസനം അനിവാര്യമാണെന്നതിൽ തർക്കമില്ല, എന്നാൽ നിലവിലു ണ്ടായിരുന്ന ജനകീയ സൗകര്യങ്ങൾ തല്ലിക്കെടുത്തി ക്കൊണ്ടാകുന്നത് കടുത്ത ജനദ്രോഹമാണ്. ദിവസേന ആയിരത്തോളം വാഹനങ്ങളും ജനങ്ങളും വന്നുപോകുന്ന ചോമ്പാല ഹാർബറിലേക്കുള്ള പ്രധാന കവാട ത്തിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞദിവസം ശക്തമായ ജനകീയ പ്രതിഷേധ ത്തെ തുടർന്ന് കുഞ്ഞിപ്പള്ളിയിലും കേളുബസാറിലും അടിപ്പാതകൾ അനുവദിച്ചിരുന്നു.
എന്നാൽ സമാധാനപരമായി കാര്യങ്ങളെ സമീപിച്ച മീത്തലെ മുക്കാളിയി ലെ നാട്ടുകാരെ പാടെ അവഗണിക്കുന്ന സമീപനമാണ് അധികൃതർ സ്വീക രിച്ചത്. കേവലം ഒരു ഫൂട്ട് ഓവർ ബ്രിഡ്ജ് (Foot Over Bridge) കൊണ്ട് തീരുന്നതല്ല ഇവിടുത്തെ യാത്രാപ്രശ്നം. റോഡിനു മുകളിലൂടെയുള്ള ഉയരപ്പാത പ്രായമാ യവർക്കും കുട്ടികൾക്കും ഒട്ടും പ്രായോഗികവുമല്ല." - പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ഉറപ്പുപാലിക്കാതെ അധികൃതർ;
ടൗൺ വെള്ളത്തിനടിയിലാകാൻ സാധ്യത
യാത്രാക്ലേശത്തിന് പുറമെ മീത്തലെ മുക്കാളി റോഡരികിൽ മലപോലെ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മഴ പെയ്തതോടെ പ്രദേശവാസികൾക്ക് മറ്റൊരു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഒന്നോ രണ്ടോ ദിവസത്തിനകം ഈ മണ്ണ് ഇവിടെനിന്ന് നീക്കം ചെയ്യാമെന്ന് ബഹുമാനപ്പെട്ട എം.എൽ.എ കെ.കെ. രമയുടെ സാന്നിധ്യത്തിൽ ദേശീയപാത നിർമ്മാണ അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയതായി രുന്നു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
പഞ്ചായത്ത് അധികൃതർ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണി ത്. നൂറുകണക്കിന് ലോഡ് വരുന്ന ഈ മണ്ണ് പെരുമഴയിൽ കലങ്ങിയൊലിച്ച് നേരെ എത്തുക മുക്കാളി കാപ്പിലും തോട്ടിലുമാണ്. ഇതോടെ തോടിന്റെ ആഴവും പരപ്പും നഷ്ടപ്പെടുകയും വരും ദിവസങ്ങളിൽ മുക്കാളി ടൗണിന്റെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാവുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.
വർഷങ്ങളായുള്ള തങ്ങളുടെ യാത്രാസൗകര്യം പുനഃസ്ഥാപിക്കാനും മണ്ണ് അടിയന്തരമായി നീക്കം ചെയ്യാനും അധികൃതർ തയ്യാറായില്ലെങ്കിൽ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















