ശവപ്പറമ്പിലും തിണ്ണനിരങ്ങുന്ന ക്യാമറക്കണ്ണുകൾ; മലയാളിയുടെ സൈബർ മനോരോഗത്തിന് നിയമത്തിന്റെ ചരടുവേണം : ദിവാകരൻ ചോമ്പാല

ശവപ്പറമ്പിലും തിണ്ണനിരങ്ങുന്ന ക്യാമറക്കണ്ണുകൾ; മലയാളിയുടെ സൈബർ മനോരോഗത്തിന് നിയമത്തിന്റെ ചരടുവേണം : ദിവാകരൻ ചോമ്പാല
ശവപ്പറമ്പിലും തിണ്ണനിരങ്ങുന്ന ക്യാമറക്കണ്ണുകൾ; മലയാളിയുടെ സൈബർ മനോരോഗത്തിന് നിയമത്തിന്റെ ചരടുവേണം : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 08, 09:06 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മൊബൈൽ ഫോൺ കണികണ്ടുണരുകയും മൊബൈൽ വെളിച്ചത്തിൽ ഉറങ്ങാൻ കിടക്കുകയും ചെയ്യുന്ന ഒരു ജനതയായി നമ്മൾ മാറിക്കഴിഞ്ഞു. കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധന്മാർ വരെ ഈ കൊച്ചുയന്ത്രത്തിന്റെ മാസ്മരികവലയത്തിലാണ്. എന്നാൽ, സാങ്കേതികവിദ്യയുടെ ഈ സർവ്വവ്യാ പിത്വം ഇന്ന് എത്തിനിൽക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള നഗ്നമായ കടന്നുകയറ്റത്തിലാനിന്നു വ്യക്തം ഡിജിറ്റൽ ക്യാമറകളുടെയും സ്മാർട്ട്‌ഫോണുകളുടെയും അതിപ്രസരത്തിൽ 'വ്യക്തിസ്വാതന്ത്ര്യം' എന്ന വാക്കിന്റെ അർത്ഥം തന്നെ നമ്മൾ വികലമാക്കിയിരിക്കുന്നു.


അടിയറവ് പറയുന്ന മാനവികത

ആഘോഷച്ചടങ്ങുകളോ ഉല്ലാസയാത്രകളോ വിവാഹവേദികളോ ആകട്ടെ, എന്തിനധികം ഒരു മരണവീട്ടിൽ പോലും ക്യാമറയുമായി തള്ളിക്കയറുന്നവ ർക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണിന്ന്.


പൊതുയിടങ്ങളിലും ട്രെയിനിലും ബസ്സിലും വഴിയാത്രയിലുമെല്ലാം ആരുടെ നേർക്കും എപ്പോഴും മൊബൈൽ ക്യാമറ ചൂണ്ടാമെന്നാണ് പലരുടെയും പൊതു ധാരണ.

ആരുടെ അനുവാദമോ താല്പര്യമോ പരിഗണിക്കേണ്ടതില്ലെന്ന ഈ ധിക്കാരം പൗരസ്വാതന്ത്ര്യമാണെന്ന് ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ പത്തോ നൂറോ 'ലൈക്കുകൾ' ഒപ്പിക്കാൻ വേണ്ടി, വഴിപോകുന്നവന്റെയോ സഹയാത്രികന്റെയോ നിസ്സഹായാവസ്ഥയോ സ്വകാര്യ നിമിഷങ്ങളോ അനുവാദമില്ലാതെ പകർത്തി വിൽക്കുന്ന ഈ ആവേശത്തെ പച്ചമലയാളത്തിൽ 'വകതിരിവില്ലായ്‌മ'എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?


വ്ലോഗർമാരെന്ന 'ഡിജിറ്റൽ അധിനിവേശക്കാർ'

'വ്ലോഗർ' എന്ന ലേബൽ ഒട്ടിച്ചാൽ ആർക്കും എവിടേക്കും ക്യാമറയുമായി തിണ്ണനിരങ്ങാമെന്ന വിചിത്രമായൊരു ലൈസൻസ് ഇന്ന് സമൂഹത്തിലുണ്ട്. 

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്വൈര്യജീവിതത്തിന് മേൽ ഇവർ നടത്തുന്ന കടന്നുകയ റ്റങ്ങൾ അതിരുകടക്കുകയാണ്. 

വിവരങ്ങൾ പങ്കുവെക്കാനോ വിനോദത്തിനോ എന്ന വ്യാജേന, ക്യാമറയും തൂക്കി മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്ന ഈ രീതിക്ക് മാറ്റം വന്നേ തീരൂ.

വ്ലോഗിങ് എന്നാൽ ആരുടെയും സ്വകാര്യതയിലേക്ക് കുതിരകയറാനുള്ള അവകാശമല്ലെന്ന് ഇക്കൂട്ടരെ ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശക്തമായ നിയമസംവിധാനം അനിവാര്യം

അന്യന്റെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയും എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഈ വ്യവസ്ഥിതിക്ക് അടിയന്തരമായി മാറ്റം വരണം. ഇതിന് കേവലം ഉപദേശങ്ങൾ കൊണ്ട് മാത്രം കാര്യമില്ല.


കർശനമായ നിയമനിർമ്മാണം: വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി കർശനമായ സൈബർ നിയമങ്ങൾ കൂടുതൽ ശക്തമാക്കണം.


ആർജ്ജവമുള്ള നടപ്പിലാക്കൽ: നിയമങ്ങൾ പുസ്തകത്തിൽ മാത്രം ഒതുങ്ങാതെ, ഡിജിറ്റൽ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള ആർജ്ജവം സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടാകണം.


പൊതുബോധവൽക്കരണം: ക്യാമറ ഉപയോഗിക്കുന്നതിന് വ്യക്തമായ അതിർവരമ്പുകളുണ്ടെന്ന ബോധം ജനങ്ങളിൽ വളർത്തിയെടുക്കണം.

 

സാങ്കേതികവിദ്യ വിരൽത്തുമ്പിലെ സ്വാതന്ത്ര്യമാണ്, എന്നാൽ അത് മറ്റൊരാളുടെ മൂക്കിൻതുമ്പിൽ ചെന്ന് ഇടിക്കാനുള്ള സ്വാതന്ത്ര്യമല്ല. അന്യന്റെ സ്വകാര്യതയെ മാനിക്കാത്ത സോഷ്യൽ മീഡിയാ ആവേശങ്ങൾ സാംസ്കാരിക ജീർണ്ണതയുടെ ലക്ഷണമാണ്. ഈ താന്തോന്നിത്തത്തിന് അറുതി വരുത്താൻ ശക്തമായ നിയമസംവിധാനങ്ങളും പ്രബുദ്ധമായൊരു പൊതുസമൂഹവും ഒരുപോലെ ഉണർന്നു പ്രവർത്തിക്കേണ്ടി യിരിക്കുന്നു.

MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ഇങ്ങിനെ മതിയോ ചോമ്പാലഹാർബ്ബർ ?
N
NIS
N
n