ശവക്കുഴിയിലെടുക്കുന്ന ലൈക്കുകൾ; മരണം ആഘോഷമാക്കുന്ന ആധുനിക ആൾരൂപങ്ങൾ :ദിവാകരൻ ചോമ്പാല

ശവക്കുഴിയിലെടുക്കുന്ന ലൈക്കുകൾ; മരണം ആഘോഷമാക്കുന്ന ആധുനിക ആൾരൂപങ്ങൾ :ദിവാകരൻ ചോമ്പാല
ശവക്കുഴിയിലെടുക്കുന്ന ലൈക്കുകൾ; മരണം ആഘോഷമാക്കുന്ന ആധുനിക ആൾരൂപങ്ങൾ :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 08, 12:51 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മരണം ഒരു ഓർമ്മപ്പെടുത്തലാണ്; ജീവിച്ചിരിക്കുന്നവരുടെ നിസ്സാരതയെ ക്കുറിച്ചും, നാളെ തങ്ങളെയും കാത്തിരിക്കുന്ന ആത്യന്തികമായ ശൂന്യത യെക്കുറിച്ചുമുള്ള നിശ്ശബ്ദമായ ഓർമ്മപ്പെടുത്തൽ. എന്നാൽ, ആ നിശ്ശബ്ദത യെപ്പോലും ചന്തപ്പറമ്പിലെ കോലാഹലങ്ങളാക്കി മാറ്റുന്ന ഒരു കൂട്ടം 'ഡിജിറ്റൽ ശവംതീനികൾ' നമുക്കിടയിൽ വളർന്നുവരുന്നത് അങ്ങേയറ്റം ഭീതിയോടെയേ നോക്കിക്കാണാനാകൂ.


ഒരു മനുഷ്യന്റെ വേർപാടിൽ ഉരുകിത്തീരുന്ന ഉറ്റവരുടെ കണ്ണീരിനേക്കാൾ, തങ്ങളുടെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ വീഴുന്ന റേറ്റിംഗിനും ലൈക്കുക ൾക്കും വില കൽപ്പിക്കുന്ന മനുഷ്യത്വരഹിതമായ ഒരു തലമുറയായി നാം അധപതിച്ചിരിക്കുന്നു.

മരണവീടുകളെപ്പോലും തങ്ങളുടെ 'കണ്ടെന്റ്' തീയേറ്ററുകളാക്കി മാറ്റുന്ന ആധുനിക മനുഷ്യന്റെ അധപ്പതനത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കാതിരിക്കാനാവുന്നില്ല .


മുൻപൊരിക്കൽ കണ്ട ഒരു ഹ്രസ്വചിത്രത്തിലെ അത്യന്തം അസ്വസ്ഥമാക്കുന്ന ഒരു രംഗം ഇവിടെ ഓർത്തുപോവുകയാ

ണ്.

ഒരു വിനാശകരമായ നിമിഷത്തിൽ ജീവനൊടുക്കാനായി റോഡരികിലെ ഉയർന്ന മരക്കൊമ്പിലേക്ക് കഴുത്തിൽ കുരുക്കുമായി ഒരാൾ വലിഞ്ഞുകയറുന്നു.

അത് കണ്ടുകൊണ്ട് സ്കൂട്ടറിൽ പാഞ്ഞുവന്ന ഒരു ചെറുപ്പക്കാരൻ പെട്ടെന്ന് ബ്രേക്കിട്ടു നിൽക്കുന്നു. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ആ മനുഷ്യനെ രക്ഷിക്കാനാണ് അവൻ വണ്ടി നിർത്തിയതെന്ന് കരുതിയെങ്കിൽ നമുക്ക് തെറ്റി!

മരക്കൊമ്പിലേക്ക് നോക്കി ആളുകളെ വിളിച്ചുകൂട്ടി അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം, ആ ചെറുപ്പക്കാരൻ ചെയ്തത് വണ്ടി ഒതുക്കിനിർത്തി, കുറ്റിച്ചെടികളുടെ മറവിൽ ഒളിച്ചിരുന്ന് തന്റെ ഫോണിലെ ക്യാമറ ആത്മഹത്യ ദൃശ്യം പകർത്താനായി ഫോക്കസ് ചെയ്യുകയായിരുന്നു. മറ്റൊരാളുടെ ജീവന്റെ അവസാനത്തെ പിടച്ചിൽ തന്റെ ഫോണിലെ 'ലൈവ്' ദൃശ്യമാക്കാൻ ആർത്തിയോടെ കാത്തിരുന്ന ആ പയ്യന്റെ നേർക്കാണ് വിരോധാഭാസമെന്നോണം കാലം അതിന്റെ ക്രൂരമായ വിധി നടപ്പാക്കിയത്.

നിയന്ത്രണം വിട്ടു പാഞ്ഞുവന്ന ഒരു ലോറി ആ ചെറുപ്പക്കാരനെ ഇടിച്ചുതെറിപ്പിച്ചു! മുകളിലെ മരക്കൊമ്പിൽ മരിക്കാൻ ഒരുങ്ങിനിന്ന മനുഷ്യൻ ഇതുകണ്ട് താഴേക്ക് ചാടിയിറങ്ങി, കൂവിവിളിച്ച് ആളുകളെക്കൂട്ടി ആ പയ്യനെ ആശുപത്രിയിലെത്തിക്കാൻ ഓടുകയായിരുന്നു.

അവിടെ ആത്മഹത്യ ചെയ്യാനിരുന്ന മനുഷ്യൻ മനുഷ്യത്വം കാത്തപ്പോൾ, ജീവനുള്ള മനുഷ്യൻ വെറുമൊരു ജന്തുവായി മാറുകയായിരുന്നു.


ഈ ദൃശ്യം വെറുമൊരു സിനിമാകഥയല്ല, നമ്മുടെ ആധുനിക സമൂഹത്തിന്റെ നേർച്ചിത്രമാണ്.

വിലാപയാത്രകളും മരണവീടുകളും ഇന്ന് പലർക്കും വാർത്താ വിപണിയി

ലെ വിൽപനച്ചരക്കുകൾ മാത്രമാണ്. വേദനയുടെ അത്യുന്നതങ്ങളിൽ നിൽക്കുന്ന മനുഷ്യരുടെ മുഖത്തേക്ക് ക്യാമറയും മൈക്കും നീട്ടുമ്പോൾ, നഷ്ടപ്പെടുന്നത് മാധ്യമപ്രവർത്തനത്തിന്റെ മാന്യതയോ സാങ്കേതികവി ദ്യയുടെ അന്തസ്സോ മാത്രമല്ല, മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരി ക്കുന്ന 'വിവേകം' കൂടിയാണ്.

മരണത്തിന്റെ പാവനതയെയും ഒരു കുടുംബത്തിന്റെ സ്വകാര്യതയെയും ചവിട്ടിമെതിച്ചുകൊണ്ട്, ആൾക്കൂട്ടത്തിനിടയിൽ അലങ്കോലമുണ്ടാക്കി ദൃശ്യങ്ങൾ പകർത്താൻ മത്സരിക്കുന്നവർ ഓർക്കുക: നിങ്ങൾ പകർത്തുന്നത് മറ്റൊരാളുടെ ദുരന്തമല്ല, മറിച്ച് നിങ്ങളുടെ തന്നെ ഉള്ളിലെ മനുഷ്യത്വത്തി ന്റെ ശവസംസ്കാരമാണ്.


സമൂഹമാധ്യമങ്ങളിലെ ഏതാനും ചില താല്ക്കാലിക പ്രതികരണങ്ങൾക്ക് വേണ്ടി, മറ്റൊരാളുടെ മരണത്തെ ഉത്സവമാക്കുന്ന ഇത്തരം അധമമായ പ്രവണതകളെ പരമപുച്ഛത്തോടെ തള്ളിക്കളയേണ്ട കാലം അതിക്രമിച്ചിരി ക്കുന്നു.

ശവമഞ്ചത്തിന് മുന്നിലും ക്യാമറ ക്ലിക്കുകളുമായി ആർത്തിയോടെ നിൽക്കുന്ന ഈ ആധുനിക ജന്മങ്ങൾക്ക് നേരെ വിരൽ ചൂണ്ടാൻ സമൂഹം തയ്യാറാകാത്തിടത്തോളം കാലം, നാം ജീവിക്കുന്നത് ഒരു സാംസ്കാരിക ശ്മശാനത്തിലാണെന്ന് പറയേണ്ടി വരും.


സാങ്കേതികവിദ്യ വളരുമ്പോഴും സംസ്കാരം തരംതാണുപോകുന്ന ഈ കാഴ്ച, മരിച്ചവരോടുള്ളതിനേക്കാൾ വലിയ സഹതാപം ജീവിച്ചിരിക്കുന്ന ഈ വിഴുപ്പ് ചുമട്ടുകാരോട് തോന്നിപ്പിക്കുന്നു.

കാരണം, കാലത്തിന്റെ ലോറി ഏതു നിമിഷവും ആരുടെ നേർക്കും പാഞ്ഞടുത്തേക്കാം എന്ന യാഥാർത്ഥ്യം ഇവർ മറന്നുപോകുന്നു.


ചിത്രം ;പ്രതീകാത്മകം 

717257665_1417195827101000_2057618478261621759_n-(1)
bhakshyasreeround-jpg
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N