നിങ്ങൾ നേതാവോ ,നായകനോ ? :ഗുരുദേവ് ശ്രീശ്രീരവിശങ്കർ

നിങ്ങൾ നേതാവോ ,നായകനോ ? :ഗുരുദേവ് ശ്രീശ്രീരവിശങ്കർ
നിങ്ങൾ നേതാവോ ,നായകനോ ? :ഗുരുദേവ് ശ്രീശ്രീരവിശങ്കർ
Share  
എഴുത്ത്

News desk

2026 Jun 05, 03:17 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

യഥാർത്ഥ നേതാവ് കൂടുതൽ നേതാക്കന്മാരെ സൃഷ്ടിക്കുന്നു ....അനുയായികളെയല്ല. ഇതിനായി കഠിനമായ നിയന്ത്രണരീതികൾ ഉപയോഗിക്കുകയില്ല .


നല്ലനേതൃത്വത്തിൻറെ ചിഹ്നമായി കണക്കാക്കാവുന്ന സവിശേഷത -ആരുടെ മേലും നിയന്ത്രണം അടിച്ചേൽപ്പിക്കുകയില്ല എന്നതാണ്‌ .

നിങ്ങൾ ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും നിയന്ത്രണത്തിലാണോ ? നിങ്ങളുടെ ഹൃദയം ഓക്സിജൻ പ്രസരിപ്പിക്കുന്നത് അതിൻറെ സ്വന്തം പ്രവർത്തനശൈലിയിലാണ് .

നിങ്ങളിൽ ഉയരുന്ന ചിന്തകളും നിയന്ത്രണത്തിലല്ല , ശരീരത്തിലെ വിവിധ അവയവവ്യവസ്ഥകൾ പ്രവർത്തിക്കുന്നത് തനതു ശൈലിയിലാണ് .നമുക്ക് അവയെ നിയന്ത്രിക്കാൻ കഴിയില്ല .

ഏതു പ്രവർത്തിയും സ്വാഭാവികമായി സംഭവിക്കുമ്പോൾ കുറ്റമറ്റതാകുന്നു .സ്വന്തം ശരീരംപോലും നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് മനസ്സിലാക്കുമ്പോൾ വിശ്രാന്തി ലഭിക്കുന്നു .എന്തൊക്കെയോ , ആരെയൊക്കെയോ നിയന്ത്രിക്കാൻ കഴിയുന്നു എന്ന തോന്നൽ വെറും മായികമാണ് .


നേതാവ് നായകനായിമാറുന്നത്‌ സ്വയം ഉദാഹരണമായി മാറിക്കൊണ്ടാണ് .അദ്ദേഹം ഒരിക്കലും കൽപ്പനകൾ പുറപ്പെടുവിക്കാറില്ല .എന്താണോ ,അത് ആദ്യം സ്വയം ചെയ്യുന്നു. അനുയായികളെ , അനുചരന്മാരെയോ സൃഷ്ടി ക്കുകയല്ല ; മറിച്ച് ഒരു നല്ല നേതാവ് നിരവധി പേരെ നേതൃനിരയി ലേക്ക് കൈപിടിച്ചു നടത്തുന്നു .ഒപ്പം നടക്കുന്നവരെ നന്നായി ഗൗനിക്കുന്നു .ഉത്തരവാദിത്വങ്ങൾ പ്രതിനിധികളുമായി പങ്ക് വെക്കുന്നു .അവരെ ശക്തരാക്കുന്നു. 


താൻ വഹിക്കുന്ന പദവിക്ക് ലഭിക്കുന്ന ആദരവും ,സ്വന്തം സവിഷേതകളാൽ ലഭിക്കുന്ന ആദരവും തമ്മിലുള്ള അന്തരം അദ്ദേഹം ശരിയായി മനസ്സിലാക്കുന്നു .സ്ഥാനമാനങ്ങളിലൂടെ ലഭിക്കുന്ന ആദരവ് അസ്ഥിരവും അൽപ്പായുസ്സുമാണെന്നു അദ്ദേഹത്തിനറിയാം . ഒരു സംഘടനയുടെ ചെയർമാനോ , പ്രസിഡണ്ടോ ,ഗവർണ്ണറോ , അഭിഭാഷകനോ ആകുന്നത് ഒരു കാലഘട്ടത്തിലേക്ക് മാത്രമാണ് .

സ്ഥാനമാനങ്ങൾ വരികയും പോവുകയും ചെയ്യും .എന്നാൽ ഒരു നല്ല വ്യക്തിയെന്ന നിലയിൽ മറ്റുള്ളവരിലേക്ക് ചൊരിയപ്പെടുന്ന വൈശിഷ്ട്യങ്ങളിൽ , മനോഭാവങ്ങളിൽ സ്വാഭാവികത നിലനിർത്തുന്നു . അത് ദീർഘനാൾ നിലനിൽക്കുന്നു , വെല്ലുവിളികൾ സ്വീകരിക്കുന്നു.

 ഉത്സാഹത്തോടെ പ്രവർത്തിക്കുക എന്നതാകും പ്രതിസന്ധികളിലും വെല്ലുവിളികളിലും ഒരു നല്ല നേതാവിന്റെ രീതി .വിഷമ ഘട്ടങ്ങളിൽ ജാഗ്രത പുലർത്തുകയും അചഞ്ചലമായ മനസ്സാന്നിദ്ധ്യം നിലനിർത്തുകയും ചെയ്യും . വെല്ലുവിളികൾ അവസരങ്ങളായി കാണും .


ശരിയായി പ്രവർത്തിക്കുന്ന നേതാവ് മസ്‌തിഷ്ക്കവും ഹൃദയവും നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം മനസ്സിലാക്കുകയും സമനില പാലിക്കുകയും ചെയ്യും .ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും ,ഹൃദയപൂർവ്വം ജീവിത സാഹചര്യങ്ങളിൽ പെരുമാറുകയും ചെയ്യും . മറ്റുള്ളവരുടെ സ്ഥാന ത്തുനിന്നുകൊണ്ട് ചിന്തിക്കുവാനും വീക്ഷിക്കാന് ഒരു നല്ല നേതാവിന് കഴിയുന്നു നന്നായി ആശയവിനിമയം നടത്താൻ സാധിക്കുന്നു


.ക്രിയാത്മകവും ഊർജ്ജസ്വലവുമായി ഏതു കാര്യം ചെയ്യുവാനും നമ്മുടെ സുഖകരമായ പരിമിതികൾക്കു പുറത്തു കടക്കേണ്ടതുണ്ട് .എന്നാൽ നാം പലപ്പോഴും സൗകര്യപ്രദമായ പരിമിതികൾക്ക് പുറത്തു കടക്കേണ്ടതുണ്ട് .എന്നാൽ നാം പലപ്പോഴും സൗകര്യപ്രദമായ പരിമിതിക്കു പുറത്തുകടക്കാൻ ഇഷ്ടപ്പെടുന്നില്ല .അവിടെ കുടുങ്ങിക്കിടന്നുകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിലപിക്കുന്നു. അൽപ്പം പരിശ്രമിക്കൂക .


ആദ്യചുവട്‌ മുന്നോട്ടു വെച്ചുകഴിഞ്ഞാൽ സുഖാവരണത്തിനുള്ളിൽ നിന്നും പുറത്തു വന്നാൽ പിന്നെ ഒന്നും അസാദ്ധ്യമാവുകയില്ല . ഇത്തരം കൊച്ചുകൊച്ചു സുഖങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് പ്രവർത്തിക്കാൻ നല്ല നേതാക്കന്മാർക്കറിയാം .

ദീർഘകാലത്തേക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ ഹൃസ്വകാലംകൊണ്ട്‌ പ്രാവർത്തിക്കുകമാക്കുവാൻ ഉത്തമനായ നായകന് സാധിക്കും .സ്വന്തം താൽപ്പര്യങ്ങൾ ത്യജിച്ച് സംഘടനക്കോ പ്രസ്ഥാനത്തിനോ , രാജ്യത്തിനോ വേണ്ടി പ്രവർത്തിക്കുവാൻ സന്നദ്ധനാകുന്നു. ത്യാഗമനോഭാവം ആവശ്യമാണ് .ഭാവനിഷ്‌ഠ നായിരിക്കണം നേതാവ് . 


സത്യസന്ധനും സമദർശിയും പ്രിയദർശിയുമായിരിക്കണം നേതാവ് .ദീർഘവീക്ഷണവും സുതാര്യതയും പാലിക്കണം .ഉദ്ദേശ്യവും ലക്ഷ്യവും സഫലമാകുന്നതിനായി പ്രതിബദ്ധതയോടെ , അനുകമ്പയോടെ ,ത്യാഗമനോഭാവത്തോടെ ജീവിതം നയിക്കും . 

 പ്രകടനപരതയിലൂടെ താൻ നേതാവാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുകയില്ല .എല്ലാവരിലും ഒരാളായി നിലകൊള്ളും .പാരസ്പര്യബോധത്തോടെ പെരുമാറും .നല്ല നേതാവ് എന്ന നിലയിൽ വിജയിക്കുവാൻ വേണ്ടത് നല്ല മനുഷ്യ ബന്ധം നിലനിർത്തുവാൻ ആവശ്യമായ നൈപുണ്യമാണ്‌ . 

 :ഫയൽ കോപ്പി 

ചിത്രം: പ്രതീകാത്മകം 
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N