ലഹരി വിപത്ത് പാഠ്യവിഷയമാവണം ഡോ. നിശാന്ത് തോപ്പിൽ M.Phil, PhD (ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ പരിശീലകൻ)

ലഹരി വിപത്ത് പാഠ്യവിഷയമാവണം ഡോ. നിശാന്ത് തോപ്പിൽ M.Phil, PhD (ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ പരിശീലകൻ)
ലഹരി വിപത്ത് പാഠ്യവിഷയമാവണം ഡോ. നിശാന്ത് തോപ്പിൽ M.Phil, PhD (ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ പരിശീലകൻ)
Share  
ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD എഴുത്ത്

ഡോ.നിശാന്ത് തോപ്പിൽ M .Phil, PhD

2026 Jun 04, 06:51 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മലയാളികൾ അരിഭക്ഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ മൂന്നിരട്ടിയിലധികം മദ്യം വാങ്ങാൻ മാറ്റിവെക്കുന്നു എന്ന കണക്കുകൾ നമ്മെ അമ്പരപ്പിക്കേണ്ടതാണ്; കാരണം അത് നിഷേധിക്കാനാവാത്ത ഒരു നഗ്നസത്യമാണ്. പണ്ടുകാലത്ത് മുതിർന്നവരെയും ഗുരുക്കന്മാരെയും ഭയന്നും, സമൂഹത്തെ ഭയന്നും ഒളിച്ചും പാത്തും മാത്രമായിരുന്ന മദ്യപാനം ഇന്ന് ഒരു 'സെലിബ്രേഷൻ മൂഡ്' ലേക്ക് മാറിയിരിക്കുന്നു. അക്കാലത്ത് 'കള്ളുകുടിയൻ' എന്ന വിളിപ്പേര് ഒരു അപമാനമായി കരുതിയിരുന്നുവെങ്കിൽ, ഇന്നത്തെ കഥയാകെ മാറി. കഥ ഇപ്പോൾ 'വേറെ ലെവലിലാണ്'!


ആഘോഷങ്ങളിലെ ലഹരിയും കൗമാരവും

ചെറിയ ഒത്തുചേരലുകൾ മുതൽ ഡി.ജെ പാർട്ടികൾ, വിവാഹങ്ങൾ, ജന്മദിനങ്ങൾ, ഗൃഹപ്രവേശം , പ്രൊമോഷനുകൾ തുടങ്ങി ഏത് ആഘോഷത്തിനും കൊഴുപ്പേകാൻ മദ്യം അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. 

കൗമാരക്കാർ ലഹരിയുടെ വഴിയിലേക്ക് ആദ്യം ചുവടുവെക്കുന്നത് ഇത്തരം ആഘോഷങ്ങളിലൂടെയും കല്യാണത്തലേന്നത്തെ കൂട്ടായ്മകളിലൂടെയുമാണ്. 

കല്യാണവീടുകളുടെ പരിസരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും പാതിരാത്രി വരെ നീളുന്ന ഇത്തരം സംഘങ്ങൾ പലപ്പോഴും വലിയ അനാശാസ്യങ്ങൾക്കാണ് വഴിവെക്കുന്നത്. പലയിടങ്ങളിലും കല്യാണപ്പന്തലുകൾ കയ്യാങ്കളിയിലും തല്ലിലും കലാശിക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്.


പ്രാദേശിക റെസിഡൻസ് അസോസിയേഷനുകൾ ഒത്തൊരുമിച്ച് തീരുമാനമെടുത്താൽ ഈ വിപത്തിന് വലിയൊരു പരിധി വരെ തടയിടാനാകും. കല്യാണം ഉറപ്പിക്കുന്ന ഘട്ടത്തിൽ തന്നെ ഇത്തരം ലഹരി ഉപയോഗങ്ങൾക്കെതിരെ കർശന വിലക്കുകൾ ഏർപ്പെടുത്താൻ നമുക്ക് സാധിക്കണം.


സമൂഹത്തെ വിഴുങ്ങുന്ന ലഹരിമാഫിയ

ആഘോഷങ്ങളിൽ തുടങ്ങി കാലാന്തരത്തിൽ പൂർണ്ണ മദ്യപാനിയായി മാറുന്ന വ്യക്തി സ്വന്തം കുടുംബത്തിനും നാടിനും ശാപമായി മാറുന്നു. ശാരീരികവും മാനസികവുമായ തകർച്ചയിലേക്ക് ഇവർ വേഗത്തിൽ എത്തിച്ചേരുന്നു. കേരളത്തിലെ കലാലയങ്ങൾ പുതിയ തലമുറയിലെ മയക്കുമരുന്ന് മാഫിയകളുടെ പ്രധാന ഇരപിടിയൻ കേന്ദ്രങ്ങളായി മാറുന്നു എന്നത് അത്യന്തം ഭീതിജനകമാണ്. 

മോഷണം, ഗാർഹിക പീഡനം, ഗുണ്ടാവിളയാട്ടങ്ങൾ, ലൈംഗിക അതിക്രമങ്ങൾ തുടങ്ങി സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭൂരിഭാഗം കുറ്റകൃത്യങ്ങൾക്ക് പിന്നിലും ലഹരിയുടെ സ്വാധീനമുണ്ട്.


ഒരു രാജ്യത്തിന്റെ കരുത്ത് അറിവും വകതിരിവുമുള്ള യുവതലമുറയാണ്. ആ തലമുറയെ നശിപ്പിച്ചാൽ ഒരു രാജ്യത്തെ മുഴുവനായി തകർക്കാം എന്ന് വിശ്വസിക്കുന്ന അന്താരാഷ്ട്ര ലഹരിമാഫിയകൾ നമ്മുടെ ഭാരതത്തിലേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്ക് മയക്കുമരുന്നുകൾ ഒഴുക്കുന്നത് കേവലം സാമ്പത്തിക ലാഭത്തിന് മാത്രമല്ല, മറിച്ച് നമ്മുടെ അഖണ്ഡതയെയും സാംസ്കാരിക മഹിമയെയും തകർക്കാൻ കൂടിയാണെന്ന സംശയം ഇന്ന് ശക്തമാണ്.


പ്രതിവിധി: ലഹരിക്കെതിരെ ജീവനകല (Art of Living)

നിയമസംവിധാനങ്ങൾ കൊണ്ടോ താൽക്കാലിക ബോധവൽക്കരണം കൊണ്ടോ മാത്രം ഈ നീരാളിപ്പിടുത്തത്തിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാനാവില്ല. മാനസിക സമ്മർദ്ദങ്ങളെയും പരാജയങ്ങളെയും അതിജീവിക്കാനുള്ള ആത്മബലം ഇല്ലാത്തതാണ് പലപ്പോഴും കുട്ടികളെ ലഹരിയിലേക്ക് നയിക്കുന്നത്.


ഇതിനൊരു ശാശ്വത പരിഹാരമായി, ഗുരുദേവ് ശ്ര ശ്രീ രവിശങ്കർജി വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത മികച്ചൊരു പരിശീലന പദ്ധതിയുണ്ട്. വർഷങ്ങളായി ഈ ആഗോള പരിശീലന പദ്ധതിയുടെ ചുമതലക്കാരനായി പ്രവർത്തിച്ചിരുന്നപരിശീലകൻ 

എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും—ഈ പരി ശീലനത്തിന് പകരമാവാൻ മറ്റൊന്നില്ല.


സമ്മർദ്ദങ്ങളില്ലാതെ, ഉന്മേഷത്തോടെ പഠിക്കാനും ജീവിക്കാനുമുള്ള മാനസികാരോഗ്യം ഈ കോഴ്സിലൂടെ കുട്ടികൾക്ക് ലഭിക്കുന്നു. കേരളത്തിലെ എല്ലാ റെസിഡൻസ് അസോസിയേഷനുകളും മുൻകൈയെടുത്ത് ഈ പരിശീലനം അതാത് പ്രദേശങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുകയാണെങ്കിൽ നമ്മുടെ വരും തലമുറ യെ നമുക്ക് സുരക്ഷിതമാക്കാം.


ബഹുമാനപ്പെട്ട ന മ്മുടെ ഭരണാധികാരികൾ ഈ പരിശീലന പദ്ധതിയെ സ്കൂളുകളിലെ പാഠ്യവിഷയമാക്കാൻ തയ്യാറാകണം എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് കൈകോർക്കാം.


കൂടുതൽ അന്വേഷണങ്ങൾക്ക് ഡോ .നിശാന്ത് തോപ്പിൽ M.Phil, PhD : +918921088302

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N