ലഹരിവിമുക്ത കേരളത്തിനായി ആർട് ഓഫ് ലിവിംഗ് സൗജന്യ പരിശീലനം അനിവാര്യം - ദിവാകരൻ ചോമ്പാല

ലഹരിവിമുക്ത കേരളത്തിനായി ആർട് ഓഫ് ലിവിംഗ് സൗജന്യ പരിശീലനം അനിവാര്യം - ദിവാകരൻ ചോമ്പാല
ലഹരിവിമുക്ത കേരളത്തിനായി ആർട് ഓഫ് ലിവിംഗ് സൗജന്യ പരിശീലനം അനിവാര്യം - ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Jun 04, 01:41 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആത്മീയതയിലൂന്നിയ വിദ്യാഭ്യാസം

കാലഘട്ടത്തിന് അനിവാര്യം:

സ്വന്തം മകന് ചോറ് വിളമ്പിക്കൊടുക്കുന്ന അമ്മ, മകന്റെ കയ്യിലെ കഠാരിമുനയെ ഉള്ളുലയുന്ന ഭയത്തോടെ നോക്കിക്കാണേണ്ട അവസ്ഥയിലെത്തിനിൽക്കുകയാണ് ഇന്ന് 'ദൈവത്തിന്റെ സ്വന്തം നാട്'. മദ്യം, കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരക രാസലഹരികൾക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ, പിന്നീട് വിവിധ ചേരികളായി തിരിഞ്ഞ് ആയുധങ്ങളുമായി പരസ്പരം തെരുവിൽ ഏറ്റുമുട്ടുന്നത് ഇന്ന് നിത്യവാർത്തയായി മാറിയിരിക്കുന്നു. ഇളംപ്രായത്തിലുള്ള വിദ്യാർത്ഥികൾ പോലും കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഇടംപിടിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ സമൂഹം അധപതിച്ചിരിക്കുന്നു.


'ഞാൻ ആര്?' എന്ന ആത്യന്തികമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഭൗതിക-ആത്മീയ വിദ്യാഭ്യാസരീതികളെ പ്രോത്സാഹിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.


ജീവിതത്തിന്റെ സായന്തനത്തിൽ മാത്രം തിരിച്ചറിയേണ്ട ഒന്നല്ല ഈ ആത്മീയ ബോധം. പ്രായോഗിക ജീവിതത്തിൽ ഇതുകൂടി ഉൾച്ചേർക്കേണ്ട പ്രായത്തിൽ നമ്മുടെ യുവതലമുറ വഴിതെറ്റിപ്പോകുന്നു എന്നത് ഒരു പരമമായ സത്യം സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത, 'പോക്സോ' നിയമങ്ങളെപ്പോലും ഭയപ്പെടാത്ത യുവാക്കളും, എന്തിനേറെ ചില അധ്യാപകർ വരെ ഇന്ന് നീതിന്യായ കോടതികൾക്ക് ഭാരമായി മാറുന്നു. ഇവിടെയാണ് മാറ്റം അനിവാര്യമാകുന്നത്.


കുട്ടികളിൽ മനസ്സമാധാനം, മാനസിക വ്യക്തത, ശാരീരിക വിശ്രമം, ഏകാഗ്രത, വൈകാരിക സ്ഥിരത തുടങ്ങിയ സദ്ഗുണങ്ങൾ പരിപോഷിപ്പിക്കാൻ ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവും അതിന്റെ ആത്മീയാചാര്യൻ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയും രൂപകൽപ്പന ചെയ്ത 'ഉത്കർഷയോഗ', 'മേധായോഗ' തുടങ്ങിയ പരിശീലനങ്ങൾക്ക് സാധിക്കുമെന്ന് നിരവധി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വിവിധതലങ്ങളിലുള്ള ശാക്തീകരണവും ശ്വസന പ്രക്രിയകളും പഠിപ്പിക്കുന്ന ഇത്തരം പരിശീലനങ്ങൾ, 'ലഹരിവിമുക്ത കേരളം' എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ കേരളത്തിലെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ ആർട്ട് ഓഫ് ലിവിംഗ് ഓർഗനൈസേഷന്റെ കേരള ഘടകം മുന്നോട്ടുവരണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു .


സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ഇത്തരം പരിശീലനങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സാധിച്ചാൽ, അത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യും. തീർച്ച .

കതിരിൽ വളം വെയ്ക്കുന്നതിനേക്കാൾ മുൻപേ ഞാറ്റടിയിൽ വളമിടാൻ ഇത്തരം ഭൗതിക-ആത്മീയ വിദ്യാഭ്യാസരീതികൾക്ക് കഴിയും.

ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുഭാവപൂ ർവ്വം കാണേണ്ട വിഷയമാണിത് .


നാളെയുടെ പ്രതീകങ്ങളായ നമ്മുടെ വരുംതലമുറയിലെ കുരുന്നുകളെ നേർവഴിക്ക് നടത്താൻ നമുക്ക് ഒന്നിച്ച് അണിചേരാം. ലഹരിവിമുക്ത കേരളത്തിനായി കൈകോർക്കാം. ഇതിനായി കേരളത്തിലെ ആർട്ട് ഓഫ് ലിവിംഗ് പരിശീലകർ ഒത്തുചേർന്ന് വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ തികച്ചും സൌജന്യമായി നൽകാൻ തയ്യാറാകുമെങ്കിൽ, അത് ദൈവത്തിന്റെ സ്വന്തം നാടിന് വലിയൊരു അനുഗ്രഹമായിരിക്കും.

MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N