കൊച്ചി :ഒരുഗ്രാമത്തിൻ്റെ സാമൂഹിക സാംസ്കാരിക മാറ്റത്തിൻ്റെ വടക്കൻ പാട്ട് ശൈലിയിലുള്ള ഈ രചന ചരിത്രത്തിൻ്റെ അത്യപൂർവ്വമായ ഒരുരേഖയായി വേണം കരുതാൻ .
കവി സി .സി. മാടാക്കരയുടെ കാവ്യചിത്രമായ മിന്നിത്താല അതിസുന്ദരിയും സാമ്പത്തികശേഷിയും വസ്തുവാഹകളും വേണ്ടത്രയുള്ളവളാണെന്നു വ്യക്തം .അവളുടെ അമ്മൂമ്മ അവൾക്ക് നൽകിയ സാരോപദേശം അണുയിട വ്യതിചലിക്കാതെ അവൾ നടപ്പിലാക്കി .അവൾക്ക് വേണമെങ്കിൽ നടപ്പിലാക്കാതെയുമിരിക്കാ മായിരുന്നു .
ആവിക്കര ക്ഷേത്രത്തിലെ കോമരത്തിൻ്റെ മൊഴി മിന്നിത്താല ദൈവവ
ചനമായി സ്വീകരിച്ചത് ചോമ്പാലയിലെ ഭക്തജനങ്ങൾക്ക് വലിയ അനുഗ്രഹമായി .ഓലമേഞ്ഞ അമ്പലം ഓട് പാകിയതാക്കാൻ മിന്നിത്താല മുന്നിട്ടിറങ്ങി .
പണ്ടുകാലങ്ങളിൽ ക്ഷേത്രങ്ങളിൽ ഇത്തരം സാമ്പത്തികശേഷിയുള്ളവർ ദീപക്കാഴ്ച്ചകളും കുളങ്ങളും കിണറുകളുമെല്ലാം ഒരുക്കിയിരുന്നു ,അക്കാല ങ്ങളിൽ അയിത്തസമൂഹത്തിന് പ്രത്യേകം കുളങ്ങൾ ഇല്ലായിരുന്നു.
ചോമ്പാലയുടെ ഭാവി ചരിത്രകാരന്മാർ മിന്നിത്താലയുടെ പേര് രേഖപ്പെടു ത്തേണ്ടതാണ് .
മിന്നിത്താല കുളം കുഴിപ്പിച്ച ചോമ്പാലയിലെ സ്ഥലത്തിന് മിന്നിത്താല
നഗർ എന്ന് പേരിട്ടാലും തെറ്റാവില്ല .അതുപോലെ ആവിക്കരക്ഷേത്രത്തിലെ ഏതെങ്കിലും കെട്ടിടത്തിന് 'മിന്നിത്താല ഹാൾ ' എന്ന് പേരുനൽകി ആ മഹിളാ രത്നത്തെ അടുത്തതലമുറയ്ക്ക് പരിചയപ്പെടുത്തുകയുമാവാം .ചോമ്പാലയിലെ എഴുത്തുകാരനും പ്രാദേശിക ചരിത്രാന്വേഷിയുമായ ദിവാകരൻ ചോമ്പാലയുടെ ഈ കണ്ടെത്തൽ തികച്ചും അനുമോദനമർ ഹിക്കുന്നു .
ചിത്രം :പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















