വേർപാടിന്റെ കറുത്ത നിഴൽ വീഴുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപാണ് ചോമ്പാലയുടെ സ്വന്തം കവിയും എഴുത്തുകാരനുമായ സി.സി. മാടാക്കര ആ കവിത എന്റെ കൈകളിൽ ഏൽപ്പിക്കുന്നത്. 'മിന്നിത്താല' എന്നായിരുന്നു ആ വരികളുടെ പേര്. എന്റെ നിയന്ത്രണത്തിലുള്ള 'മീഡിയ ഫേസ് കേരള' എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിക്കണ മെന്ന ആഗ്രഹത്തോടെയാണ് അദ്ദേഹം അത് തന്നത്.
പ്രമുഖ എഴുത്തുകാരനും എന്റെ പ്രിയ സുഹൃത്തുമായ സത്യൻ മാടാക്കരയുടെ പിതാവ്, വടക്കേ മലബാറിലെ കഥാപ്രസംഗ രംഗത്ത് ജനപ്രിയനായിരുന്ന കാഥികൻ വാസുദേവൻ കണ്ണൂക്കരയുടെ ജ്യേഷ്ഠ സഹോദരൻ—അങ്ങനെയൊരുപാട് അടയാളപ്പെടുത്തലുകളുള്ള സി.സി. മാടാക്കരയുടെ വരികളിൽ ചോമ്പാലയുടെ മണ്ണിൽ മറഞ്ഞുപോയ ഒരു വിസ്മയം തുടിക്കുന്നുണ്ടായിരുന്നു.
ആരായിരുന്നു ഈ മിന്നിത്താല?
ആ പേരിൽത്തന്നെയുണ്ട് ഒരു പൗരാണികതയുടെ ഗന്ധം. സി.സി. മാടാക്കരയുടെ വരികളിൽ ആ കാലപ്പഴക്കവും മിന്നിത്താലയുടെ രൂപഭാവങ്ങളും ഒരളവോളം തെളിഞ്ഞുകണ്ടിരുന്നു:
"കൊന്നമരം പൂത്തപോലഴകുള്ളവൾ! തീക്കട്ട തീത്തിളക്കമുള്ള, തണ്ടും തടിയുമുള്ള ബാല്യക്കാരി..."
ആ വരികളിലെ പെൺകരുത്തിൻ്റെ ചരിത്രമന്വേഷിച്ച് ഞാൻ ഇറങ്ങിത്തി രിച്ചു.
ചരിത്രം ഉറങ്ങുന്ന കുളപ്പടവുകൾ
ചോമ്പാൽ ഹാർബ്ബർ റോഡിൽ നിന്നും ശ്രീനാരായണഗുരു പഠനകേന്ദ്രം റോഡിലെത്തി, ഏതാനും മീറ്ററുകൾ മുന്നോട്ട് നടന്നാൽ 'കുളമുള്ള പറമ്പത്ത്' എന്ന സ്ഥലത്തെത്താം. നൂറ്റാണ്ടുകൾക്ക് മുൻപ് ഈ പറമ്പിലാണ് ശ്രീമതി മിന്നിത്താല രാമൻ എന്ന പഴയകാല സാമൂഹ്യപ്രവർത്തക സ്വന്തം ചെലവിൽ ഒരു വലിയ ജലാശയം തീർത്തത്. കീഴറ്റം മുതൽ മുകളറ്റം വരെ പാവുക്കല്ലിട്ട്, പടവുകൾ കെട്ടിപ്പടുത്തുയർത്തിയ ആഴമേറിയ ഒരടിപൊളി കുളം!
നാട്ടിലെ പുരുഷന്മാർക്ക് കുളിക്കാൻ ഈ കുളം നിർമ്മിച്ച മിന്നിത്താല, സ്ത്രീകൾക്കായി വേറൊരു കുളവും കന്നുകാലികളെ കുളിപ്പിക്കാൻ മറ്റൊന്നുമായി മൂന്ന് ജലാശയങ്ങളാണ് അക്കാലത്ത് ഇവിടങ്ങളി ൽ ഒരുക്കിയത്.
ചോമ്പാലയുടെ മണ്ണും മിന്നിത്താലയുമായുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ തെളിവായി, ഈ കുളം ഇന്നും അറിയപ്പെടുന്നത് 'അച്ഛന്റെയവിടത്തെ കുളം' എന്നാണ്.
കഴിഞ്ഞദിവസം ആ കുളപ്പടവിലിറങ്ങി നോക്കിയപ്പോൾ നൂറ്റാണ്ടുക ൾക്ക് മുൻപ് കൃഷ്ണശിലയിൽ കല്ലുളികൊണ്ട് കൊത്തിവെച്ച ഒരു ശിലാഫലകം എന്റെ കണ്ണിൽപ്പെട്ടു. മലയാളം അക്കങ്ങളിൽ അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു:
'കൊല്ലം ൧൦൫൩' (ക്രിസ്തുവർഷം 1878).
അതായത്, 148 വർഷങ്ങൾക്ക് മുൻപ് ചോമ്പാലയുടെ ദാഹമകറ്റാൻ മിന്നിത്താല നിർമ്മിച്ചതാണീ കുളം !
ചരിത്രം അവിടെയും തീരുന്നില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് ആവിക്കര ക്ഷേത്രത്തിന്റെ മേൽപ്പുര ഓലമേഞ്ഞതായിരുന്നു. ഒരുകാലത്ത് ഉത്സവത്തിനിടയിൽ കോമരത്തിന്റെ അരുളപ്പാടുണ്ടായപ്പോൾ, ആ ഓല മാറ്റി മേൽക്കൂര ഓടാക്കി മാറ്റാൻ മുന്നോട്ടുവന്ന ഭക്തയും ഉദാരമതിയുമായ ആ നാട്ടുകാരിയും മറ്റാരുമല്ല, ഇതേ മിന്നിത്താല തന്നെയായിരുന്നു. ആ ചോമ്പാലക്കാരിയുടെ ചരിത്രസ്മൃതികൾ ഇന്നും നമുക്ക് അഭിമാനപൂർവ്വം സ്മരിക്കാം.
വറ്റാത്ത കാരുണ്യവും പുതുതലമുറയുടെ കൈകോർക്കലും
കനത്ത വേനലിൽ വെള്ളം വറ്റി, ചെളിനിറഞ്ഞ് മലീമസമായ ഈ ചരിത്രസ്മൃതിയെ വീണ്ടെടുക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞദിവസം ഞാൻ സാക്ഷിയായത്. കുളത്തിലെ സർവ്വമാലിന്യങ്ങളും മാറ്റി അത് ശുദ്ധീകരി ക്കുന്ന തിരക്കിലായിരുന്നു ഒരുകൂട്ടം മനുഷ്യർ.
ദേശത്തെ നിസ്വാർത്ഥ സേവകരായ ആനിക്ക ശിവദാസൻ, പാറേമ്മൽ പി.കെ. പ്രകാശൻ, കൊന്നപ്പാട്ടുകുന്നുമ്മൽ പ്രമോദ് , സുധീഷ് സ്നേഹം, എം.വി. ജയപ്രകാശ് ,പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ, പ്രദേശത്തെ അഞ്ചാം ക്ലാസ് മുതലുള്ള ഒരുകൂട്ടം കൊച്ചു കുട്ടികളാണ് മെയ്‌വഴക്കത്തോടെ ഈ കുളം വൃത്തിയാക്കാൻ മുന്നിട്ടിറങ്ങിയത്. രണ്ടുമൂന്നു ദിവസങ്ങളായി തുടരുന്ന അധ്വാനം ഇപ്പോഴും അവസാനിച്ചിട്ടില്ല.
"ചോരതിളക്കും ചെറുകയ്യുകളെ പേറുക വന്നീ തീപന്തങ്ങൾ..."
എന്ന് കവി വൈലോപ്പള്ളി പാടിയതുപോലെ, ഈ കുട്ടികളുടെ മാതൃകാപരമായ മുന്നേറ്റം കാണേണ്ടതുതന്നെയാണ്.
സർക്കാരിന്റെ ഒട്ടനവധി നീർത്തട സംരക്ഷണ പദ്ധതികൾ നിലവിലുണ്ടെ ങ്കിലും, അധികാരികൾ തിരിഞ്ഞുനോക്കാത്ത അവസ്ഥയിലാണ് നാട്ടിലെ കുട്ടികൾ തന്നെ ഈ ദൗത്യം ഏറ്റെടുത്തത്.
ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം വീടുകളിലെയും കുട്ടികൾ നീന്തൽ പഠിച്ചതും നീന്തിത്തിമിർത്തതും മിന്നിത്താലയുടെ കാരുണ്യത്തിന്റെ ഈ നീരുറവയിലാണ്—ആ 'അച്ഛന്റെ പറമ്പിലെ 'കുളത്തിൽ!
കാലപ്പഴക്കത്തിന്റെ ചെളിയിൽ പൂണ്ടുപോകുമായിരുന്ന ചോമ്പാലയുടെ ഒരു വലിയ ചരിത്രത്തെയും ജലസ്രോതസ്സിനെയുമാണ് പുതിയ തലമുറ ഒത്തൊരുമയോടെ കഴുകി വെളുപ്പിക്കുന്നത്.
മിന്നിത്താല എന്ന ആ പഴയകാല പ്രപിതാമഹിയുടെ ഓർമ്മകൾക്ക് മുന്നിൽ, ഈ ജലസംരക്ഷണ ദൗത്യം ചോമ്പാലയുടെ മണ്ണിൽ ഒരു പുതിയ ചരിത്രരചനയാവുകയാണ്.
കലാപാരമ്പര്യത്തിന്റെ ജ്വാല അണയാതെ...
മിന്നിത്താലയെക്കുറിച്ചുള്ള ഈ കവിതയിലൂടെ ചോമ്പാലയുടെ ചരിത്രസ്മൃതികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തിയ സി.സി. മാടാക്കര, തന്റെ അവസാനകാലംവരെ കലാകാര പെൻഷൻ മുടങ്ങാതെ കൈപ്പറ്റിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ .അനുജനും വടക്കേ മലബാറിലെ പ്രശസ്ത കാഥികനുമായിരുന്ന വാസുദേവൻ കണ്ണൂക്കരയും അതേ ബഹുമതിക്ക് അർഹനായ കലാകാരനായിരുന്നു.
ഇന്ന് ആ സഹോദരങ്ങൾ ഇരുവരും നമ്മോടൊപ്പമില്ല. എന്നാൽ അവരുടെ കലാപാരമ്പര്യം അണഞ്ഞിട്ടില്ല. ആ കുടുംബത്തിന്റെ കലാവിളക്കുമായി കണ്ണിചേർന്നുനിൽക്കുന്നു സി സി മാടാക്കരയുടെ മകൻ പ്രമുഖ എഴുത്തുകാരൻ സത്യൻ മാടാക്കര ,വാസുദേവൻ കണ്ണൂക്കരയുടെ മകൻ സുജിത്ത്, പരസ്യചിത്രകലാരംഗത്ത് ശ്രദ്ധേയനായ കലാകാരനായി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടി രിക്കുകയാണ്. തലമുറകൾ കൈമാറുന്ന ഈ കലാസംസ്കാരം ചോമ്പാലയുടെ സാംസ്കാരിക സമ്പത്തിന്റെ മറ്റൊരു അഭിമാന അധ്യായമായി നിലനിൽ ക്കുന്നു.
മിന്നിത്താല: ചരിത്രബോധത്തിന്റെയും സാമൂഹികസേവനത്തിന്റെയും പെൺപെരുമ !
മിന്നിത്താല (കവിത )
-സി സി മാടാക്കര
കടത്തനാട് നാടിൻ വടക്കുംഭാഗം
ആവിക്കര ക്ഷേത്ര തിരുമുറ്റത്ത്
ഭഗവതി തെയ്യം നിറഞ്ഞാടുമ്പോ
ആർപ്പ് വിളിക്കുവാനാളില്ലാതെ
എല്ലാരും നോക്കുന്നു ആൽത്തറയിൽ
പൊന്നിൽ കുളിച്ചതാ പെണ്ണൊരുത്തി !
കൊന്നമരം പൂത്തഴകുള്ളവൾ !
തണ്ടും തടിയുള്ള ബാല്യക്കാരി
എവിടുന്നോ വന്നവളല്ലിവള്
ഇവിടം ജനിച്ചവൾ മിന്നിത്താല !
കടത്തനാട് വാഴുന്ന തമ്പ്രാക്കന്മാർ
തീക്കായും തീക്കട്ട തീത്തിളക്കം .
കോമരം തുള്ളി അരികിൽ ചെന്നൂ
മഞ്ഞൾപ്പൊടി നൽകി ഹോയ് വിളിച്ചു
'' ഇക്കാണുന്നമ്പലം ഓല നീക്കി
അഴിതട്ടി ഓടാക്കി മാറ്റിടേണം ''
ആചാരത്തോടെ അടക്കത്തോടെ
എഴുനേറ്റുനിന്നവൾ മിന്നിത്താല
ഭഗവതി അമ്മേടെ അരുളപ്പാട്
ആദരവോടവൾ സമ്മതിച്ചു .
അമ്മൂമ്മ എന്നും പറയുന്നോർമ്മ
നിനവിൽ നിനച്ചിടും മിന്നിത്താല
'' ഏത് മഹാമാരി വന്നോണ്ടാലും
ധർമ്മം തലകാക്കും മിന്നിത്താലൂ ""
അച്ഛന്റവിട പറമ്പിലവൾ
ആണുങ്ങൾക്കായി കുളം കുത്തിച്ചു
പെണ്ണുങ്ങൾക്കായും കുളം കുത്തിച്ചു .
നാൽക്കാലികൾക്കായി കുണ്ട്കുളം
പൊയ്ക്കാലിൽ നിൽക്കും ചുമട് താങ്ങി
ആരിവൾ ആരിവൾ മിന്നിത്താല ?
പെണ്ണുങ്ങൾ തമ്മിൽ വിഴുപ്പലക്കി .
അതിലൊരു കാക്കക്കറുമ്പി ചൊല്ലി
തമ്പ്രാക്കന്മാർക്കിവൾ തേൻകനിയാ !
സായിപ്പന്മാരെ വിരുന്നുകാരി !
കേരളീയ നാട്ടുചരിത്രത്തിന്റെയും മിത്തുകളുടെയും പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ കരുത്തും അവൾ നേരിട്ട സാമൂഹിക വിചാരണകളും ചർച്ച ചെയ്യുന്ന മനോഹരമായൊരു കവിതയാണ് സി. സി. മാടാക്കരയുടെ 'മിന്നിത്താല'.
കടത്തനാടിന്റെ മണ്ണിൽ, ആവിക്കര ഭഗവതി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുനിന്നാണ് മിന്നിത്താല എന്ന സ്ത്രീരത്നത്തിന്റെ കഥ കവി നമുക്ക് മുൻപിൽ അനാവരണം ചെയ്യുന്നത്.
സൗന്ദര്യവും തന്റേടവും ഒത്തുചേർന്ന അവൾ കേവലമൊരു സാധാരണക്കാരിയല്ല, മറിച്ച് അക്കാലത്തെ സാമൂഹിക വ്യവസ്ഥിതികളോട് കലഹിച്ചും ജനപ്രിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ച ഒരു ചരിത്രസാന്നിധ്യമാണ്.
ജനോപകാരപ്രദമായ പ്രവർത്തനങ്ങളും കുളം കുഴിപ്പിക്കലും
ഭഗവതി തെയ്യത്തിന്റെ അരുളപ്പാട് വിനയത്തോടെ സ്വീകരിച്ച്, ഓലമേഞ്ഞ അമ്പലം ഓടുമേയാൻ മുന്നിട്ടിറങ്ങിയതോടെയാണ് മിന്നിത്താലയുടെ നേതൃത്വപാടവം നാട് തിരിച്ചറിയുന്നത്.
"ഏത് മഹാമാരി വന്നോണ്ടാലും ധർമ്മം തലകാക്കും" എന്ന മുത്തശ്ശിയുടെ വാക്കുകൾ നെഞ്ചിലേറ്റിയ അവൾ പിന്നീട് ചെയ്തത് വലിയ ജനോപകാരപ്രദമായ പ്രവർത്തനങ്ങളായിരുന്നു.
തന്റെ അച്ഛന്റെ പറമ്പിൽ അവൾ പൊതുജനങ്ങൾക്കായി കുളങ്ങൾ നിർമ്മിക്കാൻ മുൻകൈ എടുത്തു. അക്കാലത്തെ ലിംഗവിവേചനങ്ങളെയും സാമൂഹിക വേർതിരിവുകളെയും കൃത്യമായി മനസ്സിലാക്കി ക്കൊണ്ട് വളരെ ആസൂത്രിതമായാണ് അവൾ ജലാശയങ്ങൾ നിർമ്മിച്ചത്:
പുരുഷന്മാർക്കായി ഒരു കുളം.
സ്ത്രീകൾക്ക് സ്വകാര്യതയോടെ ഉപയോഗിക്കാൻ മറ്റൊരു കുളം.
നാൽക്കാലികൾക്കായി (മൃഗങ്ങൾക്കായി) 'കുണ്ടുകുളം' എന്ന് പേരിട്ട വേറൊരു ജലാശയം.
ഇവ കൂടാതെ വഴിപോക്കർക്ക് ആശ്വാസമായി ചുമടുതാങ്ങികളും അവൾ നാട്ടിൻപുറങ്ങളിൽ സ്ഥാപിച്ചു.
ഒരു ഭരണാധികാരി ചെയ്യേണ്ട കാര്യങ്ങൾ സ്വന്തം നിലയിൽ ചെയ്ത്, നാടിന്റെ ദാഹമകറ്റിയ മിനിത്താല അക്കാലത്തെ വലിയൊരു സാമൂഹിക പരിഷ്കർത്താവായിരുന്നു എന്ന് ഈ കുളം കുഴിക്കൽ പ്രക്രിയയിലൂടെ വ്യക്തമാകുന്നു.
കപട സദാചാരവും സ്ത്രീപക്ഷ വായനയും
മത-സാമൂഹിക അതിരുകൾക്കപ്പുറം വളർന്ന മിനിത്താലയുടെ വ്യക്തിത്വത്തെയും സ്വാധീനത്തെയും അന്നത്തെ പുരുഷാധിപത്യ സമൂഹത്തിന് അത്ര എളുപ്പം ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഭഗവതിയുടെ അനുഗ്രഹം വാങ്ങിയ, നാടിന് നന്മ ചെയ്ത സ്ത്രീയെപ്പോലും ഒടുവിൽ സമൂഹം സംശയക്കണ്ണുകളോടെയാണ് നോക്കിക്കണ്ടത്. കവിതയുടെ അവസാന വരികളിൽ പെണ്ണുങ്ങൾ തമ്മിൽ വിഴുപ്പലക്കുന്നതിനിടയിൽ ഉയർന്നുവരുന്ന ആക്ഷേപം ഇതാണ്:
"തമ്പ്രാക്കന്മാർക്കിവൾ തേൻകനിയാ !
സായിപ്പന്മാരെ വിരുന്നുകാരി!"
ഉയർന്ന ജാതിക്കാരായ തമ്പ്രാക്കന്മാരുമായും അധികാരമുള്ള സായിപ്പന്മാരുമായും മിനിത്താലയ്ക്കുള്ള സമ്പർക്കത്തെ സദാചാരക്കണ്ണിലൂടെ കണ്ട് അപവാദം പ്രചരിപ്പിക്കാനാണ് സമൂഹം ശ്രമിച്ചത്. ഒരു സ്ത്രീ സ്വന്തം നിലയിൽ വളരുമ്പോഴും സമൂഹത്തിൽ ഇടപെടുമ്പോഴും അവളുടെ കഴിവുകളെ അംഗീകരിക്കുന്നതിന് പകരം, ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് അവളെ തളർത്താൻ ശ്രമിക്കുന്ന കപട സദാചാരബോധത്തിന്റെ നേർക്കാഴ്ചയാണിത്.
സി .സി .മാടാക്കരയുടെ 'മിന്നിത്താല 'എന്ന കവിത കേവലമൊരു സ്ത്രീയുടെ കഥ മാത്രമല്ല; അത് സ്ത്രീത്വത്തിന്റെ കരുത്തിന്റെയും, ചരിത്രത്തിൽ സ്ത്രീകൾ ചെയ്ത സംഭാവനകളെ വിസ്മരിക്കുകയും അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന പൊതുബോധത്തിന്റെ നേർക്കുള്ള വിമർശനാം കൂടിയാണ് . സ്വന്തം പറമ്പിൽ നാടിനായി കുളം കുഴിച്ച് ജലസമൃദ്ധി നൽകിയ മിന്നി ത്താല, കപട സദാചാരവാദികളുടെ നാവിൻമുനകളെ അതിജീവിച്ച് ഇന്നും കടത്തനാടിന്റെ ഓർമ്മകളിൽ ഒരു പച്ചപ്പായി നിലകൊള്ളുന്നു.
-ദിവാകരൻ ചോമ്പാല
വറ്റാത്ത കാരുണ്യവും
പുതുതലമുറയുടെ
കൈകോർക്കലും
ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കണ്ടാലും
https://www.youtube.com/watch?v=WyJvePv1Qsw
വടകര സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ പ്രമുഖ പരമ്പരാഗത വൈദ്യന്മാരുടെ സേവനം ലഭ്യമാകുന്നു
വടകര: വടകര കരിമ്പനപ്പാലം ഭജനമഠത്തിന് സമീപം പ്രവർത്തിക്കുന്ന സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ വിവിധ രോഗങ്ങൾക്കായി പ്രമുഖ പരമ്പരാഗത നാട്ടുവൈദ്യന്മാരുടെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനവും ചികിത്സയും ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഹാത്മാ ദേശസേവാ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിന്റെ (രജി: നം: 114/08) ആവിഷ്കാരത്തിലാണ് ഈ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ ആസ്ഥാന ഗുരുനാഥനായ കെ. ഗോപാലൻ വൈദ്യരുടെ (മുടപ്പിലാവിൽ, വടകര) നേതൃത്വത്തിൽ ഹൃദ്രോഗം, വെരിക്കോസ് വെയിൻ, സോറിയാസിസ്, പൈൽസ്, വന്ധ്യത, കുട്ടികളുടെ രോഗങ്ങൾ, വാതരോഗം, കേൾവിക്കുറവ്, നടുവേദന, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, കൈകാൽ തരിപ്പ്, മുടികൊഴിച്ചിൽ, സ്ത്രീജന്യ രോഗങ്ങൾ, ചെന്നിക്കുത്ത്, ഹെർണിയ, വയർ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് പാരമ്പര്യ ആയുർവേദ ചികിത്സ ലഭ്യമാണ്. ഡയറക്ടർ ഡോ: പി.കെ. സുബ്രണ്യൻ (D.A.M), അസിസ്റ്റന്റ് ഡയറക്ടർ ഡോ: അശ്വതി രാജ് (B.A.M.S) എന്നിവരാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
വിവിധ ദിവസങ്ങളിലായി കേന്ദ്രത്തിൽ ലഭ്യമാകുന്ന മറ്റ് പ്രധാന ചികിത്സകരും അവരുടെ സമയക്രമവും താഴെ പറയുന്ന പ്രകാരമാണ്:
ഔഷധരഹിത മർമ്മ ചികിത്സയും നാട്ടുവൈദ്യവും
- എ.കെ. പ്രകാശൻ ഗുരുക്കൾ (മർമ്മാശ്രമം, കൊല്ലം): ഒന്നിടവിട്ട മാസങ്ങളിലെ രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ലഭ്യമാകും. ഔഷധങ്ങളില്ലാതെ തട്ടിയും തടവിയുമുള്ള മർമ്മ ചികിത്സയിലൂടെ എല്ലാവിധ സന്ധിവേദനകളും മാറ്റുന്നു.
- കെ. തങ്കച്ചൻ വൈദ്യർ (മാലോം, കാസർഗോഡ്): എല്ലാ ബുധനാഴ്ചയും രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ. കാൻസർ, അലർജി, കിഡ്‌നി സ്റ്റോൺ, ലിവർ സിറോസിസ്, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾക്ക് കൃത്യതയാർന്ന പരമ്പരാഗത നാട്ടുവൈദ്യം. മറ്റ് ചികിത്സകൾക്ക് ശേഷം പ്രത്യാശ നഷ്ടപ്പെട്ട കാൻസർ രോഗികൾക്ക് പോലും ആശ്വാസമേകാൻ ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് സാധിച്ചിട്ടുണ്ട്.
- എം.വി. ജനാർദ്ദനൻ വൈദ്യർ (മഞ്ചേരി, മലപ്പുറം): എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ. സ്വന്തമായി തയ്യാറാക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ച് ലിവർ സിറോസിസ്, പാർക്കിൻസൻസ്, പ്രമേഹം, അപസ്മാരം, തളർവാതം, ആസ്ത്മ, അലർജി തുടങ്ങിയവയ്ക്ക് പാരമ്പര്യ നാട്ടുവൈദ്യം.
ഭിന്നശേഷി കുട്ടികൾക്കായുള്ള ആദിവാസി പാരമ്പര്യ ചികിത്സ
- എം.ഐ. മാത്യൂസ് വൈദ്യർ (മണ്ണാർക്കാട്, പാലക്കാട്): എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. ഓട്ടിസം, സെറിബ്രൽ പൾസി, മൈക്രോസഫാലസ്, ഡൗൺ സിൻഡ്രം, ഹൈഡ്രോസഫാലസ്, മെന്റൽ റിറ്റാർഡേഷൻ, മസ്കുലാർ ഡിസ്ട്രോഫി തുടങ്ങിയവ اختهയായ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആദിവാസി പാരമ്പര്യവിധി പ്രകാരമുള്ള ചികിത്സ നൽകുന്നു. പ്രസവിച്ച ഉടൻ ഫലപ്രദമായ ഈ ചികിത്സ ലഭ്യമാക്കിയാൽ രോഗം പൂർണ്ണമായും മാറുമെന്നും, പ്രായം കൂടിയവർക്കും പ്രകടമായ മാറ്റം ഉറപ്പാക്കാൻ സാധിക്കുമെന്നും വൈദ്യർ വ്യക്തമാക്കുന്നു.
മറ്റ് വിദഗ്ദ്ധ ചികിത്സകൾ
- വൈദ്യൻ എം. അബ്ദുള്ള (തലശ്ശേരി): എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച രാവിലെ 9 മണിക്ക്. വാത-പിത്ത-കഫ രോഗങ്ങൾ അടക്കം എല്ലാവിധ രോഗങ്ങൾക്കും പരമ്പരാഗത ചികിത്സ.
- വൈദ്യൻ എ. നടരാജസാമി (കോയമ്പത്തൂർ): എല്ലാ മാസവും ആദ്യം ഞായർ, തിങ്കൾ ദിവസങ്ങളിൽ. ആസ്ത്മ, പൈൽസ്, ത്വഗ്രോഗങ്ങൾ, അൾസർ, പ്രഷർ, ഷുഗർ, നേത്രരോഗങ്ങൾ, സ്ത്രീകളുടെ വെള്ളപോക്ക്, രക്തംപോക്ക് എന്നിവയ്ക്ക് സ്വന്തമായി തയ്യാറാക്കിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ.
- പി.പി. ധനരാജ് ഗുരുക്കൾ (പാപ്പിനിശ്ശേരി): എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മണിക്ക്. സന്ധി വേദന, നടുവേദന, ഉളുക്ക്, ചതവ്, നീർക്കെട്ട് എന്നിവയ്ക്ക് കുറഞ്ഞ ചിലവിലുള്ള കളരിമർമ്മ ചികിത്സ.
- ഷമീർ വൈദ്യർ & സുഹറാബി വൈദ്യർ (കോഴിക്കോട്): എല്ലാ ശനിയാഴ്ചകളിലും പൈൽസ്, ഫിസ്റ്റുല, ഫിഷർ, അർശസ് തുടങ്ങിയ മൂലവ്യാധികൾക്ക് ഫലപ്രദമായ പാരമ്പര്യ നാട്ടുവൈദ്യം.
- ബീന ടി.കെ. ചന്ദ്രോത്ത് (മുക്കാളി, വടകര): എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണിക്ക്. സ്വന്തമായി നിർമ്മിക്കുന്ന ഔഷധങ്ങൾ ഉപയോഗിച്ചുള്ള മൈഗ്രൈൻ തലവേദന ചികിത്സ.
- എസ്. ശുകൻ വൈദ്യർ (കൂത്തുപറമ്പ്): എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ. കാലിലെ ആണി, അരിമ്പാറ, തുമ്മൽ, അലർജി, മൂക്കിലെ ദശവളർച്ച, പൈൽസ് തുടങ്ങിയവയ്ക്ക് ചികിത്സ.
- ഡോ: അസിം ഹാഫിസ് (BAMS, DAHC, BAT - ഹിമാലയ ഫാർമസി, തലശ്ശേരി): എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 മണിക്ക്. ആയുർവേദം, നാട്ടുവൈദ്യം, അക്യുപ്രഷർ, ബോൺ സെറ്റിംഗ്, ഹിജാമ, മർമ്മ ചികിത്സ എന്നിവയിലൂടെ ശ്വാസകോശ-വാത രോഗങ്ങൾ, സന്ധിവേദനകൾ എന്നിവയ്ക്ക് ചികിത്സ നൽകുന്നു.
- വൈദ്യ പുഷ്പ കാനാട് (ബാംഗ്ലൂർ): എല്ലാ മാസവും അവസാന ഞായറാഴ്ച. നേത്രരോഗങ്ങൾ, വായ്പ്പുണ്ണ്, സ്ത്രീജന്യ രോഗങ്ങൾ, പ്രമേഹ നിയന്ത്രണം, അൾസർ, അമിതഭാരം കുറയ്ക്കൽ എന്നിവയ്ക്ക് ഒറ്റമൂലി-മുദ്ര ചികിത്സകൾ.
- ഇ. പത്രോസ് വൈദ്യർ (കൊണ്ടോട്ടി): എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിൽ. പക്ഷാഘാതം, സന്ധിവേദനകൾ, ആമവാതം, അപസ്മാരം, സോറിയാസിസ് തുടങ്ങിയ വാതപിത്ത കഫ രോഗങ്ങൾക്ക് ചികിത്സ.
- കെ.എം. രാജമ്മ വൈദ്യർ (ഇരിട്ടി, കണ്ണൂർ): എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ. മഞ്ഞപ്പിത്തത്തിന് (മഞ്ഞക്കാമില) പ്രത്യേക പച്ചമരുന്ന് ചികിത്സ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9539 157 337 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















