കോഴിക്കോട്: പ്രകൃതിയും മനുഷ്യനും ഈശ്വരനും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിഞ്ഞ്, പ്രപഞ്ചനാഥന് മുന്നിൽ വിനയത്തോടെ തലകുനിക്കാൻ മനുഷ്യൻ ശീലിക്കണമെന്ന് മാതാ അമൃതാനന്ദമയി ദേവി ആഹ്വാനം ചെയ്തു.
കോഴിക്കോട് വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാനം മഹാക്ഷേത്രത്തിലെ വാർഷി കോത്സവത്തോടനുബന്ധിച്ച് നടന്ന സത്സംഗത്തിൽ ഭക്തകോടികളെ സാക്ഷിനിർത്തി അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
സൃഷ്ടിയുടെ പ്രാരംഭകാലം മുതൽക്കേ പ്രകൃതി മനുഷ്യനായി ഒരുക്കിവെച്ച നന്മകളെയും കരുതലുകളെയും പൂർണ്ണമനസ്സോടെ സംരക്ഷിച്ചിരുന്നു വെങ്കിൽ, ഇന്നത്തെ മനുഷ്യകുലം നേരിടുന്ന സങ്കീർണ്ണമായ ദുരന്തങ്ങളും പ്രതിസന്ധികളും ഒഴിവാക്കാമായിരുന്നു എന്ന് അമ്മ ഓർമ്മിപ്പിച്ചു.
മനുഷ്യൻ പ്രകൃതിയോട് സഹകരിച്ചില്ലെങ്കിൽ പ്രകൃതി തിരിച്ചും അപ്രകാ രം തന്നെ പെരുമാറും. ഈശ്വരീയ ശക്തിയുമായി ചേർന്നുള്ള ഒരു സഹവാ സം പ്രകൃതിയോട് പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യ ജീവിതം തന്നെ ദുസ്സഹമായിത്തീരുമെന്ന് അമ്മ ഭക്തരെ ബോധ്യപ്പെടുത്തി.
പ്രകൃതിയുടെ ക്ഷമയെ പരീക്ഷിക്കരുത്
മനുഷ്യർ തമ്മിലോ രാജ്യങ്ങൾ തമ്മിലോ ഉള്ള തർക്കങ്ങളും യുദ്ധങ്ങളും സന്ധിസംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരതകൾക്ക് പ്രകൃതി നടത്തുന്ന പ്രതികാരം - അത് പ്രളയമായോ, ഭൂമികുലുക്കമായോ, വരൾച്ചയായോ എത്തുമ്പോൾ - സമാധാന ചർച്ചകൾ കൊണ്ട് അതിനെ തടയാൻ കഴിയില്ല. പ്രകൃതിയെ കേവലം ഒരു ഭോഗവസ്തുവായി മാത്രം കണ്ട് ചൂഷണം ചെയ്യുന്നത് മനുഷ്യൻ സ്വന്തം നാശത്തിനായി ചെയ്യുന്ന ദ്രോഹമാണ്." പ്രകൃതിയോട് കാണിച്ച ക്രൂരതകൾക്ക് പ്രകൃതി ഇതുവരെ വളരെ ക്ഷമയോടെയാണ് പ്രതികരിച്ചത്. എന്നാൽ ഇനിയും ആ ക്ഷമ പരീക്ഷി ക്കരുത്. പ്രകൃതിയുടെ ദയയും കാരുണ്യവും അവസാനിച്ചാൽ മനുഷ്യൻ്റെ എല്ലാ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളും അതിനു മുന്നിൽ നിഷ്പ്രഭമായിപ്പോകും. പ്രകൃതിക്ക് നമ്മെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുമെന്ന പരമമായ സത്യം നാം മനസ്സിലാക്കണം." - മാതാ അമൃതാനന്ദമയി വ്യക്തമാക്കി .
ഇനിയെങ്കിലും പ്രകൃതിക്ക് മുന്നിൽ വിനയപൂർവ്വം തലകുനിക്കാൻ മനുഷ്യൻ പഠിക്കണം. പ്രകൃതിയെ ആദരവോടെയും സ്നേഹത്തോടെയും പരിഗണിക്കാൻ പുതിയ തലമുറയെ നാം ചെറുപ്പത്തിലേ ശീലിപ്പിക്കണം. കുട്ടികളിൽ നല്ല സംസ്കാരവും മൂല്യബോധവും വളർത്തിയെടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നും അമ്മ ഓർമ്മിപ്പിച്ചു.
ആത്മാശ്രയത്വത്തിന്റെ കരുത്തുമായി 'അമൃതശ്രീ'
മാതാ അമൃതാനന്ദമയി മഠത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകര ണത്തിനും സ്വയംപര്യാപ്തതയ്ക്കുമായി പ്രവർത്തിക്കുന്ന 'അമൃതശ്രീ' സ്വയംസഹായ സംഘങ്ങൾക്കുള്ള മഠത്തിൻ്റെ കൈത്താങ്ങ് ധനസഹായ വിതരണവും ചടങ്ങിൽ നടന്നു.
കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന ഇരുപതിനായിരത്തോളം വരുന്ന സ്ത്രീ കൂട്ടായ്മകൾക്കുള്ള സാമ്പത്തിക സഹായവും വസ്ത്രവിതരണവുമാണ് ബ്രഹ്മസ്ഥാന മഹോത്സവത്തോടനുബന്ധിച്ച് നിർവ്വഹിക്കപ്പെട്ടത്.
പ്രകൃതിക്ഷോഭങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയവ നേരിടുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് തൊഴിൽ പരിശീലനങ്ങളിലൂടെയും സാമ്പത്തിക സുരക്ഷിതത്വത്തിലൂടെയും ഉന്നമനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.
പ്രമുഖരുടെ സാന്നിധ്യവും ആചാരങ്ങളും
വെള്ളിമാട്കുന്ന് ബ്രഹ്മസ്ഥാനത്ത് വെളുപ്പിന് നടന്ന രാഹുദോഷനിവാരണ പൂജയോടും ബ്രഹ്മചാരി സുകൃത ചൈതന്യയുടെ സത്സംഗത്തോടും കൂടിയാണ് ഉത്സവച്ചടങ്ങുകൾക്ക് തുടക്കമായത്.
തുടർന്ന് ആത്മാർപ്പണ പ്രസാദം, സുരഭില പ്രഭാഷണം എന്നിവയും നടന്നു. കാശിപുര വേദ ഫൗണ്ടേഷൻ കുലപതി ആചാര്യ രാജേഷ് ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥിന് മീൻ നൽകി ആദരിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള താൻ രചിച്ച 12 പുസ്തകങ്ങൾ മാതാ അമൃതാനന്ദമ യിക്ക് ഉപഹാരമായി സമർപ്പിച്ചു.
ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ്, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, എം.പി.മാരായ എം.കെ. രാഘവൻ, അബ്ദുസ്സമദ് സമദാനി, എം.എൽ.എ.മാരായ കെ. പ്രവീൺകുമാർ, കെ. ജയന്ത്, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, പ്രൊഫ. പത്മിനി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് ഭജന, ധ്യാനം, ദർശനം എന്നിവയും നടന്നു. സ്വാമി ശിവാനന്ദപുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്
വടകര: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ധനും വാസ്തുഭാരതി വേദിക് റിസർച് അക്കാദമി ചെയർമാനുമായ ഡോ. നിശാന്ത് തോപ്പിലിന്റെ (M.Phil, PhD) മുഖ്യകാർമ്മികത്വത്തിൽ ഗൃഹനിർമ്മാണത്തിനും മറ്റ് കെട്ടിടങ്ങൾക്കും വാസ്തുശാസ്ത്രവിധിപ്രകാരമുള്ള സേവനങ്ങൾ ലഭ്യമാകുന്നു.
ശാസ്ത്രീയമായ വാസ്തു നിയമങ്ങൾ പാലിച്ച് കെട്ടിടങ്ങൾക്കും വീടുകൾക്കും കുറ്റിയടി നിർവ്വഹിക്കുന്നതിനോടൊപ്പം, വിദഗ്ധരായ എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്ലാനുകൾ തയ്യാറാക്കി നൽകുകയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നു.
ആധുനിക സൗകര്യങ്ങളും പാരമ്പര്യ വാസ്തുവിദ്യയും സമന്വയിപ്പിച്ചുകൊണ്ടുള്ള നിർമ്മാണ രീതിയാണ് ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘം അവലംബിക്കുന്നത്. സേവനങ്ങൾ ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ഫോൺ: 9895745432, 9995177881
വാസ്തുവിധിപ്രകാരം ഗൃഹനിർമ്മാണം: ഡോ. നിശാന്ത് തോപ്പിലിന്റെ നേതൃത്വത്തിൽ സേവനങ്ങൾ ലഭ്യമാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















