ചരിത്രഭൂമിയെ ശ്വാസം മുട്ടിക്കുന്ന ദേശീയപാത നിർമ്മാണം; കുഞ്ഞിപ്പള്ളിയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

ചരിത്രഭൂമിയെ ശ്വാസം മുട്ടിക്കുന്ന ദേശീയപാത നിർമ്മാണം; കുഞ്ഞിപ്പള്ളിയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
ചരിത്രഭൂമിയെ ശ്വാസം മുട്ടിക്കുന്ന ദേശീയപാത നിർമ്മാണം; കുഞ്ഞിപ്പള്ളിയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 31, 08:02 PM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല :ചരിത്രപ്രസിദ്ധമായ കുഞ്ഞിപ്പള്ളിയും അതിനോട് ചേർന്നുള്ള വലിയ വ്യാപാരസമൂഹവും ദേശീയപാത വികസനത്തിന്റെ പേരിൽ കടുത്ത അവഗണന നേരിടുന്നതായി പരക്കെ പരാതി.

ലോകപ്രശസ്ത പണ്ഡിതനും ആത്മീയ നേതാവുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയും ചരിത്രപ്രധാന വുമായ കുഞ്ഞിപ്പള്ളി മഖാമിലേക്ക് എത്തുന്ന ആയിരക്കണക്കിന് ഭക്തജന ങ്ങളും, എണ്ണത്തിലേറെ

റ വ്യാപാരികളും നിലവിലെ റോഡ് നിർമ്മാണം കാരണം തീരാദുരിതത്തിലാണ്.


കുഞ്ഞിപ്പള്ളി ടൗൺ, ചോമ്പാല പോലീസ് സ്റ്റേഷൻ, ഹെൽത്ത് സെന്റർ, കൃഷിഭവൻ എന്നിവയെല്ലാം ഒത്തുചേരുന്ന ഈ കേന്ദ്രത്തെ പാടേ വിസ്മരി ച്ചുകൊണ്ടാണ് ദേശീയപാതയുടെ ഇപ്പോഴത്തെ നിർമ്മാണം മുന്നോട്ടുപോ കുന്നത്.


സർവീസ് റോഡുകളെ ബന്ധപ്പെടുത്തി അടിപ്പാത പണിയണമെന്ന സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെലിനു കനത്ത ജനപിന്തുണ .


തകരുന്നത് പ്രദേശത്തിന്റെ സാമ്പത്തിക അടിത്തറ


ദേശീയപാതയുടെ നിർമ്മാണ രൂപരേഖയിലെ അശാസ്ത്രീയത കാരണം കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ പലതും പൂട്ടേണ്ട അവസ്ഥയിലാണ്.

ദിവസേന ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന കുഞ്ഞിപ്പള്ളി റൗണ്ടിലെ കച്ചവട മേഖല പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്നു.

മുഖ്യകാരണം ദേശിയപാതനിർമ്മാണത്തിൽ കുഞ്ഞിപ്പള്ളിയോടും പള്ളിയോട് തൊട്ടുനിൽക്കുന്ന സാമാന്യം വലിയ ടൗണിനോടും ഈ ടൗണിൽ ദിവസേനവന്നുപോകുന്ന എണ്ണമറ്റ നാട്ടുകാരുടെയും സഞ്ചാര സ്വാതന്ത്ര്യത്തിനുനേരെ കാണിച്ച കടുത്ത അനീതിയാണ്.

മൊബൈൽ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ, പച്ചക്കറി-മത്സ്യ മാർക്കറ്റുകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ, സ്വകാര്യ ക്ലിനിക്കുകൾ......


ചോമ്പാൽ പോലീസ് സ്റ്റേഷൻ ,തൊട്ടടുത്തുള്ള ഹെൽത്ത് സെൻറർ മെഡിക്കൽ ഷാപ്പുകൾ ,ഓട്ടോസ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലേക്ക് യാത്രാസൗകര്യം കുറഞ്ഞതോടെ വ്യാപാരകേന്ദ്രങ്ങളും പൂട്ടേണ്ട അവസ്ഥയിൽ .

ടൗണിന് പുറമെ റെയിൽവേ ലൈനിന്റെ മറുഭാഗത്തുള്ള ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഷോറൂമിലും ഇതേ തുടർന്ന് കടുത്ത വ്യാപാ ര മാന്ദ്യമാണ് അനുഭവപ്പെടുന്നത്.


യാത്രാസൗകര്യങ്ങൾ തടസ്സപ്പെട്ടതോടെ നാട്ടുകാർക്ക് ടൗണിലേക്കുള്ള പ്രവേശനവും ദുഷ്കരമായി. പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കി ൽ കുഞ്ഞിപ്പള്ളി ടൗണും ഇവിടുത്തെ ജനങ്ങളും തമ്മിലുള്ള ബന്ധം പാടേ മുറിയുന്ന അവസ്ഥയാണുള്ളത്.


നാട്ടുകാരുടെ ആവശ്യം: "കുഞ്ഞിപ്പള്ളിക്ക് സമീപം റോഡിനടിയി ലൂടെ ഇരുവശത്തെയും സർവീസ് റോഡുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് ഒരു അടിപ്പാത (Underpass) നിർമ്മിക്കുക മാത്രമാണ് ഇതിനു ള്ള ഏക പരിഹാരം.

ഇതിനായി അധികൃതർ അടിയന്തിരമായി ഇടപെടണം."


ശക്തമായ ജനകീയ സമരത്തിലേക്ക് രാഷ്ട്രീയ പാർട്ടികളും സംഘടനകളും

നാട്ടുകാരോടും വ്യാപാരികളോടും കാണിച്ച ഈ കനത്ത അനീതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ സി.പി.ഐ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു.

രണ്ട് സർവീസ് റോഡുകളെയും ബന്ധിപ്പിച്ച് അടിപ്പാത പണിയണമെന്ന ആവശ്യമുയർത്തി, പ്രദേശത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി സംഘടനകൾ, കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി എന്നിവരെ ഒന്നിപ്പി ച്ചുകൊ ണ്ട് വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകും.


കെ. വി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ. എ. സുരേന്ദ്രൻ, ഇ. രാധാകൃഷ്ണൻ, അച്ചുതൻ നായർ, അഡ്വക്കേറ്റ് രമേശ് ബാബു, കെ. എൻ. ശ്രീധരൻ എന്നിവർ സംസാരിച്ചു.


ഒരു നാടിന്റെ ഉപജീവനവും ചരിത്രസ്മാരകങ്ങളിലേക്കുള്ള വഴികളും അടച്ചുകളയുന്ന വികസന രീതി തിരുത്താൻ ദേശീയപാത അതോറിറ്റിയും ബന്ധപ്പെട്ട ജനപ്രതിനിധികളും എത്രയും വേഗം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ തീവ്രമായ ആവശ്യം.

mannan-anjali-advt_1780237911
mannan-pazhyidam
MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കർക്കിടക രാവുകളിൽ ഒളിച്ചിരുന്ന ആ 'മധുര'ക്കള്ളൻ !
N
NIS
N