വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യകൾ വിപ്ലവം സൃഷ്ടിക്കുമ്പോൾ! :ടി. ഷാഹുൽ ഹമീദ്

വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യകൾ വിപ്ലവം സൃഷ്ടിക്കുമ്പോൾ!  :ടി. ഷാഹുൽ ഹമീദ്
വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യകൾ വിപ്ലവം സൃഷ്ടിക്കുമ്പോൾ! :ടി. ഷാഹുൽ ഹമീദ്
Share  
ടി .ഷാഹുൽ ഹമീദ് എഴുത്ത്

ടി .ഷാഹുൽ ഹമീദ്

2026 May 29, 11:33 AM
SAMUDRA
NISH
mannan
mn
BOB

"ഒരു വ്യക്തിയെ പൂർണ്ണനാക്കുവാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം"

-സ്വാമി വിവേകാനന്ദൻ


വിദ്യാഭ്യാസം എന്നത് കേവലം ക്ലാസ്സ് മുറികളിലെ പാഠപുസ്തകങ്ങളിലും പരീക്ഷകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. 2026-ൽ വിവിധ ആഗോള ഏജൻസികൾ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടുകൾ പരിശോധിച്ചാൽ, ലോകമെമ്പാടുമുള്ള പഠനരീതികളിൽ വലിയൊരു മാറ്റമാണ് ദൃശ്യമാകുന്നത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്ന പ്രക്രിയയല്ല വിദ്യാഭ്യാസം; മറിച്ച്, 'എവിടെയും എപ്പോഴും വിദ്യാഭ്യാസം നേടാം' എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞു.

പരമ്പരാഗത ശൈലികളിൽനിന്ന് മാറി, ആധുനിക സാങ്കേതികവിദ്യയും മനശാസ്ത്രവും കോർത്തിണക്കിയുള്ള പഠനരീതികളിലേക്കാണ് ലോകം മുന്നേറുന്നത്. അധ്യാപകർ വെറും വിവരങ്ങൾ കൈമാറുന്നവർ എന്നതിലുപരി വിദ്യാർഥികളുടെ മെന്റർമാരും ഫെസിലിറ്റേറ്റർമാരും (വഴികാട്ടികൾ) ആയി മാറുകയാണ്. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം സാധ്യമാകുന്നു. ലോകത്തിന്റെ ഏത് കോണിലിരുന്നും മികച്ച വിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഇന്ന് ഒരുങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക പരീക്ഷണങ്ങൾ നടത്തുന്ന ഘട്ടം കഴിഞ്ഞ്, പുത്തൻ സാങ്കേതികവിദ്യകൾ പ്രായോഗികമായി നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ലോകം. കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും തൊഴിൽ നൈപുണ്യത്തിനും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാഭ്യാസ രീതിയിലൂടെയാണ് 2026 കടന്നുപോകുന്നത്.

ലോകത്ത് നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾ

പ്രധാനമായും മൂന്ന് വിദ്യാഭ്യാസ മാതൃകകളാണ് ഇന്ന് ലോകത്ത് നിലവിലുള്ളത്:


1 ഉയർന്ന ഘടനാപരമായ രീതി (Structured Model): മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ സിലബസ്, കർശനമായ ലക്ഷ്യങ്ങൾ, പരീക്ഷകൾ എന്നിവയിൽ അധിഷ്ഠിതമായ രീതിയാണിത്. ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾ ഈ രീതിയാണ് പിന്തുടരുന്നത്. സയൻസ്, സാങ്കേതിക പഠനം, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് (STEM) എന്നിവയ്ക്ക് ഇതിൽ പ്രത്യേക പ്രാധാന്യമുണ്ട്. അച്ചടക്കമുള്ള ക്ലാസ് മുറികളും കേന്ദ്രീകൃതമായ പഠന സംവിധാനവും മികച്ച അധ്യാപകരുമാണ് ഇതിന്റെ സവിശേഷത.


2 നോർഡിക് മാതൃക (Nordic Model): തുല്യതയും സമത്വവും ലക്ഷ്യമിടുന്ന, കുട്ടികളുടെ ക്ഷേമത്തിന് പ്രാമുഖ്യം നൽകുന്ന രീതിയാണിത്. ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങൾ സ്വീകരിച്ചുവരുന്ന ഈ മാതൃകയിൽ പരീക്ഷാ പീഡനങ്ങളും ഗുണനിലവാര പരിശോധനകളും കുറവായിരിക്കും; പകരം പ്രോജക്ട് അധിഷ്ഠിത പഠനത്തിനാണ് പ്രാധാന്യം.


3 ഗവേഷണ-നൂതനത്വ മാതൃക (Research & Innovation Model): സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പഠനം പൂർത്തിയാക്കാൻ അനുവദിക്കുന്ന, സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണിത്. ഗവേഷണങ്ങൾക്കും പുത്തൻ ആശയങ്ങൾക്കും ഊന്നൽ നൽകുന്ന, തികച്ചും മത്സരാധിഷ്ഠിതമായ അന്തരീക്ഷമുള്ള അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ഇത് പിന്തുടരുന്നത്. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തമുള്ള ഈ രീതിയിലെ സ്ഥാപനങ്ങൾ ആഗോളതലത്തിൽ ഉന്നത നിലവാരം പുലർത്തുന്നവയാണ്.


2030 ആകുമ്പോഴേക്കും ആഗോള വിദ്യാഭ്യാസ വിപണി പ്രതിവർഷം 17% വളർച്ചയോടെ 598.82 ബില്യൺ യു.എസ് ഡോളറിൽ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമാകുന്ന പ്രധാന മാറ്റങ്ങൾ

മെറ്റാവേഴ്സ്, ഇമ്മേഴ്സീവ് ലേണിങ് (Immersive Learning), വെർച്വൽ റിയാലിറ്റി (VR), ഓഗ്മെന്റഡ് റിയാലിറ്റി (AR) എന്നീ സാങ്കേതികവിദ്യകൾ പഠനപ്രക്രിയയെ പാടേ മാറ്റിമറിക്കുകയാണ്.


1. നിർമ്മിതി ബുദ്ധി (Artificial Intelligence):-


ഓരോ വിദ്യാർത്ഥിയുടെയും പഠനശേഷിയും താല്പര്യങ്ങളും വ്യത്യസ്തമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയിലുള്ള 'വ്യക്തിഗത വിദ്യാഭ്യാസം' (Personalized Education) നൽകുവാൻ സാധിക്കുന്നു. വിദ്യാർത്ഥികളുടെ ബലഹീനതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ഇത് സഹായിക്കും. പഠനനിലവാരത്തിന് അനുസരിച്ച് പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകുന്ന ജനറേറ്റീവ് എ.ഐ (Generative AI) അധിഷ്ഠിത 'പേഴ്സണൽ എ.ഐ ട്യൂട്ടർമാർ' വളർന്നുവരുന്നുണ്ട്.

വിദ്യാഭ്യാസത്തിന്റെ കേവലമൊരു സഹായി എന്നതിനപ്പുറം അതിന്റെ അവിഭാജ്യ ഘടകമായി AI മാറിക്കഴിഞ്ഞു. മുമ്പ് പഠനത്തിനായി വെവ്വേറെ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് അവയെല്ലാം ഒരൊറ്റ സുരക്ഷിത ശൃംഖലയായി മാറുകയാണ്. Squirrel, മൈക്രോസോഫ്റ്റിന്റെ Reading Coach തുടങ്ങിയ AI പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് സ്വന്തം പഠനനിലവാരം അളക്കാനും പോരായ്മകൾ പരിഹരിക്കാനും കഴിയും. ക്ലാസ് മുറികളിൽ 60 % ലതികം എ.ഐ ഉപയോഗിക്കുന്ന കാലം അതിവിദൂരമല്ല എന്ന് ഫോർബ്സ് മാഗസിൻ പ്രവചിച്ചിട്ടുണ്ട്.


2)വെർച്വൽ റിയാലിറ്റി (VR) & ഗെയിമിഫിക്കേഷൻ:-


ചരിത്രവും ശാസ്ത്രവുമൊക്കെ കേവലം പുസ്തകത്തിലൂടെ വായിച്ചു പഠിക്കുന്നതിനു പകരം നേരിട്ട് അനുഭവിച്ചറിയുന്ന രീതിയിലേക്ക് മാറ്റുകയാണ് വി.ആർ സാങ്കേതികവിദ്യ. വെർച്വൽ റിയാലിറ്റി കണ്ണടകൾ (VR Headsets) ധരിച്ച് റോമൻ സാമ്രാജ്യത്തിലോ ബഹിരാകാശത്തോ ഒക്കെ നേരിട്ട് സഞ്ചരിച്ച് പഠിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും. ഗെയിമുകൾ കളിക്കുന്നതുപോലെ പഠനം ലളിതമാക്കുന്ന 'ഗെയിമിഫിക്കേഷൻ' രീതികൾ കുട്ടികളിൽ പഠനത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കും. വിമർശനാത്മക ചിന്ത, വൈകാരിക ബുദ്ധി (Emotional Intelligence), ഡാറ്റാധിഷ്ഠിത പഠനം, ലക്ഷ്യബോധമുള്ള കരിയർ വിദ്യാഭ്യാസം എന്നിവയ്ക്ക് ഈ സാങ്കേതികവിദ്യകൾ വലിയ മുതൽക്കൂട്ടാണ്.


3)ഹൈബ്രിഡ് ഫ്ലെക്സിബിൾ ലേണിങ്:-


ക്ലാസ് മുറികളിലിരുന്ന് തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടി പ്രയോജനപ്പെടുത്തുന്ന 'ഹൈബ്രിഡ്' രീതി ഇന്ന് സർവ്വസാധാരണമാണ്. എവിടെയിരുന്നും പഠിക്കാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കുണ്ട്. വിവരങ്ങൾ മനഃപാഠമാക്കുന്നതിനേക്കാൾ നൈപുണ്യാധിഷ്ഠിത പഠനം, പ്രശ്നപരിഹാര ശേഷി (Problem Solving), വിശകലന ബുദ്ധി എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന. ഇതോടൊപ്പം ഡിജിറ്റൽ സാക്ഷരത, സൈബർ സുരക്ഷ, സാമൂഹിക-വൈകാരിക പഠനം (Social-Emotional Learning), മാനസികാരോഗ്യം, സഹാനുഭൂതി, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയ്ക്കും വലിയ പ്രാധാന്യം കൈവന്നിരിക്കുന്നു.


4)മൈക്രോ ക്രെഡൻഷ്യലുകളും ഡിജിറ്റൽ ബാഡ്ജുകളും:-


നീണ്ട വർഷങ്ങളിലെ പരമ്പരാഗത ബിരുദ പഠനത്തിന് പുറമെ, പ്രത്യേക തൊഴിൽ നൈപുണ്യങ്ങൾ നേടുന്നതിനായുള്ള ഹ്രസ്വകാല കോഴ്സുകൾക്ക് (Micro-credentials) പ്രിയമേറുകയാണ്. ഇവ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഡിജിറ്റൽ ബാഡ്ജുകൾക്ക് തൊഴിൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. പരീക്ഷകൾ കേവലം കാണാതെ പഠിച്ച് എഴുതുന്ന രീതിയിൽനിന്ന് മാറി കുട്ടികളുടെ ചിന്താശേഷിയും പ്രശ്നപരിഹാര നൈപുണ്യവും അളക്കുന്ന രീതിയിലേക്ക് മാറുകയാണ്.


5)ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ:-


വിദ്യാഭ്യാസ രേഖകളുടെയും സർട്ടിഫിക്കറ്റുകളുടെയും സുരക്ഷിതത്വത്തിനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ തടയാനും, എളുപ്പത്തിൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനും (Verification) ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും.


6)സുസ്ഥിരമായ ഡിജിറ്റൽ വിദ്യാഭ്യാസം:-


കടലാസ് രഹിത (Paperless) പഠനത്തിലൂടെയും ഡിജിറ്റൽ പാഠപുസ്തകങ്ങളിലൂടെയും പരിസ്ഥിതി സൗഹൃദമായ വിദ്യാഭ്യാസ രീതിക്ക് മുൻഗണന ലഭിക്കുന്നു. ഊർജ്ജക്ഷമതയുള്ള പഠനസൗകര്യങ്ങളും ഹരിത സാങ്കേതികവിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങളും വിദ്യാലയങ്ങളിൽ ഒരുങ്ങുകയാണ്.


7)ആഗോള പൗരത്വം (Global Citizenship):-


കാലാവസ്ഥാ വ്യതിയാനം, മനുഷ്യാവകാശ ലംഘനങ്ങൾ, യുദ്ധങ്ങൾ, ആഗോള പ്രതിസന്ധികൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന തരത്തിലാണ് ഇന്നത്തെ വിദ്യാഭ്യാസം രൂപപ്പെടുന്നത്. പ്രോജക്ട് അധിഷ്ഠിത പഠനത്തിൽ സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാം. തുടർച്ചയായ വിലയിരുത്തലിനും ഭരണപരമായ മികവിനും മനുഷ്യസഹജമായ ഘടകങ്ങൾക്ക് (Human Touch) പ്രാധാന്യം നൽകിക്കൊണ്ടുതന്നെ നിർമ്മിതി ബുദ്ധിയെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.


വെല്ലുവിളികൾ:-


പുതിയ സാങ്കേതിക ഘടകങ്ങൾ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമ്പോഴും ചില ഗുരുതരമായ ആശങ്കകളും ഉയർന്നുവരുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ സ്വയം തീരുമാനമെടുക്കാൻ ശേഷിയുള്ള AI ടൂളുകൾ വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കുകയാണ്. മുൻവിധികളോടെ മനുഷ്യരെ തരംതിരിക്കുന്ന അൽഗോരിതങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്.

ഏറ്റവും വലിയ വെല്ലുവിളി ഡിജിറ്റൽ വിഭജനമാണ് (Digital Divide). സൈബർ സുരക്ഷാ ഭീഷണികളും അധ്യാപകരുടെ പരിശീലനക്കുറവും ഇതിനൊപ്പം നിൽക്കുന്നു. ലളിതവും രസകരവുമായ ഈ ആധുനിക പഠനസൗകര്യങ്ങൾ പാവപ്പെട്ട കുട്ടികൾക്ക് അപ്രാപ്യമാകുമോ എന്ന ചോദ്യം പ്രസക്തമാണ്. സാമ്പത്തിക ഭദ്രതയുള്ളവർ തങ്ങളുടെ കുട്ടികൾക്ക് എല്ലാ ആധുനിക സന്നാഹങ്ങളും ഒരുക്കി നൽകുമ്പോൾ, സാധാരണക്കാർക്കായി സർക്കാർ തലത്തിൽ ഇത്തരം സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ, എ.ഐ സൃഷ്ടിക്കുന്ന സാമൂഹിക വിഭജനം വളരെ വലുതായിരിക്കും.

ബ്രിട്ടനും ഗ്രീസും പോലുള്ള രാജ്യങ്ങൾ കർശനമായ നിയന്ത്രണങ്ങളോടെ വിദ്യാർത്ഥികൾക്ക് എ.ഐ സഹായികളെ അനുവദിക്കുന്നുണ്ടെങ്കിലും, പല രാജ്യങ്ങളും കുട്ടികളിലെ ഫോൺ ഉപയോഗവും സോഷ്യൽ മീഡിയ ഉപയോഗവും കർശനമായി നിയന്ത്രിക്കാൻ തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമായി വളർന്നുവന്ന നിർമ്മിതി ബുദ്ധിയെ, ഡിജിറ്റൽ വിഭജനം ഉണ്ടാക്കാത്ത രീതിയിൽ എങ്ങനെ ജനകീയവൽക്കരിക്കാം എന്ന കാര്യത്തിലാണ് ഇനി സർക്കാരുകൾ അടിയന്തര തീരുമാനമെടുക്കേണ്ടത്.

By 

ടീ ഷാഹുൽ ഹമീദ് 

9895043496

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b