മുഖ്യമന്ത്രി വി.ഡി. സതീശന് ചോമ്പാലയിൽ ആവേശോജ്ജ്വല വരവേൽപ്പ്

മുഖ്യമന്ത്രി വി.ഡി. സതീശന് ചോമ്പാലയിൽ ആവേശോജ്ജ്വല വരവേൽപ്പ്
മുഖ്യമന്ത്രി വി.ഡി. സതീശന് ചോമ്പാലയിൽ ആവേശോജ്ജ്വല വരവേൽപ്പ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 May 28, 11:16 PM
SAMUDRA
NISH
mannan
mn
BOB

ചോമ്പാല: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹ്രസ്വസന്ദർശനം ചോമ്പാലയെ ജനത്തിരക്കുള്ളതാക്കി മാറ്റി.

മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുക്കാളിയിലെ വസതി സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെ കാത്ത് വൻ ജനവലിയാണ് തടിച്ചുകൂടിയത്. ജനപ്രിയ നേതാവിന് ഊഷ്മള വരവേൽപ്പ് നൽകാൻ


klk

മുഖ്യമന്ത്രി എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പ്രായഭേദമന്യേ നൂറുകണക്കിന് നാട്ടുകാരാണ് ഓർക്കാപ്പുറത്ത് മുല്ലപ്പള്ളിയുടെ വസതിയിലേക്ക് ഒഴുകിയെത്തിയത്. വീടിനകത്തും പുറത്തും മുറ്റത്തുമെല്ലാം ഉൾക്കൊള്ളാൻ കഴിയാത്തവിധം ജനത്തിരക്കായിരുന്നുപിന്നീട് .കണ്ടും കേട്ടറിഞ്ഞും ഓടിയെത്തിയവർ .



capture_1779990824

അണപൊട്ടിയ ആവേശം, സെൽഫി തിരക്ക്

സിനിമാ താരങ്ങളെയും ആത്മീയാചാര്യന്മാരെയും അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വരവേൽപ്പാണ് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ വി.ഡി. സതീശന് നാട്ടുമ്പുറത്തുനിന്ന് ലഭിച്ചത്. മുഖ്യമന്ത്രിയെ ഒരുനോക്കു കാണാനും, ഒന്നു തൊടാനും, ഒരു സെൽഫിയെടുക്കാനുമായി കുട്ടികളും സ്ത്രീകളുമടങ്ങുന്ന ആരാധകർ ആവേശത്തോടെ തിരക്കുകൂട്ടി.



capture_1779991358

 കൊച്ചുകുട്ടികൾ, മുത്തശ്ശിമാർ, അമ്മമാർ, പ്രായംചെന്നവർ ,കോൺഗ്രസ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ ചാനലുകാർ എന്നിവരടങ്ങിയ വലിയൊരു ജനക്കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു.

 ആൾക്കൂട്ടത്തിനിടയിലൂടെ തിങ്ങി ഞെരുങ്ങിക്കൊണ്ട് മുല്ലപ്പള്ളിയുടെ സ്വീകരണമുറിയിലേക്ക് നടന്നെത്താൻ മുഖ്യമന്ത്രി ഏറെ പ്രയാസപ്പെട്ടെങ്കിലും, മുഖത്തൊട്ടും പുഞ്ചിരി കൈവിടാതെ അദ്ദേഹം എല്ലാവരെയും അഭിവാദ്യം ചെയ്തു.


capture_1779991075

"അണപൊട്ടിയൊഴുകിയ ആഹ്ലാദത്തോടെയും ആവേശത്തോടെയുമാണ് ചോമ്പാലയിലെ ജനങ്ങൾ മുഖ്യമന്ത്രിക്ക് ജയ് വിളികളും അഭിവാദ്യങ്ങളും അർപ്പിച്ചത്."

ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യുഷനായി നിയമിതനായ ടി .ആസഫലിയും സ്വീകരണ ചടങ്ങിൽ മുഖ്യപങ്കാളിത്തമുറപ്പാക്കി ,.ഭരണഘടനാവിദഗ്ദനും ഹൈക്കോടതിയിലെ പ്രമുഖഅഭിഭാഷകനും വിദ്യാഭ്യാസ വിചിക്ഷണനുമായ അഡ്വ .ടി ,ആസഫലി ദീർഘകാലമായി മുല്ലപ്പള്ളിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് .

.നാട്ടുമ്പുറത്തെ ഈ ആത്മാർത്ഥമായ സ്നേഹപ്രകടനവും മുതിർന്ന നേതാക്കളുടെ സാന്നിധ്യവും സന്ദർശനത്തെ ഏറെ സവിശേഷവും അവിസ്മരണീയവുമാക്കി മാറ്റി.

capture_1779991162
mullappall4
capture_1779991679
xx
MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b