കൃഷിമന്ത്രിയുടെ പുതിയ കാർഷിക മുന്നേറ്റങ്ങൾക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

കൃഷിമന്ത്രിയുടെ പുതിയ കാർഷിക മുന്നേറ്റങ്ങൾക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു
കൃഷിമന്ത്രിയുടെ പുതിയ കാർഷിക മുന്നേറ്റങ്ങൾക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു
Share  
എഴുത്ത്

News desk

2026 May 28, 03:24 PM
c
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൃഷിമന്ത്രിയുടെ പുതിയ കാർഷിക മുന്നേറ്റങ്ങൾക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു

ചോമ്പാല: സംസ്ഥാനത്തെ കാർഷിക മേഖലയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ പദ്ധതികൾക്ക് പൂർണ്ണ പിന്തുണയുമായി മുൻ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിയായി ചുമതലയേറ്റ ശേഷം മുല്ലപ്പള്ളിയുടെ ചോമ്പാലിലെ വസതിയിൽ ആശീർവാദം തേടിയെത്തിയതായിരുന്നു മന്ത്രി.

വരുന്ന പരിസ്ഥിതിദിനത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് 'കുട്ടിക്കർഷകരെ' വാർത്തെടുക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിടുമെന്ന് മന്ത്രി ടി. സിദ്ദിഖ് ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥികളിൽ ചെറുപ്രായം മുതലേ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള പ്രാരംഭചർച്ചകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:

വനിതാകർഷകർക്ക് മുൻഗണന: ഐക്യരാഷ്ട്രസഭ 2026 വനിതാകർഷകവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തെ വനിതാ കർഷകരെ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.


xa

ഡിജിറ്റൽ മണ്ണുപരിശോധന രജിസ്റ്റർ: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന വ്യാപകമായി മണ്ണുപരിശോധന രജിസ്റ്റർ തയ്യാറാക്കാൻ കൃഷിവകുപ്പ് നടപടി സ്വീകരിക്കും.

മുൻപ് കേന്ദ്ര കൃഷിമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ദീർഘകാലത്തെ ഭരണപരിചയവും മാർഗനിർദേശങ്ങളും തന്റെ പുതിയ ദൗത്യത്തിന് വലിയ കരുത്താകുമെന്നും മന്ത്രി ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ പുതിയ കർമ്മപദ്ധതികൾക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും മുല്ലപ്പള്ളി വാഗ്ദാനം ചെയ്തു.

ചടങ്ങിൽ യു.ഡി.എഫ്. നേതാക്കളായ കെ.പി.സി.സി. അംഗം ഐ. മൂസ, മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ സന്നിഹിതരായിരുന്നു.

capture_1779473194
MANNAN
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
c

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും ലിവിംഗ് ടുഗദറിൽ ചൂഷണ സാധ്യത അഡ്വ. എൻ.എസ്. ലാൽ
N
NIS
N
n