വികസനസമിതി അറിയാതെപോകരുത്
ചോമ്പാല: ഹാർബർ റോഡിൽ ശ്രീനാരായണ ഗുരുപഠനകേന്ദ്രം റോഡ് തുടങ്ങുന്നിടത്ത് ഓവുചാലിന് മുകളിൽ സ്ലാബിടുന്ന പ്രവൃത്തി കഴിഞ്ഞതിനു ശേഷം കരാർ കമ്പനി ഉപേക്ഷിച്ചുപോയ സിമന്റ് ചാക്കുകളും അവശിഷ്ടങ്ങളും മാസങ്ങളായി റോഡരികിൽ അനാഥമായി കിടക്കുന്നു.
അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് സ്വന്തം ചെലവിൽ റോഡ് വൃത്തിയാക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.
അപകട ഭീഷണിയുയർത്തിയ ആണിപ്പലകകൾ;
ഒടുവിൽ കൈത്താങ്ങായി നാട്ടുകാർ
സ്ലാബ് നിർമ്മാണത്തിന് ശേഷം വാർക്കപ്പണിക്കായി ഉപയോഗിച്ച ചെറുതും വലുതുമായ മരത്തണ്ടുകളും, കൂർത്ത ഇരുമ്പാണികൾ തറച്ച പലകകളും റോഡരികിൽ അപകടകരമായ രീതിയിലാണ് കരാറുകാർ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.
വഴിനടന്നുപോകുന്നവരുടെ കാലിൽ ആണി തുളച്ചുകയറാൻ സാധ്യതയുള്ളതിനാൽ പരിസരവാസികൾ തന്നെയാണ് ഇവ പിന്നീട് റോഡരികിൽ നിന്നും മാറ്റിയത്. ഇതിൽ വിറകിനായി ഉപയോഗിക്കാവുന്ന പലകകൾ ആളുകൾ എടുത്തുമാറ്റിയതുകൊണ്ടാണ് വലിയൊരു ദുരിതം ഒഴിവായത്
-
പ്ലാസ്റ്റിക് അവശിഷ്ടങ്ങളും സാമൂഹ്യവിരുദ്ധരും; പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം
"മണ്ണിലലിയാത്ത സിമന്റ് ചാക്കുകൾ മാസങ്ങളായി കിടന്ന് ജീർണ്ണിക്കുകയാണ്. ഇതിനു മുകളിലേക്കാണ് ഇപ്പോൾ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ മറ്റ് മാലിന്യങ്ങൾ കൂടി കൊണ്ടുവന്നു തള്ളുന്നത്." - പരിസരവാസികൾ
മഴക്കാലം തൊട്ടുമുന്നിലെത്തി നിൽക്കുകയും, അധികൃതർ പ്രഹസനമെന്നോണം 'മഴക്കാലപൂർവ ശുചീകരണം' നടത്തുകയും ചെയ്യുമ്പോഴാണ് നൂറുകണക്കിന് ആളുകൾ നിത്യേന സഞ്ചരിക്കുന്ന ഈ പ്രധാന റോഡരികിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുന്നത്. ഇത് സ്വന്തം പറമ്പിലേക്ക് മാറ്റാൻ നാട്ടുകാർ തയ്യാറായാൽ പോലും, മണ്ണിലലിയാത്ത ഈ സിമന്റ് ചാക്കുകൾ ആര് സ്വന്തം സ്ഥലത്ത് നിക്ഷേപിക്കാൻ അനുവദിക്കും എന്ന ചോദ്യം ബാക്കിയാവുന്നു.
ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന്;
ചെളി നീക്കി നാട്ടുകാർ മാതൃകയായി
വർഷങ്ങൾക്ക് മുൻപ് തന്നെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയ റോഡാണ് ഇന്ന് മണ്ണും ചെളിയും നിറഞ്ഞ് പൂർണ്ണമായും നശിച്ച നിലയിലുള്ളത്.
പഞ്ചായത്തോ വികസനസമിതിക്കാരോ തിരിഞ്ഞുനോക്കില്ലെന്നു റപ്പായതോടെ, സമീപവാസികൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കി മിനിലോറിയും തൊഴിലാളികളെയും വിളിച്ച് മണ്ണും ചെളിയും നീക്കം ചെയ്യുകയായിരുന്നു. ഈ ചളി സ്വന്തം പറമ്പിലിടാൻ ആരും സമ്മതിക്കാത്തതിനാൽ ലോറിയിൽ കയറ്റി ദൂരേക്ക് മാറ്റുകയായിരുന്നു നാട്ടുകാർ ചെയ്തത്.
സിസിടിവി (CCTV) നിരീക്ഷണ സംവിധാനം: ജനബാഹുല്യമുള്ള റോഡുകളിൽ, പ്രത്യേകിച്ച് ഇത്തരം പ്രധാന കവലകളിൽ മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്ത് മുൻകൈ എടുത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണം.
ഹാർബ്ബർ റോഡിൽ സുധാമം മുക്കിൽ നിന്ന് മുക്കാളിയിലേക്ക് പോകുന്നവർ തങ്ങൾ നടക്കുന്നത് പൊതുവഴിയിലൂടെയാണോ അതോ കാട്ടുപാതയിലൂടെ യാണോ എന്ന് സംശയിക്കേണ്ടനിലയിൽ .
തികച്ചും പ്രാകൃതമായ അവസ്ഥയാണിവിടെയുള്ളത്. റോഡരികിലൂടെ വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തവിധത്തിലുള്ള ഇവിടങ്ങളിൽ മഴവീണതോടെ കാട്ടുചെടികൾ ആധിപത്യമുറപ്പിച്ചു .ആര് വെട്ടിമാറ്റും ഇതൊക്കെ ?
"പൊതുവഴികൾ ശുചീകരിക്കേണ്ടത് നാട്ടുകാരുടെ മാത്രം കടമയാണോ?
ഇതിൽ പഞ്ചായത്തിന് യാതൊരു പങ്കുമില്ലേ?" എന്നാണ് പ്രദേശവാസികൾ ഒന്നടങ്കം ചോദിക്കുന്നത്.
പഞ്ചായത്ത് അധികൃതരും താലൂക്ക് വികസനസമിതിയും ഈ ദുരവസ്ഥ യ്ക്ക് നേരെ കണ്ണടയ്ക്കുന്നത് അവസാനിപ്പിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം .
ഇവിടെ റോഡരികിലൂടെ സുഗമമായ നിലയിൽ വെള്ളം ഒഴുകിയപ്പോകാൻ നേരത്തെ കോൺക്രീറ്റ് ചെയ്തെങ്കിലും എന്തുകാര്യം ?
ഇവിടെറോഡരികിൽ ഉയർന്ന മൺ തിട്ടുകളും അനാവശ്യവസ്ത്തുക്കളുടെ ശേഖരവും അടിയന്തിരാമായി എടുത്തുമാറ്റിയില്ലെങ്കിൽ നടുറോഡിലൂടെ യായിരിക്കും ഇനി വെള്ളമൊഴുകുക.
ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണം അനിവാര്യം
-ജനശബ്‌ദം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















